2009, ജൂൺ 11, വ്യാഴാഴ്‌ച

കുടിയിറക്കല്‍


കുടിയിറക്കപ്പെട്ടവരുടെ മനസ്സ്‌
നാടുകടത്തപ്പെട്ടവരുടെ മനസ്സ്‌
അവയ്‌ക്കുള്ളില്‍ എന്തായിരിക്കും
അവയ്‌ക്ക്‌ അടയാളപ്പെടുത്താനുള്ളത്‌
ഒരേതരം വേദനതന്നെയാകുമോ
എങ്കില്‍ ഞാനും അവരും തമ്മില്‍ സാമ്യപ്പെട്ടിരിക്കും
ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു

ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ

ആദ്യത്തെ കുടിയിറക്കം
അമ്മയുടെ ഉദരത്തില്‍ നിന്നും
ഭൂമിയിലേയ്‌ക്ക്‌ കുടിയിറക്കപ്പെട്ടപ്പോള്‍
എല്ലാവരും അതൊരാഘോഷമാക്കി

അച്ഛന്റെ നെഞ്ചിലും മടിയിലും
ഇരിക്കാവുന്ന കാലം കഴിഞ്ഞുപോയെന്ന്‌ കാണിച്ച്‌
വീണ്ടുമൊരു കുടിയിറക്കല്‍
അതൊരു ആഘോഷമായിരുന്നു
സ്വകാര്യതയുള്ള ഒരാഘോഷം

പിന്നെയുള്ള എന്റെ ചേക്കേറലുകള്‍ ആരറിഞ്ഞു
അമ്മയറിഞ്ഞത്‌ കുടിയിറക്കപ്പെട്ടുകഴിഞ്ഞാണ്‌
അച്ഛനിപ്പോഴും അത്‌ വായിച്ചു തീരാത്ത ഒരു കഥ
ഞാന്‍ സ്വയം നാടുകടത്താന്‍ തീരുമാനിച്ചു
നാടുകടത്തലോ അതോ നാടുകടക്കലോ
ആരെങ്കിലും തീരുമാനിക്കട്ടെ

ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

ഇനി ശാഖികള്‍ തേടിഞാനലയുന്നില്ല
നിതാന്തമായ നിശബ്ദതയിലേയ്‌ക്കും
അനാദിയായ അന്ധകാരത്തിലേയ്‌ക്കും
ഞാന്‍ സ്വയം നാടുകടത്തുന്നു

എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്‌
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്‌

അന്നത്‌ വായിക്കപ്പെടാത്ത
ഒരാത്മകഥയായി
തേളും പാറ്റയും ഇരട്ടവാലനും കൂടുവയ്‌ക്കുന്ന
വെറും കടലാസുതാളുകളായി അവശേഷിയ്‌ക്കും

35 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ജൂൺ 11 5:40 AM

    nalla ashayam.. nalla varikal ... ashamsakal

    മറുപടിഇല്ലാതാക്കൂ
  2. അനിവാര്യമായ ചില കുടിയിറക്കലുകള്‍ ഉണ്ടാവാം... പക്ഷെ ചിലത് . അതിന്റെ ആഘാതം നമ്മെ അവസാനം വരെ പിന്തുടരും അല്ലേ? എഴുത്തിനു ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  3. ayyooooo......engum kudikidappavakasm kittiyille?chothichille?

    മറുപടിഇല്ലാതാക്കൂ
  4. ജീവിതത്തിന്‍റെ അനിവാര്യതകളായ കുടിയിറക്കലുകള്‍ അവശേഷിപ്പിക്കുന്നത് നന്മകള്‍ ആണ് ....വീണ്ടും ജീവിക്കാനുള്ള വാശി തരുന്ന അനുഭവങള്‍ ആകുന്ന നന്മകള്‍ ....ഒളിച്ചോട്ടവും നാടുവിടലും ഭീരുത്വം അല്ലെ? ....അങ്ങിനെയുള്ള കുടിയിടക്കനുഭവങള്‍ക്ക് ഇരട്ടവാലന്റെ പശി മാറ്റുവാനുള്ള ഉപാദി ആയെ സ്ഥാനം ഉള്ളു ...ചരിത്രത്തില്‍ .മറിച്ച് ഒരു പോരാട്ടത്തിന്റെ ശബ്ദം അതില്‍ വിദൂര കോണില്‍ നിന്നും കേട്ടിരുനെന്കില്‍ മനസുകളുടെ സുവര്‍ണ താളുകളില്‍ അവ എഴുതപെടുമായിരുന്നു....ഏന്നെന്നെക്കുമായ്

    മറുപടിഇല്ലാതാക്കൂ
  5. നല്ല ആശയം,കവിത കുറച്ചും കൂടി ഭംഗിയാക്കാമായിരുന്നു
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. നാടുകടത്തലോ നാടുകടക്കലോ ഒന്നിനും പരിഹാരമല്ല!

    മറുപടിഇല്ലാതാക്കൂ
  7. എല്ലാവരെയും ഞാന്‍ എന്‍റെ സന്തോഷം അറിയിക്കുന്നു. പിന്നെ നല്ല രചനകള്‍ വായിക്കാനും നല്ല ചര്‍ച്ചകളില്‍ പങ്കുചേരാനും എനിക്കൊരിടം കിട്ടി അവിടേയ്ക്ക് നിങ്ങള്‍ക്കും സ്വാഗതം http://vaakku.ning.com/

    മറുപടിഇല്ലാതാക്കൂ
  8. ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
    പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
    ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
    ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
    തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
    ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

    മനസ്സ് വേദനിക്കുന്നു !

    മറുപടിഇല്ലാതാക്കൂ
  9. 'ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
    പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
    ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
    ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ'

    മനോഹരമായ വരികള്‍. ചെറുതായൊന്ന്‌ ആറ്റിക്കുറുക്കിയാല്‍ ഗുണം കൂടും. ക്ഷീരബല പോലെ.

    മറുപടിഇല്ലാതാക്കൂ
  10. നല്ല ആശയം...നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  11. oru abhipraayam postiyirunnu. nilavaaramillaathathinal ventennu vechcho?

    മറുപടിഇല്ലാതാക്കൂ
  12. ആദ്യം മുതല്‍ അവാസാനം വരേയും കവിത ഒട്ടും ചോരാതെ ...വായനക്കാരനെ നൊബരപ്പെടുത്തി...കണ്ണീര്‍മഴപോലെ ഒരു തീരാ വേദനപോലെ....ഒരു കവിത....നന്നായി.. വളരെ വളരെ

    മറുപടിഇല്ലാതാക്കൂ
  13. ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
    പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
    ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
    ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ
    കൊള്ളാം എവിടെ നിന്നെല്ലാമോ ഒറ്റപെട്ടു പോകുന്ന മനസ്സ്
    അതിന്റെ നൊമ്പരങ്ങൾ ശുന്യതകൾ
    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2009, ജൂൺ 23 5:53 AM

    നാടുകടത്തലോ atho ndaukadno where is new posts

    മറുപടിഇല്ലാതാക്കൂ
  15. കുടിയിറക്കപ്പെട്ടവന്റെ വേദന...ല്ലെ?
    കുടിയേറ്റക്കാരായി അവകാശം വാങ്ങുന്നതിനേക്കാള്‍ വലുതാണോ?
    എനിക്കറിയില്ലാ....
    എന്താ പറയാ....
    മനസിലൊരു വിങ്ങല്‍... ഇതുവായിച്ചീട്ട്....
    നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  16. ചായം...കടുംചായം . നിറക്കൂട്ടു തെറ്റിപ്പോയോ...?

    മറുപടിഇല്ലാതാക്കൂ
  17. ചായം...കടുംചായം . നിറക്കൂട്ടു തെറ്റിപ്പോയോ...?

    മറുപടിഇല്ലാതാക്കൂ
  18. ആദ്യമായിട്ടാണ്ന്ന് തോന്നുന്നു ഇവിടെ..
    കുടിയിറക്കം ഇഷ്ടമായി..
    ആശംസകള്‍

    സ്നേഹപൂര്‍വം

    മറുപടിഇല്ലാതാക്കൂ
  19. ''അമ്മയുടെ ഉദരത്തില്‍ നിന്നും
    പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും''

    ഇറക്കിയതോ? അതോ ഇറങ്ങിയതോ??

    മറുപടിഇല്ലാതാക്കൂ
  20. കുടിയിറക്ക് ഇന്നും ഇന്നലേയും തുടങ്ങിയതല്ല.അത് നാളെ തീരുകയുമില്ല. നാമെല്ലാം ഒരു നാള്‍ കുടിയിറങ്ങിപ്പോകേണ്ടവര്‍ തന്നെ. നാം നമ്മിലേക്കു മാത്രം ചുരുങ്ങുമ്പോള്‍ , അവിടെ വ്യഥകളുടെ കുടിയേറ്റം നടക്കുന്നു.... ഇത്രയും പ്രതിപാദ്യത്തോടുള്ള എന്റെ അഭിപ്രായം. കവിത മനസ്സില്‍ ചെറിയൊരു അനുരണനം സ്റ്ഷ്ടിച്ചിട്ടുണ്ട്.അതാണല്ലൊ കവയത്രിയുടെ വിജയം. അല്‍പ്പം കൂടി സ്ഫുടം ചെയ്യാനുണ്ടെന്നത് വേറെ കാര്യം.

    മറുപടിഇല്ലാതാക്കൂ
  21. വിഹ്വലതകളുടെ കവിത. മനസ്സില്‍ ചെറിയ അനുരണനങ്ങള്‍ ഉണ്ടാക്കി. അതാണല്ലൊ കവയത്രിയുടെ വിജയം.

    മറുപടിഇല്ലാതാക്കൂ
  22. കുടിയിറക്കങ്ങള്‍ നല്ലതിനാവാം .. ആര്‍ക്കറിയാം ആ കുടിയിറക്കലുകള്‍ ജീവിതം തന്നെ മാറ്റി മറിക്കില്ലാ‍യെന്നു?

    മറുപടിഇല്ലാതാക്കൂ
  23. നല്ല ആശയം.
    കമന്ടിടാതെ കുടിയിറങ്ങാന്‍ മനസ്സു വരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  24. iniyum kattirippu thudarunnu...postkalkai kattirikkunnu.nthey kanathe...valla asugavum,allenkil vere valla projectukalum?..mail ayachirunnu...sugalle ,njan edakkoke orkkarundu.aa thoolika nilakkathirikkan prardhanakalode..jithu

    മറുപടിഇല്ലാതാക്കൂ