2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

സമ്മാനപ്പൊതി

ഒരു സമ്മാനപ്പൊതി,
മനസ്സില്‍ മാറാലപിടിച്ചൊരു മൂലയില്‍,
ഒറ്റയ്ക്കിരുന്നു തിടിക്കമേറ്റുന്നു.....
കൈമാറുകയെന്ന് നിശബ്ദം പറയുന്നു.......

പലനാളായി കടന്നുപോകുന്നു
നോക്കാതെ കാണാതെയന്നപോല്‍
ജാലകവിരിക്കുള്ളില്‍
മറച്ചുവച്ചിരിക്കയാണ്.....

എന്നേ സ്വയം പൊതിഞ്ഞൊരുങ്ങി
നിറമണിഞ്ഞ് ,
ആശംസകള്‍ തുന്നി,
മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിച്ച്,
ഗാഢമായിടക്കിടെ നോക്കി,
മറവിയിലേയ്ക്കെടുത്തെറിയരുതെന്ന്
ലോലലോലം മന്ത്രിച്ച് ,
ഇരവിലും പകലിലും,
മഞ്ഞും മഴയുമേറ്റ് നരച്ചിരിക്കുന്നു.....

പൊടിതട്ടിയെടുക്കാമെന്നോര്‍ത്ത്
പലവട്ടം ഞാന്‍ വന്നതോര്‍മ്മയില്ലേ?
പിണക്കം ഭാവിച്ച് അകന്നകന്നിരുന്ന്
ക്രൂരമായി പരിഹസിച്ച്,
ചിരിച്ചതോര്‍മ്മയില്ലേ?

അന്നേ തടവിലാക്കിയതാണ്
ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക് ......
എത്രരക്ത രൂഷിത വിപ്ലവങ്ങള്‍ നടത്തിയാലും
തുറന്നുവിടില്ലെന്നുറപ്പിച്ചതാണ്.....
ഈ മാറാലപിടിച്ച മൂലയില്‍,
നീ തടവിലാണ്..............

വെറുതെ പൊതിഞ്ഞൊരുങ്ങേണ്ട,
ഒരു സമ്മാനപ്പൊതിമാത്രമാവാനാണ് വിധി,
ഒരിക്കലും കൈപ്പറ്റാത്ത,
മേല്‍വിലാസക്കാരനില്ലാത്ത,
വെറുമൊരു സമ്മാനപ്പൊതി............


ഒരിക്കല്‍,
ഒരു സ്ഥിരം മേല്‍വിലാസത്തിലേയ്ക്കയച്ച്
നിന്നെ സ്വതന്ത്രമാക്കാം,
അതുവരെ ജാലകവിരിയ്ക്കുള്ളില്‍
ഒളിഞ്ഞുതന്നെയിരിക്കുക......

8 അഭിപ്രായങ്ങൾ:

  1. ഒരിക്കല്‍
    ഒരു സ്ഥിരം മേല്‍വിലാസത്തിലേയ്ക്കയച്ച്
    നിന്നെ സ്വതന്ത്രമാക്കാം
    അതുവരെ ജാലകവിരിയ്ക്കുള്ളില്‍
    ഒളിഞ്ഞുതന്നെയിരിക്കുക......

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികൾ.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  3. "എത്രരക്ത രൂഷിത വിപ്ലവങ്ങള്‍ നടത്തിയാലും
    തുറന്നുവിടില്ലെന്നുറപ്പിച്ചതാണ്....."

    മനസ്സിലായി...

    മറുപടിഇല്ലാതാക്കൂ
  4. ഇതു കുറചുക്കൂടി ഡെപ്ത് ഉള്ളത്. എന്നാലും ഞെക്കിപ്പിഴിഞ്ഞു സത്തു മാത്രമെടുക്കുന്ന സൂത്രമാണ് നന്ന്. പോകപ്പോകെ മനസിലാവും സിജി.

    മറുപടിഇല്ലാതാക്കൂ
  5. വെറുതെ പൊതിഞ്ഞൊരുങ്ങേണ്ട,
    ഒരു സമ്മാനപ്പൊതിമാത്രമാവാനാണ് വിധി,
    ഒരിക്കലും കൈപ്പറ്റാത്ത,
    മേല്‍വിലാസക്കാരനില്ലാത്ത,
    വെറുമൊരു സമ്മാനപ്പൊതി............

    മറുപടിഇല്ലാതാക്കൂ