2010, ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

5 അഭിപ്രായങ്ങൾ:

  1. ഇടയ്ക്കിടെ വീട്ടിലെക്കുള്ള വഴിയില്‍,
    ഞാന്‍ തനിച്ചാവുന്നു..
    ആശ്വാസം; വഴി വീട്ടിലെക്കാണല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. mmmm


    തുരന്പുമണം? അതോ തുരുമ്പുമണം?

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത ആദ്യം എന്‍റെ ശ്രദ്ധയില്‍ പെട്ട് അവ്യക്തമായ ഒരു വായന കഴിഞ്ഞിരുന്നു - ഗൂഗിള്‍ അമ്മച്ചിയുടെ വായന മുറിയില്‍ കയറിയപ്പോള്‍ ആണത് - പിന്നീട്ട് കുറച്ചു കാലം കഴിഞ്ഞു ഈ അടുത്തായി ജീവിതത്തില്‍ ഒരു കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു ജീവിതത്തിന്‍റെ വഴിയില്‍ ഞാന്‍ ഒറ്റക്കാകുന്നു - ഉടനെ ആദ്യം വായിച്ച അവ്യക്തത മനസ്സിനെ കുഴപ്പിച്ചു - പിന്നെ ഒരു തിരചിലായിരുന്നു എനിക്കറിയാം ഏതോ ഒരു ബ്ലോഗില്‍ ആകാനെ വഴിയുള്ളൂ - ആദ്യം ആല്‍ത്തറയില്‍ നോക്കി , ബ്ലോത്രം മുഴുവന്‍ തപ്പി, പിന്നെ അലക്കിവിരിച്ചതിലും ഒന്ന് കുടഞ്ഞു നോക്കി , ഖുബ്ബൂസിലും തപ്പി - അങ്ങിനെ മൂന്നാം ദിനം തോന്ന്യാക്ഷരങ്ങള്‍ക്ക് ഒരു പക്ഷെ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും എന്നാ നിലയില്‍ തപ്പ് - അദികം തപ്പേണ്ടി വന്നില്ല കണ്ടു ജീവിതത്തിലെ വേഷപകര്ച്ചയെ വിഷയമാക്കി ഒറ്റയ്ക്ക് എന്നാ പദം ജീവിതത്തില്‍ ചാര്‍ത്തിയപ്പോള്‍ ഈ എഴുത്തിന് എന്‍റെ മനസ്സില്‍ കോറിയിട്ട ഒരു അവ്യക്തത ഇപ്പോള്‍ വ്യക്തമായി - എന്നും നിങ്ങളുടെ കവിതകളില്‍ വിഷയം ഈ ഒരു ഏകാന്തതയും അതിനു ചുറ്റുമുള്ള വേദനകളുമാണോ ? നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ