2011, ഫെബ്രുവരി 6, ഞായറാഴ്‌ച

രക്തനക്ഷത്രം

എന്നും ഓര്‍ത്തു കണ്ണീര്‍ പൊഴിയ്ക്കാന്‍
ഒരു രക്തനക്ഷത്രം
ക്രൂരതയുടെ കൈകളില്‍ ‍
പിടഞ്ഞു തീര്‍ന്നൊരു ശുഭ്ര ബിന്ദു

നിനക്കൊന്നുറക്കെ ശപിയ്ക്കാമായിരുന്നു
പിന്നില്‍ ബാക്കിയാവുന്ന ലോകത്തെ
ഇനി പെണ്‍പിറവിയില്ലാതെയാകാന്‍
ഇനിയും നെഞ്ചുവേവുന്ന അമ്മമാര്‍ക്കൊന്നു
സ്വയം മറന്നുറങ്ങാന്‍

ആരുണ്ടറിയാന്‍?
ഇരുന്പുപാളത്തില്‍ ഞെരിഞ്ഞമര്‍ന്ന-
നിന്റെ പിടിച്ചില്‍,
പ്രജ്ഞയറ്റ നിന്നമ്മതന്‍ വേവ്,
കാലവായ് നിന്ന കൂടപ്പിറപ്പിന്റെ തേങ്ങല്‍.......

ഇനി പൊതുദര്‍ശനം,
വിലാപയാത്ര,
അനുശോചനങ്ങള്‍,
ഒടുവില്‍ നാളുകള്‍ക്കകം,
നീ വെറുമൊരോര്‍മ്മ,
വരും വര്‍ഷത്തില്‍,
വെറുമൊരു ഓര്‍മ്മദിനം.....
പതിയെ മറവിയുടെ കയങ്ങളില്‍........

ഇനിയുമുണ്ടാകാം
നിനക്ക് ആവര്‍ത്തനങ്ങള്‍
അനുഭവത്താല്‍ നിനക്ക് അനിയത്തിമാരാകാന്‍
വിധിക്കപ്പെട്ടവര്‍

റാഞ്ചിപ്പറക്കാന്‍ കാത്തിരിക്കവാം
ഇരുട്ടിലും പകലിലും
വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍
അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍
ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും

( സൗമ്യയ്ക്ക്)

9 അഭിപ്രായങ്ങൾ:

  1. ഈ കാടത്തത്തിനിടയിലെങ്ങനെ ജീവിക്കും ദൈവമേ ?
    ദൈവം പോലും കണ്ണടയ്ക്കുന്നുവോ ?

    മറുപടിഇല്ലാതാക്കൂ
  2. എന്നും ഓര്‍ത്തു കണ്ണീര്‍ പൊഴിയ്ക്കാന്‍
    ഒരു രക്തനക്ഷത്രം

    മറുപടിഇല്ലാതാക്കൂ
  3. ഇരുട്ടിലും പകലിലും
    വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍
    അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍
    ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും

    അക്ഷരങ്ങളിൽ അഗ്നിപൂക്കുമ്പോൾ കവിത ശക്തിപ്രാപിയ്ക്കുന്നു. ഓർത്തുകണ്ണീർ പൊഴിയ്ക്കാം. ഇനിയും ആവർത്തനങ്ങൾ ഉണ്ടാവാതിരിയ്ക്കാൻ, ഇനിയും ഓർത്ത് കണ്ണീർ പൊഴിയ്ക്കാ‍തിരിയ്ക്കാൻ, നെഞ്ചുവേവാ‍തെ അമ്മമാർക്ക് ഒന്നുറങ്ങാൻ ഒന്നിച്ചു ശബ്ദമുയർത്താം... അതിനൊരു തുടക്കമല്ലേ ഈ കവിത...

    മറുപടിഇല്ലാതാക്കൂ
  4. ഗീര്‍വാണത്തിനും, കണ്ണീര്‍ പൊഴിക്കാനും ആയിരങ്ങള്‍.... പക്ഷേ അനീതിക്കെതിരെ മുഖദാവില്‍ പ്രതികരിക്കാന്‍ എത്രപേര്‍.... കവിത ഇവിടെ ജനിച്ച് ഇവിടെ തന്നെ മരിക്കും.... അക്ഷരങ്ങളിലെ ശക്തി പ്രവര്‍ത്തികളിലൂടെ സാധൂകരിക്കപ്പെടട്ടെ!!!

    മറുപടിഇല്ലാതാക്കൂ
  5. ഇതുകൊണ്ടൊന്നുമാവില്ലെന്ന് എനിയ്ക്കറിയാം, ഈ വാര്‍ത്തകേട്ട് അകലത്തിരിക്കുന്ന എന്നെയോര്‍ത്ത് അമ്മ കരുഞ്ഞുവെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ വെറുതേ തോന്നിയതാണ്..........

    മറുപടിഇല്ലാതാക്കൂ
  6. ഒന്നും പറയാനില്ല സിജി ...

    പല്ലപ്പോഴും ആണായി പിറന്നതില്‍ ലജ്ജിച്ചുപോയി....

    സൗമ്യ മറവിയില്‍ ലയിക്കുമായിരിക്കും.. പക്ഷെ മനസ്സില്‍ ഏതൊരു കോണില്‍ പേരിടാത്ത ഒരു ഭീതിയായി ഞങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന പെണ്‍മക്കളുടെ മേലുള്ള ആധിയായി .... അതു ഞങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.
    സിജിയുടെ വരികള്‍ ഞങ്ങളെ വരിഞ്ഞുകെട്ടുന്നു...

    മറുപടിഇല്ലാതാക്കൂ