രാവില്‍ മഴനൂലുകളെണ്ണി
ഇരിക്കുമ്പോള്‍
ഓര്‍മ്മകളുടെ പാളം മുറിച്ചുകടന്ന്
വിദൂരതയിലേയ്‌ക്ക് പോയവരെക്കുറിച്ച്
ഞാനോര്‍ക്കാറുണ്ട്
മഴകഴിഞ്ഞ് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്നിട്ട് ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു
മഴ മുളയ്‌ക്കുന്നത്, മഴ തളിര്‍ക്കുന്നത്
മഴ വളരുന്നത്, മഴ പെയ്യുന്നത്,
നിലാവില്‍പ്പെയ്യുന്ന മഴയില്‍ ഒരു സാന്ത്വനമുണ്ട്
നേര്‍ത്ത തലോടലിന്റെ നനുനനുപ്പ്
ഇനിയും വരാത്ത വര്‍ഷത്തെ
സ്വപ്‌നം കണ്ടുറങ്ങാന്‍
മഴനനഞ്ഞുണരാന്‍
ഞാന്‍ കൊതിച്ചുപോകുന്നു
സന്ധ്യയ്‌ക്ക് മഴക്കാറുവന്നെന്നെ
കൊതിപ്പിച്ച് കടന്നുപോകുന്നു
മഴയൊന്നു പെയ്‌തു തീര്‍ന്നെങ്കില്‍
എങ്കിലെനിക്കൊന്നു കരയാന്‍ കഴിഞ്ഞേനെ
മഴതിമര്‍ത്തുപെയ്യുമ്പോള്‍
മിന്നല്‍ ഭൂമിയിലേയ്‌ക്കിറങ്ങുമ്പോള്‍
അച്ഛനുമമ്മയ്‌ക്കുമിടയില്‍ പതുങ്ങി ഉറങ്ങാന്‍
ഇനിയെന്നാണ് ഞാനൊരു കുഞ്ഞാവുക?
മഴവിത്തുകള്‍ പാകിമുളപ്പിക്കാന്‍
കഴിയുമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചതാരാണ്?
മഴത്തുള്ളികല്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത്
ഞാന്‍ കുപ്പികളിലാക്കി അടച്ചുവച്ചു
മഴ മുളച്ചില്ല, മനം നിറച്ച് പെയ്‌തില്ല
പെയ്‌തൊഴിയാന്‍ കാത്ത് ഞാനിരിക്കുന്നു
കാറുമൂടുന്ന ഈ ആകാശത്തിന് താഴെ
ഇരിക്കുമ്പോള്‍
ഓര്‍മ്മകളുടെ പാളം മുറിച്ചുകടന്ന്
വിദൂരതയിലേയ്‌ക്ക് പോയവരെക്കുറിച്ച്
ഞാനോര്‍ക്കാറുണ്ട്
മഴകഴിഞ്ഞ് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്നിട്ട് ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു
മഴ മുളയ്‌ക്കുന്നത്, മഴ തളിര്‍ക്കുന്നത്
മഴ വളരുന്നത്, മഴ പെയ്യുന്നത്,
നിലാവില്‍പ്പെയ്യുന്ന മഴയില്‍ ഒരു സാന്ത്വനമുണ്ട്
നേര്‍ത്ത തലോടലിന്റെ നനുനനുപ്പ്
ഇനിയും വരാത്ത വര്‍ഷത്തെ
സ്വപ്‌നം കണ്ടുറങ്ങാന്‍
മഴനനഞ്ഞുണരാന്‍
ഞാന്‍ കൊതിച്ചുപോകുന്നു
സന്ധ്യയ്‌ക്ക് മഴക്കാറുവന്നെന്നെ
കൊതിപ്പിച്ച് കടന്നുപോകുന്നു
മഴയൊന്നു പെയ്‌തു തീര്‍ന്നെങ്കില്‍
എങ്കിലെനിക്കൊന്നു കരയാന്‍ കഴിഞ്ഞേനെ
മഴതിമര്‍ത്തുപെയ്യുമ്പോള്‍
മിന്നല്‍ ഭൂമിയിലേയ്‌ക്കിറങ്ങുമ്പോള്‍
അച്ഛനുമമ്മയ്‌ക്കുമിടയില്‍ പതുങ്ങി ഉറങ്ങാന്‍
ഇനിയെന്നാണ് ഞാനൊരു കുഞ്ഞാവുക?
മഴവിത്തുകള്‍ പാകിമുളപ്പിക്കാന്‍
കഴിയുമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചതാരാണ്?
മഴത്തുള്ളികല്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത്
ഞാന്‍ കുപ്പികളിലാക്കി അടച്ചുവച്ചു
മഴ മുളച്ചില്ല, മനം നിറച്ച് പെയ്‌തില്ല
പെയ്‌തൊഴിയാന്‍ കാത്ത് ഞാനിരിക്കുന്നു
കാറുമൂടുന്ന ഈ ആകാശത്തിന് താഴെ
നല്ല വരികള്‍.
മറുപടിഇല്ലാതാക്കൂനല്ലൊരു മഴ ആശംസിക്കുന്നു.
സന്ധ്യയ്‌ക്ക് മഴക്കാറുവന്നെന്നെ
മറുപടിഇല്ലാതാക്കൂകൊതിപ്പിച്ച് കടന്നുപോകുന്നു
മഴയൊന്നു പെയ്‌തു തീര്‍ന്നെങ്കില്‍
എങ്കിലെനിക്കൊന്നു കരയാന്‍ കഴിഞ്ഞേനെ
നന്നായിരിക്കുന്നു.
ഞങ്ങള്‍ക്ക് മൂന്നു മഴ കിട്ടി .അസൂയ തോന്നുന്നോ . തമാശ .
മറുപടിഇല്ലാതാക്കൂനല്ല ഫീല്‍ ഉള്ള വരികള്‍ .
കുട്ടീ , കുട്ടിക്ക് ഇപ്പോഴും മഴ കാണുമ്പോള്‍ ,കേള്‍ക്കുമ്പോള്‍ കുട്ടി ആകാന്‍ കഴിയുന്നുടല്ലോ.
കുട്ടിത്തം നഷ്ടപ്പെട്ടവന്റെ രോദനം .
തിരച്ചിലിനിടയില്‍ ഇങ്ങനെ ഒരു മുത്ത് കിട്ടിയതില്‍ സന്തോഷം .
"മഴകഴിഞ്ഞ് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍
മറുപടിഇല്ലാതാക്കൂജാലകങ്ങള് തുറന്നിട്ട് ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു
മഴ മുളയ്‌ക്കുന്നത്, മഴ തളിര്‍ക്കുന്നത്
മഴ വളരുന്നത്, മഴ പെയ്യുന്നത്,"
വളരെ നല്ല കവിത.
നല്ലൊരു മഴ ആശംസിക്കണമെന്ന് എനിക്കുമുണ്ട് ആഗ്രഹം............ ബങ്കളൂരുവില്‍ പക്ഷേ, മഴ പെയ്താലുളള അവസ്ഥ ആലോചിച്ചാല്‍ എനിക്കെങ്ങനെ ആശംസിക്കാന്‍ കഴിയും.......?
മറുപടിഇല്ലാതാക്കൂപകരം കൊതിപ്പിക്കുന്ന മഴക്കാറുകള്‍ ആശംസിക്കുന്നു..
:)
മറുപടിഇല്ലാതാക്കൂമഴ പെയ്തു ....
മനം കുളിര്‍ത്തു :)
ഇന്നലേയും മിനിങ്ങാന്നും മഴക്കാര്‍ എന്നെ കൊതിപ്പിച്ചു .. പക്ഷെ ആ കാറുകല്‍ക്കു നീറി നീറി തീരാനായിരുന്നു യോഗം. പെയ്തില്ല.. :(
മറുപടിഇല്ലാതാക്കൂകൊള്ളാം ..
മറുപടിഇല്ലാതാക്കൂനല്ല വരികൾ.. എനിയ്ക്കീ കവിത വളരെ ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂനല്ല വരികൾ..വളരെ ഇഷ്ടപ്പെട്ടു.. ഒരു മഴ കാണാൻ കൊതിയാവുന്നൂ..
മറുപടിഇല്ലാതാക്കൂഒരു മഴ നനഞ്ഞപോലെ ,കവിത വായിച്ചു കുളിര്‍ന്നു.
മറുപടിഇല്ലാതാക്കൂഓര്മ്മകളുടെ പാളം മുറിച്ചുകടന്ന്
മറുപടിഇല്ലാതാക്കൂവിദൂരതയിലേയ്ക്ക് പോയവരെക്കുറിച്ച്
ഞാനോര്‍ക്കാറുണ്ട്
ഇത് മാത്രം മതി ഈ കവിതയുടെ പൂര്‍ണതക്ക് .
വളരെ നല്ല വരികള്‍
ആശംസകള്‍
വളരെ നല്ല കവിത
മറുപടിഇല്ലാതാക്കൂപക്ഷേ?
this line ..മഴകഴിഞ്ഞ് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍ ?
നന്നായിട്ടുണ്ട്. മനസ്സിലേക്ക് പെയ്തിറങ്ങുന്ന കവിത
മറുപടിഇല്ലാതാക്കൂമരുഭൂമിയില് ചൂട് കൂടി വരുന്നു... മനസ്സില്‍ മഴ തന്നു ഈ കവിത
മറുപടിഇല്ലാതാക്കൂ"അച്ഛനുമമ്മയ്‌ക്കുമിടയില്‍ പതുങ്ങി ഉറങ്ങാന്‍
മറുപടിഇല്ലാതാക്കൂഇനിയെന്നാണ് ഞാനൊരു കുഞ്ഞാവുക?"
ഈ വരികള്‍ ഇഷ്ടപ്പെട്ടു.. ബാക്കിയൊന്നും ഇഷ്ടപ്പെട്ടില്ല എന്ന് ഇതിനു അര്‍ത്ഥമില്ലാട്ടോ..
Vayikkan nalla rasamundu, i like it,
മറുപടിഇല്ലാതാക്കൂ" ............njanoru kunjavuka" this portion i like very much
it is nice to read your poetry.keep going
മറുപടിഇല്ലാതാക്കൂ