2009, മാർച്ച് 24, ചൊവ്വാഴ്ച

അഴീക്കോട്‌ മാഷെന്താ ഇങ്ങനെ പറഞ്ഞത്‌ ?


നാട്ടിലെ ഫെമിനിസ്റ്റ്‌ പട്ടാളം അറിഞ്ഞിട്ടുണ്ടോ അതോ അറിഞ്ഞിട്ടും ഹാ പോട്ടേന്നും കരുതി അറിഞ്ഞില്ലെന്ന മട്ടിലിരിക്കുകയാണോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ കാര്യം അറിഞ്ഞപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി, കരളു കിടുങ്ങിപ്പോയി. പിന്നല്ലാതെ ഇമ്മാതിരി കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാല്‍ അതും പ്രഗത്ഭരും പ്രശസ്‌തരും ഗുരുസ്ഥാനീയരുമൊക്കെ ആയവര്‍ പറഞ്ഞാല്‍ എന്നെപ്പോലുള്ള അല്‍പജ്ഞാനികള്‍ക്ക്‌ എങ്ങനെ ദഹിക്കും.

സ്‌ത്രീ-പുരുഷ സമത്വത്തിലും തുല്യതയിലും വിശ്വസിക്കുകയും നാടിനും വീടിനും അത്‌ ഗുണം ചെയ്യുമെന്ന്‌ കരുതുകയും ചെയ്യുന്ന എന്നെപ്പോലുള്ള ചില പാവം ഹ്യുമനിസ്റ്റുകളും സോഷ്യല്‍ ഫെമിനിസ്റ്റുകളും ഇതൊക്കെ കേട്ടാല്‍ നടുങ്ങുമെന്നുറപ്പ്‌.

എന്താണ്‌ കാര്യമെന്ന്‌ മനസ്സിലായോ സ്‌ത്രീയും പുരുഷനും തുല്യരായാല്‍ വംശം മുടിയും എന്ന്‌ ഞാന്‍ പത്രത്തില്‍ വായിച്ചു- ഇത്‌ പറഞ്ഞയാളെക്കൂടി അറിയുമ്പോഴേ എന്റെ ഷോക്കിന്റെ ഒരു കടുപ്പം എത്രയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ സാക്ഷാന്‍ അഴീക്കോട്‌ മാഷ്‌ അതായത്‌ നമ്മുടെ സാഹിത്യ നിരൂപകനും പ്രാസംഗികനുമായ സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്‌.

പല പത്രങ്ങളില്‍ നിന്നാണ്‌ വാര്‍ത്ത കണ്ടത്‌. ചിലേടത്ത്‌ വംശം മുടിയുമെന്നും ചിലേടത്ത്‌ സ്‌ത്രീ കുലം മുടിയുമെന്നുമാണ്‌ അച്ചടിച്ചു വന്നിരിക്കുന്നത്‌. കൊച്ചിയില്‍ തിങ്കളാഴ്‌ച ശിശുവികസന കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്തെന്ന്‌ അറിയാന്‍ ചാനലുകളൊന്നും കാണാനും പറ്റിയില്ല.

പത്രങ്ങളില്‍ പറഞ്ഞതനുസരിച്ച്‌ പറഞ്ഞത്‌ ഇതുതന്നെയാണ്‌. എന്താണെങ്കിലും ഇതുകൊണ്ട്‌ എന്താണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമാകുന്നില്ല. പുരുഷനും സ്‌ത്രീയും മാസികമായും ശാരീരികമയും തുല്യതയിലെത്തിയാല്‍ പുരുഷന്‍ സ്‌ത്രീകളെപ്പോലെ പ്രസവിക്കാന്‍ തുടങ്ങുമെന്നും സ്‌ത്രീയ്‌ക്ക്‌ മാത്രമായി കിട്ടിയ ആ അവകാശം പുരുഷന്മാര്‍ തട്ടിയെടുക്കുമെന്നുമാണോ

പുരുഷന്‍ പ്രവിക്കുന്ന ഇക്കാലത്ത്‌ ഇത്തരമൊരു വാദത്തിന്‌ പ്രസക്തിയില്ലല്ലോ. ഇനി അല്ല രണ്ടുകൂട്ടരും കൂടി ഒന്നിച്ച്‌ തോളോടുതോള്‍ ചേര്‍ന്ന്‌ ജീവിച്ചാല്‍ വംശം മുടിയുമെന്നായിരിക്കുമോ. ആണെങ്കില്‍ അതെങ്ങനെയായിരിക്കും സംഭവകിക്കുക.

ഈ വാചകത്തിന്‌ പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന്‌ വച്ച്‌ സ്‌ത്രീകള്‍ പുരുഷനൊപ്പം എത്തില്ല. സ്‌ത്രീയുടെ ദുര്‍ബലത തന്നെയാണ്‌ അവളുടെ ഏറ്റവും വലിയ ശക്തി, പിന്നെ സ്‌ത്രീ നന്മയുടെ ഉറവിടമാണ്‌ , മാതൃത്വം ഇത്യാദി കാര്യങ്ങളെയൊക്കെ അദ്ദേഹം പൊക്കിപ്പറഞ്ഞിട്ടുണ്ട്‌.

എന്നാലും ഈ വംശം മുടിയുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. മാത്രമല്ല ഇത്‌ വായിച്ചിട്ട്‌ എനിക്കാതെ ചൊറിഞ്ഞ്‌ കയറി എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റില്ല. പണ്ടത്തേപ്പോലെ അദ്ദേഹം എഡിറ്ററായിരുന്നകാലത്ത്‌ വര്‍ത്തമാനം ദിനപ്പത്രത്തില്‍ ജോലിചെയ്യുമ്പോഴായിരുന്നു ഈ സംഭവമെങ്കില്‍ ഇടക്കിടെ അദ്ദേഹം ഓഫീസില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാനിതിന്റെ അര്‍ത്ഥം വളരെ ഭവ്യയും വിനീതയുമായി നേരിട്ടു ചോദിച്ചു മനസ്സിലാക്കിയേനെ.

പക്ഷേ ഇപ്പോ എന്താ ചെയ്യാ. നേരിട്ട്‌ വിളിച്ചിട്ട്‌ അങ്ങെന്താണ്‌ ഇങ്ങനെയൊക്കെ സ്‌ത്രീ-പുരുഷ തുല്യതയെക്കുറിച്ച്‌ പറഞ്ഞതെന്ന്‌ ചോദിക്കാന്‍ പറ്റാത്ത ഒരു പരമകീടമായിപ്പോയസ്ഥിതിയ്‌ക്ക്‌ ഒന്നും സാധിയ്‌ക്കുകയുമില്ല.

സ്‌ത്രീയും പുരുഷനും മത്സരിച്ച്‌ സമത്വം കൈവരിക്കണമെന്നോ പുരുഷന്മാരെപ്പോയൊക്കെ സ്‌ത്രീകള്‍ക്ക്‌ നടക്കാന്‍ സാധിക്കണമെന്നോ ഒന്നുമല്ല എന്റെ വാദം. മറിച്ച്‌ സ്‌ത്രീ സമത്വം സ്‌ത്രീ സംവരണം എന്നൊക്കെപ്പറഞ്ഞ്‌ നമ്മളെത്രകാലമായി ഇങ്ങനെ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌.

അപ്പോള്‍ ഇത്രേം പ്രമുഖനായ ഒരാള്‍ അത്‌ വംശം മുടിപ്പിക്കുമെന്ന്‌ പറഞ്ഞത്‌ ഏതര്‍ത്ഥത്തില്‍ മനസ്സിലാക്കണം. തിരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ മത്സരിക്കുന്നത്‌ പുരുഷനോളമെത്താന്‍ വേണ്ടിയാണോ, അല്ലല്ലോ സ്‌ത്രീയായത്തന്നെ തിരഞ്ഞെടുപ്പിന്‌ ശേഷം (ജയിച്ചാല്‍) പ്രവര്‍ത്തിക്കാന്‍ വേണ്ടിത്തന്നെയല്ലേ.

ജനപ്രതിനിധിയെന്ന രീതിയില്‍ ഒരു പുരുഷന്‌ ചെയ്യുന്നതൊക്കെ സ്‌ത്രീയ്‌ക്കും ചെയ്യാന്‍ കഴിയില്ലേ. ഇല്ലെങ്കില്‍ നമ്മുടെ വനിതാ നേതാക്കളൊക്കെ എങ്ങനെയുണ്ടായി. ഞങ്ങളോടൊപ്പം എത്തില്ല നിങ്ങള്‍ എന്നും പറഞ്ഞാണോ ഓരോ പാര്‍ട്ടിയിലെയും പുരുഷപ്രതിനിധികള്‍ വനിതാസ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത്‌. എനിക്കിപ്പോള്‍ ഇതേ സംശയമുള്ള ഈ സ്‌ത്രീ-പുരുഷ സമത്വം എന്ന്‌ വച്ചാല്‍ എന്താ?

വാര്‍ത്ത മാതൃഭൂമിയില്, കൗമുദിയില്‍

17 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മാർച്ച് 24 4:12 AM

    വളരെ ശരിയാണ് സിജി ലോകത്ത് മുഴുവന്‍ നടക്കുന്ന തോനിവസങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും കാരണക്കാര്‍ പുരുഷന്മാര്‍ തന്നെയാണ് ഇനി പുരുഷന്‍ മാരെ പോലെ സ്ത്രീകളും സമന്മാരായി ഇതിനിറങ്ങിയാല്‍ ഈ ലോകം മുടിയാതിരിക്കുമോ സോദരീ.......?

    മറുപടിഇല്ലാതാക്കൂ
  2. സ്ത്രീ പുരുഷനെ പോലെ ആയാല്‍,, മാതൃത്വം ഇല്ല. പ്രസവം ഇല്ല. ഗര്‍ഭം ഇല്ല. മുലയൂട്ടല്‍ ഇല്ല. പിന്നെ വംശം മുടിയാതിരിക്കുന്നതെങ്ങിനെ? (jossyvarkey@yahoo.com)

    മറുപടിഇല്ലാതാക്കൂ
  3. അങ്ങേരു നല്ല കാര്യം ആണ് പറഞ്ഞതെന്നാണ് എനിക്കു തോന്നുന്നതു. ‘സ്തീകളും ആണുങ്ങളെ പോലെ പണ്ടാരക്കാലന്മാര്‍ ആവണോ’ എന്നാവും പുള്ളി ഉദ്ദേശിച്ചിരിക്കുക. ;)

    പക്ഷെ, ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കിട്ടാതെ അഭിപ്രായം പറയുക വൈയ്യ. അങ്ങനെ പൂര്‍ണ്ണരൂപം കിട്ടാതെ പറയുന്നതു അന്ധന്‍ ആനയെ കണ്ടതു പോയ പോലെ ആയിത്തീരും, അതുറപ്പു! :)

    മറുപടിഇല്ലാതാക്കൂ
  4. അഴീക്കോടിനെ ഇനിയും മുഖവിലക്കെടുക്കുന്നവരോ ?

    മറുപടിഇല്ലാതാക്കൂ
  5. അഴീക്കോടിനെ ഇനിയും മുഖവിലക്കെടുക്കുന്നവരോ ?

    മറുപടിഇല്ലാതാക്കൂ
  6. കാലഘട്ടത്തിന്റെ അനിവാര്യത...
    തുടരുക...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2009, മാർച്ച് 24 8:12 AM

    സ്‌ത്രീ-പുരുഷ സമത്വവും തുല്യതയും സ്‌ത്രീ സംവരണതാല്‍ ?

    സ്‌ത്രീയുടെ ദുര്‍ബലത തന്നെയാണ്‌?

    ഇതു നിലനില്കുമോ ?

    പൊരുതി നേടണം അതാണ് വലുത്

    മറുപടിഇല്ലാതാക്കൂ
  8. അഴീക്കോട് മാഷ് തമാശ പറഞ്ഞത് ഇത്ര സീരിയസ് ആയി എടുത്താലോ?ഫലിതമല്ല;ഒരു ശാസ്ത്ര
    സത്യമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യാഖ്യാനിച്ചാലും സ്ത്രീകള്‍ക്ക് അപമാനകരമായി ഒന്നുമില്ല.മാത്രമല്ല അദ്ദേഹം തുടര്‍ന്നു പറഞ്ഞതായി പത്രങ്ങളില്‍ വന്ന വാചകങ്ങളില്‍ സ്ത്രീകളോടുള്ള ആദരവും സ്നേഹവുമാണ് പ്രകടമാകുന്നത്.

    -ദത്തന്‍

    മറുപടിഇല്ലാതാക്കൂ
  9. ഏതു കോണ്ടക്സ്റ്റിലാണ് അഴീക്കോട് മാഷ് അതുപറഞ്ഞതെന്നറിയില്ല. മീഡിയയില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പല പ്രമുഖരും പയറ്റാറുണ്ടല്ലോ.. സമകാലിക രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ വളരെ വ്യക്തമാകും ഇത്. പല വിവാദങ്ങളിലും ഉള്ളി പൊളിച്ചത്ര കാര്യം പോലും ഇല്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  10. ഇതിലൊക്കെ ഇത്ര സംശയിക്കാനുളള കാര്യം വല്ലതുമുണ്ടോ സിജീ.. ഇത്തിരിയൊക്കെ ബുദ്ധിയുളളവര്‍ക്ക് തിരിച്ചറിയാവുന്ന കാര്യമല്ലേ ഇത്..... ഇത്ര ചെറിയൊരു കാര്യം അഴിക്കോടിനെപ്പോലൊരാള്‍ പറയേണ്ടിയിരുന്നോ എന്ന സംശയമേ എനിക്കുളളൂ.. സത്യം.. ചെല ലവളുമാര് തറ്റും താറുമുടുത്ത് അങ്ങിറങ്ങിയാല്‍ ലോകം മാത്രമല്ല, പ്രപഞ്ചം പോലും മുടിയും...അമ്മച്ചിയാണെ മുടിയും...

    മറുപടിഇല്ലാതാക്കൂ
  11. അഴീക്കോട് മാഷ് തമാശ പറഞ്ഞത് ഇത്ര സീരിയസ് ആയി എടുത്താലോ?ഫലിതമല്ല;ഒരു ശാസ്ത്ര
    സത്യമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യാഖ്യാനിച്ചാലും സ്ത്രീകള്‍ക്ക് അപമാനകരമായി ഒന്നുമില്ല.മാത്രമല്ല അദ്ദേഹം തുടര്‍ന്നു പറഞ്ഞതായി പത്രങ്ങളില്‍ വന്ന വാചകങ്ങളില്‍ സ്ത്രീകളോടുള്ള ആദരവും സ്നേഹവുമാണ് പ്രകടമാകുന്നത്.

    -ദത്തന്‍

    മറുപടിഇല്ലാതാക്കൂ
  12. എതവളുമാരുടെ തറ്റിലും താറിലും ആണ് മാരിചാ ഇറാഖും അഫ്‌ഗാനും മുടിഞ്ഞത്? :)

    വിനയയുടെ പോസ്റ്റില്‍ (ഈ വംശം മുടിയട്ടെ) ഇഞ്ചിപ്പെണ്ണ് പറഞ്ഞത് പോലെ, കേരളത്തില്‍ വീട്ടുജോലിക്കാളെ കിട്ടുന്നില്ലത്രെ, അപ്പൊള്‍ പിന്നെ കുഞ്ഞിനെ ആരു നോക്കും. കുലം മുടിയാതിരിക്കുമോ?

    സിജി, മനുഷ്യകുലം അല്ല സ്ത്രീവംശം മുടിയണം. അതാ വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  13. മാരീചേട്ടനോട് ഞാനും ഇക്കാര്യം ചോദിക്കാനിരിക്യായിരുന്നു. ഇതുതന്നെയാണ് ഞാനും ചോദിക്കുന്നത്. വംശം മുടിപ്പിക്കാനായി കച്ചകെട്ടിയിറങ്ങിയ സ്ത്രീകള്‍ എത്രേപേരുണ്ട്? പക്ഷേ പ്രിയ സ്ത്രീവംശം മുടിയരുത്, മുടിയില്ല അങ്ങനെ മുടിയാനായിരുന്നെങ്കില്‍ പ്രകൃതി നമ്മുടെ വംശത്തെ സൃഷ്ടിക്കില്ലായിരുന്നു. നമ്മുടെ കരുത്ത് നമ്മളോരോരുത്തര്‍ക്കും തിരിച്ചറായാന്‍ ശ്രമിക്കാം. അതാരോടും യുദ്ധം ചെയ്യാന്‍ വേണ്ടിയാവരുത്. എല്ലാവരുടെയും നന്മയ്ക്കുവേണ്ടി മാത്രമം ആയിരിക്കുകയും വേണം

    മറുപടിഇല്ലാതാക്കൂ
  14. അയ്യ്യെ.. എന്താ സിജി ഇത്.. വിവരമില്ലാത്തവര്‍ വല്ലതുമൊക്കെ പറഞ്ഞെന്നു വെച്ച്.. :)

    മറുപടിഇല്ലാതാക്കൂ
  15. ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു. പറഞ്ഞത് മുഴുവന്‍ exact ആയി ഓര്‍മയില്ല, പക്ഷെ പറഞ്ഞതിന്റെ സാരം ഏതാണ്ട് താഴെ കൊടുത്ത പോലെ ആണെന്നാണ്‌ എന്റെ അറിവ് (അഴീക്കോട് മാഷ്‌ എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി അദ്ദേഹത്തിന് തന്നെയേ പറയാനാവൂ, ഇതെന്റെ ഒരു ശ്രമം, മനസിലാക്കാന്‍)

    സ്ത്രീ സ്നേഹത്തിന്റെ പ്രതിരൂപമാണെന്ന ആശയമാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചതെന്നാണ് എനിക്ക് മനസിലായത്. പുരുഷനെപ്പോലെ സ്ത്രീയും മത്സരബുദ്ധിയോടെ തുല്യതയ്ക്കു വേണ്ടി പൊരുതാനിറങ്ങിയാല്‍ സ്നേഹം നമ്മുടെ സമൂഹത്തിലും കുളത്തിലും അന്യം നിന്നുപോകും. അതാണ്‌ വംശം മുടിയും എന്ന് അദ്ദേഹം പറഞ്ഞത്.

    ഇത് വായിച്ചു കണ്ട വാക്കുകള്‍ ഒന്ന് കൂട്ടിവായിച്ചതാണ്, ശരിയാണെന്നാണ് വിശ്വാസം. തെറ്റെങ്കില്‍ തിരുത്താം.

    ഈയൊരു ചിന്താഗതിയോട് ഞാന്‍ യോജിക്കുന്നുമില്ല. പുരുഷനോടൊപ്പം എത്താന്‍ സ്ത്രീ മത്സരിക്കേണ്ടുന്ന ഒരു അവസ്ഥ എത്തിച്ചത് പുരുഷന്റെ സ്വാര്‍ത്ഥത മൂലമാണ്. അതിനാല്‍ തന്നെ സ്ത്രീ സ്വന്തം അസ്തിത്വത്തിനു വേണ്ടി പോരുതുന്നതുപോലും പുരുഷന്റെ കണ്ണില്‍ മത്സരമായി വ്യാഖ്യാനിക്കപ്പെടും. എന്നും സ്ത്രീയെ അടിച്ചിരുത്താനേ പുരുഷന്‍ ശ്രമിക്കാറുള്ളു, കഷ്ടം, അല്ലാതെന്തു പറയാന്‍.

    മറുപടിഇല്ലാതാക്കൂ