2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

മൗനം?



ചിന്തകളുടെ ഒരു കുത്തിയൊഴുക്കാണ്‌
ചിലപ്പോഴെങ്കിലും
ഒരു ഹര്‍ഷാരവം മറ്റു ചിലപ്പോള്‍
മദിച്ചുപെയ്യുന്ന ഒരു പേമഴയും
ഒരു വേള
ഒരു തുള്ളി കണ്ണുനീരായി
മറ്റൊരു കണ്ണിലിറ്റുവീണലിഞ്ഞ്‌
ഉള്ളു പൊള്ളിച്ച്‌ നീറിപ്പുകച്ച്‌
ചെറിയൊരു കനല്‍ച്ചിന്തുമാവാം


ഇനിയും ചിലപ്പോള്‍
ഇരമ്പുന്ന കടല്‍പോലെ
നിറഭേദങ്ങള്‍ കാണിച്ച്‌
കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ച്‌
കേള്‍വിക്കാരെ
ആകാംഷയുടെ മുള്‍മുനയേറ്റി
ചിന്തകളില്‍ വഴിതെറ്റിച്ച്‌
വ്യാഖ്യാനങ്ങള്‍ക്കും
വളച്ചൊടിക്കലുകള്‍ക്കും
പഴുതുകളൊളിപ്പിച്ച്‌
സത്യമെന്ന്‌ തോന്നിപ്പിക്കുന്ന
വലിയൊരു കള്ളത്തരവുമാകാം

വീണ്ടും നീളുമ്പോള്‍
അര്‍ത്ഥഗര്‍ഭമെന്ന്‌ തോന്നിച്ച്‌
അര്‍ത്ഥശൂന്യതയായി അവശേഷിച്ച്‌
നിഷേധവും പ്രതിഷേധവും കനപ്പിച്ച്‌
ആത്മനിന്ദയ്‌ക്ക്‌
പകര്‍ന്നാട്ട വേദിയൊരുക്കുകയുമാകാം

8 അഭിപ്രായങ്ങൾ:

  1. മൌനത്തെക്കുറിച്ചു വാചാലമാകുന്ന വരികള്‍... !!!!

    മറുപടിഇല്ലാതാക്കൂ
  2. മൌനത്തെക്കുറിച്ചു വാചാലമാകുന്ന വരികള്‍... !!!!

    മറുപടിഇല്ലാതാക്കൂ
  3. അര്‍ത്ഥഗര്‍ഭമെന്ന്‌ തോന്നിച്ച്‌
    അര്‍ത്ഥശൂന്യതയായി അവശേഷിച്ച്‌
    നിഷേധവും പ്രതിഷേധവും കനപ്പിച്ച്‌
    ആത്മനിന്ദയ്‌ക്ക്‌
    പകര്‍ന്നാട്ട വേദിയൊരുക്കുകയുമാകാം

    മൂര്‍ച്ചയുള്ള വാക്കുകള്‍ !!

    മറുപടിഇല്ലാതാക്കൂ