2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍!

ഇരുട്ടിറങ്ങുന്പോള്‍
കൂടെയിറങ്ങുന്ന ചില
ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍
മരണമില്ലാത്ത ആത്മാക്കള്‍

ഇറയത്തും തിണ്ണയിലും
പ്രാഞ്ചി നടന്ന്, ചടച്ചിരുന്ന്
വീര്‍ത്തകാലിലെ നീരുകുത്തി
ദുഷ്ട സ്വപനങ്ങളുടെ വിത്തുപാകന്‍
പഴുതുതേടുന്നവര്‍

പാതിരാവില്‍ ഇറയം വിട്ട്
താക്കോല്‍ പഴുതിലൂടെ
അകത്ത് കയറി
ഒറ്റക്കാലുകളില്‍
എത്തിവലിഞ്ഞ്
ഉറക്കത്തിന്റെ
കണ്‍പോളകള്‍ വലിച്ചതുറന്ന്
അകക്കണ്ണിലേയ്ക്ക്
ചലംനിറഞ്ഞ സ്വപ്നങ്ങളുടെ
വിത്തെറിയുന്നു

പകലെന്നും രാത്രിയെന്നുമില്ല
നീരുകുത്തി വീര്‍ത്ത
സ്വപ്നങ്ങള്‍
ഓര്‍മ്മയുടെ ശ്മശാനങ്ങളില്‍
പെറ്റുപെരുകുന്നു
സ്വപ്നങ്ങളുടെ വളര്‍ച്ചയളന്ന്
ഒറ്റക്കാലന്മാര്‍ ഇറയത്തിരിപ്പുണ്ട്

നീരും ചലവും വമിപ്പിക്കുന്ന
വെറുത്ത മണത്തില്‍
ജീവതമത്രയും
മുങ്ങിനിവര്‍ന്നിങ്ങിനെ
എത്രനാള്‍
ഇവയ്ക്കിടയില്‍ ഒറ്റക്കാലുകള്‍
വെട്ടിയറക്കുന്ന
ഒരേയൊരു സുന്ദരസ്വപ്നം മാത്രം

2 അഭിപ്രായങ്ങൾ:

  1. സ്വപ്നങ്ങള്‍ എന്ന് പറയുമ്പോള്‍ കവിയത്രിക്കിവിടെ ഒറ്റക്കാലുമായി ഇരുട്ടില്‍ ഇറയത്തും തിണ്ണയിലും പാത്തും പതുങ്ങീം (ചിലപ്പോഴൊക്കെ പകലും) വരുന്ന ഒരു വൃത്തികെട്ട രൂപം... അങ്ങേയറ്റം ജുഗുപ്സാവഹമായാണ്‌ കവിത്രിയില്‍ പേടി ജനിപ്പിക്കുന്ന ഈ സുസ്വപ്നങ്ങളെ ഈ കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.. പക്ഷെ ഇവയ്ക്കിടയില്‍ ഒറ്റക്കാലുകളെ വെട്ടിയറക്കുന്ന ഒരേയൊരു സുന്ദരസ്വപ്നം ആരെക്കുറിച്ചുള്ളതാണ്‌... :):)

    മറുപടിഇല്ലാതാക്കൂ
  2. ശ്ശൊ .. !! ജീവിതത്തെ വെറുത്തു പോയോ.... ??
    സ്വപ്നങ്ങള്‍ക്ക് വേറൊരു മുഖമുണ്ട് .. രൂപമുണ്ട്.. ഭാവമുണ്ട്..
    അര്‍ത്ഥമുണ്ട്.. :) അത് താങ്കളുടെ ഉള്ളില്‍ തന്നെയുണ്ട്‌. .
    വേറെ ആര്‍ക്കും സ്വന്തമാക്കാന്‍ പറ്റാത്ത ഒന്ന്.....
    ഇരുട്ടിനെ തോല്‍പ്പിക്കാന്‍ പറ്റുന്ന ഒന്ന്..
    അവിടെ ഒറ്റക്കാലന്‍ ദു: സ്വപ്നങ്ങളുടെ അസ്തിത്വത്തിനു അര്‍ത്ഥമില്ലതാകുന്നു...

    മറുപടിഇല്ലാതാക്കൂ