2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഏകാന്തത


അന്നേ പറഞ്ഞതാണ്
നുരഞ്ഞുപൊങ്ങുന്ന
വീഞ്ഞുപാത്രത്തിലേക്ക്
നീയെന്നെയിങ്ങനെ
പകര്‍ത്തരുതെന്ന്

ലഹരിയാകുന്പോള്‍
അര്‍ത്ഥമില്ലാതായിപ്പോകുന്ന
എന്നെക്കുറിച്ച്
ഒരു വേളയെങ്കിലും
നിനക്കോര്‍ക്കാമായിരുന്നില്ലേ

എന്നെ കുടിച്ചിറക്കുന്പോഴേറ്റ
പൊള്ളലിന്റെ ഉന്മത്തതയെക്കുറിച്ച്
നീ വാചാലനാവുന്നതെങ്ങനെ
നോക്കൂ ഇവിടെ നിന്റെ തൊട്ടടുത്ത്
ഞാന്‍ തീര്‍ത്തും തനിച്ചാണ്

ഏകാന്തതയെന്ന വാക്ക്
ഉച്ഛരിച്ച് തുടങ്ങുന്പോഴേ
തനിച്ചായിരുന്നു
സ്പന്ദനങ്ങള്‍ പോലും
നിശ്ചലമായിപ്പോയ
ഏകാന്തത

കയങ്ങളില്‍
കുഴിച്ചിറങ്ങുന്പോള്‍
അന്തര്‍ പ്രവാഹങ്ങളില്‍
ഏകാന്തത കുടിച്ച്
അനാദികാലത്തേക്ക്
മയങ്ങിപ്പോയവരുടെ
ശരീരങ്ങളില്‍ തട്ടിവീണു

അവിടെയാണ് വീഴാന്‍ പഠിച്ചത്
പിന്നെ നടക്കാന്‍ പഠിച്ചത്
ഇവിടെത്തന്നെയാണ്
അതേ, ഇവിടെത്തന്നെയാണ്
നമ്മളാദ്യം കണ്ടത്!

ഓര്‍ക്കുക, ഇനിയും
ഈ കയങ്ങളിലേക്ക്
ഇറങ്ങി വരരുത്
ഇവിടുത്തെ
ഏകാന്തതയില്‍
നിശ്വാസങ്ങള്‍ കൊണ്ട്
പ്രകന്പനം തീര്‍ക്കരുത്

13 അഭിപ്രായങ്ങൾ:

  1. അന്നേ പറഞ്ഞതാണ്
    നുരഞ്ഞുപൊങ്ങുന്ന
    വീഞ്ഞുപാത്രത്തിലേക്ക്
    നീയെനെന്നെയിങ്ങനെ
    പകര്‍ത്തരുതെന്ന്

    Confusing

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഫോട്ടോ.. ഒരുപാട് അര്‍ഥങ്ങള്‍..
    പിന്നെ നുരഞ്ഞു പൊങ്ങുന്ന വീഞ്ഞ് പാത്രത്തില്‍ ഒരിക്കലും തനിച്ചാവാന്‍ വഴിയില്ല...
    സോഡായെങ്കിലും കൂട്ടിനുണ്ടാവും ..

    മറുപടിഇല്ലാതാക്കൂ
  3. ലഹരിയാകുന്പോള്‍
    അര്‍ത്ഥമില്ലാതായിപ്പോകുന്ന
    എന്നെക്കുറിച്ച്
    ഒരു വേളയെങ്കിലും
    നിനക്കോര്‍ക്കാമായിരുന്നില്ലേ
    :-)

    മറുപടിഇല്ലാതാക്കൂ
  4. "അന്നേ പറഞ്ഞതാണ്
    നുരഞ്ഞുപൊങ്ങുന്ന
    വീഞ്ഞുപാത്രത്തിലേക്ക്
    നീയെനെന്നെയിങ്ങനെ
    പകര്‍ത്തരുതെന്ന്"

    ഇത്രയും മനോഹരമായി ഇതാരും പറഞ്ഞു കേട്ടിട്ടില്ല... നന്നായി :)

    മറുപടിഇല്ലാതാക്കൂ
  5. അന്നേ പറഞ്ഞതാണ്
    നുരഞ്ഞുപൊങ്ങുന്ന
    വീഞ്ഞുപാത്രത്തിലേക്ക്
    നീയെന്നെയിങ്ങനെ
    പകര്‍ത്തരുതെന്ന്


    അത്രതന്നെ അധികമായി ഒന്നുമില്ല:))

    മറുപടിഇല്ലാതാക്കൂ
  6. എന്നെ കുടിചിറക്കുമ്പോളെറ്റ പൊള്ളല്‍......

    ശരിക്കും പൊള്ളി ട്ടോ സിജി.....നന്നായി....

    മറുപടിഇല്ലാതാക്കൂ
  7. സിജിയുടെ എഴുത്ത് കൂടുതൽ സൂക്ഷ്മസ്പർശിയാകുന്നു;ഒതുക്കം കൈവന്നിരിക്കുന്നു.
    നന്നായീട്ടോ.ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  8. ഓര്‍ക്കുക, ഇനിയും
    ഈ കയങ്ങളിലേക്ക്
    ഇറങ്ങി വരരുത്
    ഇവിടുത്തെ
    ഏകാന്തതയില്‍
    നിശ്വാസങ്ങള്‍ കൊണ്ട്
    പ്രകന്പനം തീര്‍ക്കരുത്
    ....ഒത്തിരി ഇഷ്ടായി !!ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. അതാ ഞാനും ചോദിക്കുന്നേ എന്താ പ്രശ്നം എന്തേലും പ്രശ്നമുണ്ടോ ഉണ്ടായിരിക്കും അല്ലേ? :))

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം...
    പ്രശ്നമുണ്ടെങ്കിലും ഇല്ലെങ്കിലും .:)

    മറുപടിഇല്ലാതാക്കൂ