
അറിയില്ല.....
മുമ്പേ നടക്കുന്ന നിന്റെ
കാല്‍പ്പാടുകളില്‍
അമര്‍ത്തിച്ചവിട്ടി
ഗര്‍വ്വോടെ നടക്കുമ്പോള്‍
ഇടറി വീഴുന്നതെവിടെയാകുമെന്ന്......
ഉറപ്പുണ്ട്.....
ഇനിയും വീഴ്ചയില്ലാതെ
ഇടര്‍ച്ചയില്‍ത്തന്നെ
പ്രാണനുപേക്ഷിച്ച്
പോകാന്‍ കഴിയുമെന്ന്......
പ്രണയമെന്ന് ചെവിയില്‍
അടക്കം പറഞ്ഞ് നീ
കയ്യിലേല്‍പ്പിച്ചു പോയ
മരണം നിറച്ച ആ പാത്രം
ഇപ്പോഴുമുണ്ടെന്റെ കയ്യില്‍.....
ഒരിടര്‍ച്ചയ്ക്ക് കാത്ത്
ചുവടുവയ്ക്കുകയാണ്
നിന്റെ പ്രണയം രുചിച്ച്
ഇടറിവീണ്.....
മണ്ണില്‍ പുതച്ചുറങ്ങി....
പുതുമഴയില്‍ വീണ്ടും മുളച്ച് .....
കൊടുംകാറ്റും വരള്‍ച്ചയും കൊണ്ട് ....
വീണ്ടും ജന്മങ്ങള്‍ പൊഴിഞ്ഞുവീഴാന്‍....