2009, ഡിസംബർ 28, തിങ്കളാഴ്‌ച

ജന്മങ്ങള്‍











അറിയില്ല.....
മുമ്പേ നടക്കുന്ന നിന്റെ
കാല്‍പ്പാടുകളില്‍
അമര്‍ത്തിച്ചവിട്ടി
ഗര്‍വ്വോടെ നടക്കുമ്പോള്‍
ഇടറി വീഴുന്നതെവിടെയാകുമെന്ന്......

ഉറപ്പുണ്ട്.....
ഇനിയും വീഴ്ചയില്ലാതെ
ഇടര്‍ച്ചയില്‍ത്തന്നെ
പ്രാണനുപേക്ഷിച്ച്
പോകാന്‍ കഴിയുമെന്ന്......

പ്രണയമെന്ന് ചെവിയില്‍
അടക്കം പറഞ്ഞ് നീ
കയ്യിലേല്‍പ്പിച്ചു പോയ
മരണം നിറച്ച ആ പാത്രം
ഇപ്പോഴുമുണ്ടെന്റെ കയ്യില്‍.....

ഒരിടര്‍ച്ചയ്ക്ക് കാത്ത്
ചുവടുവയ്ക്കുകയാണ്
നിന്റെ പ്രണയം രുചിച്ച്
ഇടറിവീണ്.....
മണ്ണില്‍ പുതച്ചുറങ്ങി....
പുതുമഴയില്‍ വീണ്ടും മുളച്ച് .....
കൊടുംകാറ്റും വരള്‍ച്ചയും കൊണ്ട് ....
വീണ്ടും ജന്മങ്ങള്‍ പൊഴിഞ്ഞുവീഴാന്‍....

9 അഭിപ്രായങ്ങൾ:

  1. രജീന്ദ് എന്താ ഈ മൂളലിന്റെ അര്‍ത്ഥം? എന്നെ കളിയാക്കീതാണോ?:(

    മറുപടിഇല്ലാതാക്കൂ
  2. വീണ്ടും ജന്മങ്ങള്‍ പൊഴിഞ്ഞുവീഴാന്‍....

    :))

    മറുപടിഇല്ലാതാക്കൂ
  3. ഇടറിയ പാദമുദ്രകളെ പിന്തുടരുന്നതല്ലേ പ്രശ്നം!?
    നടക്കുന്നവയ്ക്കെല്ലാം കാലിടറാം.
    അപ്പോള്‍, സമാന്തരമായി നടന്ന്, ഇടറുന്ന പാദങ്ങളെ പസ്പരം താങ്ങി....?

    മറുപടിഇല്ലാതാക്കൂ
  4. വീണ്ടും തിരികെയെത്തുന്നുവോ
    ആ മരവിപ്പുകള്‍, ശോകങ്ങള്‍, ഇരുട്ടുകള്‍, ഇരുട്ടിലെ ഇരുണ്ട മുഖങ്ങളും?
    തിരികെ നടക്കൂ തിരിച്ചാ വെളിച്ചത്തിലേക്ക്,
    ആ വഴി മറന്നാലും മറക്കില്ല മനുഷ്യന്‍!

    മറുപടിഇല്ലാതാക്കൂ