2009, ഡിസംബർ 8, ചൊവ്വാഴ്ച
മുറിവ്
കാറ്റിനും ക്രൂരതയാണ്
മഴയില്‍ പെയ്യുന്നത് കനലുകള്‍
പച്ചത്തലപ്പുകള്‍ തീപിടിച്ചുലയുന്പോള്‍,
കണ്ണുപൊത്തിക്കളി കഴിഞ്ഞ്
നീ മടങ്ങിയതറിയാതെ
ഞാനീ ഇറയത്ത് തനിയെ......
വെറുമൊരു നിഴലായിരുന്നു
വെറും ഒരു നിഴല്‍...
കെട്ടിവയ്ക്കാനും പൂട്ടിയിടാനും
കഴിയാത്തൊരു നിഴല്‍....
തിരഞ്ഞു തിരഞ്ഞു ഞാനലഞ്ഞൊരു
പാഴ് നിഴല്‍....
വെറുമൊരു തോന്നലായിരുന്നു
എത്തിപ്പിടിച്ചുവെന്ന
ഒരു തോന്നല്‍.....
കനല്‍ ചിന്നിച്ചിതറിയപ്പോഴാണ്
പൊള്ളിയത് .....
അപ്പോഴാണ് കൈവലിച്ചതും
പൊള്ളിയിരിക്കുന്നു
ഒരു ചന്ദ്രക്കലപോലെ
ഉള്ളിലൊരു കോണില്‍
ഒരു കനല്‍വീണു പൊള്ളി
വെറുതെ....
വെറുതെയൊരു പൊള്ളല്‍
മഴപെയ്ത് പഴുക്കട്ടെ
കനല്‍മഴ പെയ്ത് പഴുക്കട്ടെ.....
പിന്നെ തൊലിയുരിച്ചുകളയാം
നിറംകൂടിയൊരു
അടയാളമായി
അവശേഷിപ്പിക്കാം
ഒരു പാട് നിറക്കൂട്ടുകളുള്ള
വെറുമൊരു അടയാളമാക്കാം.......
ഈ മുറിവിന് പിന്നിലുണ്ടൊരു വലിയ കടപ്പാട്.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
enthu parayana? manoharam!
മറുപടിഇല്ലാതാക്കൂവെറുമൊരു നിഴലായിരുന്നു
വെറും ഒരു നിഴല്‍...
കെട്ടിവയ്ക്കാനും പൂട്ടിയിടാനും
കഴിയാത്തൊരു നിഴല്‍....
:)
മനോഹരമായിരിക്കുന്നു !
മറുപടിഇല്ലാതാക്കൂഒരു പാട് നിറക്കൂട്ടുകളുള്ള
വെറുമൊരു അടയാളമാക്കാം.......
ഈ മുറിവ് വെറും ഒരു തോന്നലല്ലേ.. ?
മറുപടിഇല്ലാതാക്കൂഒരു മഴ പെയ്തു തോരുമ്പോഴേക്കും മാഞ്ഞു പോവുന്ന ഒരു മുറിവ്..
murivunangiyo ???????????????????????????? ;)
മറുപടിഇല്ലാതാക്കൂപൊള്ളിയത്..
മറുപടിഇല്ലാതാക്കൂഅപ്പോഴാണ് കൈവലിച്ചതും
അടയാളമാക്കാം ഈ മുറിവിനെ
ഈ കവിതയെ.
സ്നേഹപൂര്‍വ്വം
ഷാജി
kavitha manassil kollunnu...oru cheriya murivu pole
മറുപടിഇല്ലാതാക്കൂ