David Foster വാല്ലസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
David Foster വാല്ലസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജനുവരി 19, തിങ്കളാഴ്‌ച

പേനയുടെ രതിമൂര്‍ച്ച തേടിയ വാലസ്


പേനയുടെ രതിമൂര്‍ച്ചയ്ക്കായ് എഴുത്തിനടിമപ്പെട്ട വാലസ്‌
പലമേഖലകളിലൂടെ എഴുത്തില്‍ എത്തിപ്പെട്ട്‌
എഴുതാനായി എഴുതിത്തുടങ്ങി
ഇടക്കിടെ കടുത്ത വിഷാദം

രക്ഷ തേടാന്‍ ഔഷധം, മദ്യം, പിന്നെ സ്‌ത്രീകള്‍
വിഷാദം വന്നത്‌ പലകാലത്ത്‌ പല രീതിയില്‍
ആദ്യ നോവലില്‍ ലോകത്തെ പിടിച്ചുനിര്‍ത്തി 'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌ '
ആദ്യം തള്ളിപ്പറഞ്ഞവര്‍ പതിയെ അംഗീകരിക്കുന്നു

പ്രണയങ്ങള്‍ പലത്‌, അവസാനപ്രണയം വിവാഹത്തില്‍ കലാശിക്കുന്നു
മണിക്കൂറുകള്‍ കുത്തിയിരുന്ന്‌ എഴുത്ത്‌്‌
പിന്നെയും തുടരെത്തുടരെ എഴുത്ത്‌ അംഗീകാരങ്ങള്‍
പുരസ്‌കാരങ്ങള്‍, തള്ളിപ്പറഞ്ഞവരൊക്കെ ജീനിയസ്‌ എന്ന്‌ ആത്മഗതം കൊണ്ടു


വീണ്ടും വിഷാദരോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍
എല്ലാം മനസ്സിലാക്കുന്ന ഭാര്യയ്‌ക്കൊപ്പമൊരു സുവര്‍ണകാലം
ഒരിടെ ആത്മവിശ്വാസം വര്‍ധിച്ച്‌ ഔഷധം നിര്‍ത്തുന്നു
പതിയെ വിഷാദത്തിന്റെ കയങ്ങളില്‍ മുങ്ങിത്താണ്‌
കണ്ണുകള്‍ കുഴിഞ്ഞ്‌ പുര്‍വ്വാധികം ഉള്‍വലിഞ്ഞ്‌

2008 സെപ്‌റ്റംബറിലെ ഒരു പകല്‍
വളര്‍ത്തുനായകളെ കാവലാക്കി
ഭാര്യ പുറത്തുപോയ സമയത്ത്‌
ഒരു തുണ്ട്‌ കയറില്‍ ലോകം വെടിഞ്ഞിട്ടു പോയി

അറിയില്ലേ ഡേവിഡ്‌ ഫോസ്‌റ്റര്‍ വാലസ്‌
ഓര്‍ഗാസം പെന്‍ അതായിരുന്നു
വാലസിന്റെ ലക്ഷ്യം
'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌' വായിച്ചലറിയാം ആ പ്രതിഭയെ

(മാധ്യമം ആഴ്ചപ്പതിപ്പില്‍ ജോസഫ് അലക്സ് എഴുതിയ 'ഉല്‍ക്കകള്‍ ആത്മഹത്യ ചെയ്യാറേയുള്ളു'വെന്ന ലേഖനത്തോട് കടപ്പാട്)