2009, ജനുവരി 19, തിങ്കളാഴ്‌ച

പേനയുടെ രതിമൂര്‍ച്ച തേടിയ വാലസ്


പേനയുടെ രതിമൂര്‍ച്ചയ്ക്കായ് എഴുത്തിനടിമപ്പെട്ട വാലസ്‌
പലമേഖലകളിലൂടെ എഴുത്തില്‍ എത്തിപ്പെട്ട്‌
എഴുതാനായി എഴുതിത്തുടങ്ങി
ഇടക്കിടെ കടുത്ത വിഷാദം

രക്ഷ തേടാന്‍ ഔഷധം, മദ്യം, പിന്നെ സ്‌ത്രീകള്‍
വിഷാദം വന്നത്‌ പലകാലത്ത്‌ പല രീതിയില്‍
ആദ്യ നോവലില്‍ ലോകത്തെ പിടിച്ചുനിര്‍ത്തി 'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌ '
ആദ്യം തള്ളിപ്പറഞ്ഞവര്‍ പതിയെ അംഗീകരിക്കുന്നു

പ്രണയങ്ങള്‍ പലത്‌, അവസാനപ്രണയം വിവാഹത്തില്‍ കലാശിക്കുന്നു
മണിക്കൂറുകള്‍ കുത്തിയിരുന്ന്‌ എഴുത്ത്‌്‌
പിന്നെയും തുടരെത്തുടരെ എഴുത്ത്‌ അംഗീകാരങ്ങള്‍
പുരസ്‌കാരങ്ങള്‍, തള്ളിപ്പറഞ്ഞവരൊക്കെ ജീനിയസ്‌ എന്ന്‌ ആത്മഗതം കൊണ്ടു


വീണ്ടും വിഷാദരോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍
എല്ലാം മനസ്സിലാക്കുന്ന ഭാര്യയ്‌ക്കൊപ്പമൊരു സുവര്‍ണകാലം
ഒരിടെ ആത്മവിശ്വാസം വര്‍ധിച്ച്‌ ഔഷധം നിര്‍ത്തുന്നു
പതിയെ വിഷാദത്തിന്റെ കയങ്ങളില്‍ മുങ്ങിത്താണ്‌
കണ്ണുകള്‍ കുഴിഞ്ഞ്‌ പുര്‍വ്വാധികം ഉള്‍വലിഞ്ഞ്‌

2008 സെപ്‌റ്റംബറിലെ ഒരു പകല്‍
വളര്‍ത്തുനായകളെ കാവലാക്കി
ഭാര്യ പുറത്തുപോയ സമയത്ത്‌
ഒരു തുണ്ട്‌ കയറില്‍ ലോകം വെടിഞ്ഞിട്ടു പോയി

അറിയില്ലേ ഡേവിഡ്‌ ഫോസ്‌റ്റര്‍ വാലസ്‌
ഓര്‍ഗാസം പെന്‍ അതായിരുന്നു
വാലസിന്റെ ലക്ഷ്യം
'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌' വായിച്ചലറിയാം ആ പ്രതിഭയെ

(മാധ്യമം ആഴ്ചപ്പതിപ്പില്‍ ജോസഫ് അലക്സ് എഴുതിയ 'ഉല്‍ക്കകള്‍ ആത്മഹത്യ ചെയ്യാറേയുള്ളു'വെന്ന ലേഖനത്തോട് കടപ്പാട്)

9 അഭിപ്രായങ്ങൾ:

  1. എന്നാന്നേ ഇത്ര ഡിപ്രെഷന്‍ ഇയാള്‍ക്കു. പലരും പറഞ്ഞ് കേട്ടിണടു എങ്കിലും ഈ ഡിപ്രെഷന്‍ എന്നു പറയുന്ന സാധനത്തെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കിട്ടിയാല്‍ ഒരണ്ണം അയച്ചു തരു മാഷേ. പോസ്റ്റ് നന്നായിട്ടുണ്ട് ട്ടോ...

    ഉണ്ണീ ഹൈദ്രാബാദ്

    മറുപടിഇല്ലാതാക്കൂ
  2. എന്നാന്നേ ഇത്ര ഡിപ്രെഷന്‍ ഇയാള്‍ക്കു. പലരും പറഞ്ഞ് കേട്ടിണടു എങ്കിലും ഈ ഡിപ്രെഷന്‍ എന്നു പറയുന്ന സാധനത്തെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കിട്ടിയാല്‍ ഒരണ്ണം അയച്ചു തരു മാഷേ. പോസ്റ്റ് നന്നായിട്ടുണ്ട് ട്ടോ...

    ഉണ്ണീ ഹൈദ്രാബാദ്

    മറുപടിഇല്ലാതാക്കൂ
  3. ഇന്നാണ് ഇവിടെ എത്തുന്നത്. എല്ലാ പോസ്റ്റും വായിച്ചു. തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉണ്ടോ എന്നൊരു സംശയം. സിജിയുടെ പഴയ പോസ്റ്റ് ആണോ എന്നും അറിയില്ല.

    ഓഫ്: ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടില്‍ വിഷാദരോഗം ഇല്ലാത്തവര്‍ കുറവാണ്.

    മറുപടിഇല്ലാതാക്കൂ
  4. ഇന്നാണ് ഇവിടെ എത്തുന്നത്. എല്ലാ പോസ്റ്റും വായിച്ചു. തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉണ്ടോ എന്നൊരു സംശയം. സിജിയുടെ പഴയ പോസ്റ്റ് ആണോ എന്നും അറിയില്ല.

    ഓഫ്: ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടില്‍ വിഷാദരോഗം ഇല്ലാത്തവര്‍ കുറവാണ്.

    മറുപടിഇല്ലാതാക്കൂ
  5. പുസ്തകം വായിച്ചിട്ടേ ഉള്ളൂ ഇനി കാര്യം. പരിചയപ്പെടുത്തലിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. കുറച്ചുകൂടി വിശദമായി ആവാമായിരുന്നു... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  7. വാലസിനെ അനുസ്മരിക്കുന്ന ഈ കുറിപ്പ് നന്നായി. കൂടുതൽ എഴുത്തുകാരെ പരിചയപ്പെടുത്താൻ ശ്രമിക്കുക.കൃതികളെയും

    മറുപടിഇല്ലാതാക്കൂ
  8. പോസ്റ്റ് നന്നായി. പക്ഷേ, വിഷാദത്തെപ്പറ്റി മാത്രം ആലോചിച്ചിരിയ്ക്കുകയാണല്ലേ?

    മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങള്‍ കൂടി കണ്ടെത്താന്‍ ശ്രമിയ്ക്കൂ... ഈ ബൂലോകത്തു തന്നെ പ്രചോദനം തരുന്ന എന്തൊക്കെയുണ്ട്? അതൊക്കെ കണ്ടെത്താന്‍ ശ്രമിയ്ക്കൂ

    മറുപടിഇല്ലാതാക്കൂ