2009, ജനുവരി 10, ശനിയാഴ്‌ച

നെറ്റ്സാവിയെ പ്രണയിച്ച അവള്‍


അവനാദ്യം കണ്ടത് അവളുടെ മിനുപ്പുള്ള കണങ്കാലുകളാണ്
ഇടക്കിടെ ഓര്‍മ്മയില്‍ വന്നെങ്കിലും പിന്നീടവനത് മറന്നുവത്രേ
പിന്നീടെപ്പോഴെ അവര്‍ സുഹൃത്തുക്കളായി

സൗഹൃദം ദൃഢയപ്പോള്‍ അവള്‍ അവനോട് പറഞ്ഞു
വലി നിര്‍ത്തൂ കുടി നീര്‍ത്തൂ
അവന് കുലുക്കമില്ല, അവള്‍ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു
അവസാനം അവന്‍ പറഞ്ഞു,

നിനക്ക് സ്ത്രൈണതയില്ല, സ്ത്രൈണതയുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കാം
അവള്‍ക്കത് ഒരു ആഘാതമായിരുന്നു
സ്ത്രൈണതയില്ലെന്നോ? അവള്‍ക്ക് അപമാനം തോന്നി
പതിയെ അവള്‍ ഉള്ളില്‍ ഒളിപ്പിച്ചു വച്ച സ്ത്രൈണതയെ പുറത്തെടുത്തു

അവള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു
അവന്‍ പതിയെ അനുസരിക്കാന്‍ തുടങ്ങി
വലിച്ചുതള്ളുന്ന കിംങ്സിന്‍റെ എണ്ണം കുറച്ചു
കുടിക്കുന്ന പെഗിന്‍റെ എണ്ണവും കുറഞ്ഞു

പണ്ടുകണ്ട അവളുടെ കണങ്കാലുകളെക്കുറിച്ച് അവന്‍ പറഞ്ഞു
സ്ത്രൈണത അംഗീകരിക്കപ്പെടുന്നതോര്‍ത്ത് അവള്‍ അഭിമാനിച്ചു
അവസാനം അവള്‍ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമായി
പതിയെ അവര്‍ മൊബൈല്‍ ഫോണിന് അടിമകളായി

ചാറ്റിങ്, ഫ്ലെര്‍ടിങ്, മെസ്സേജിങ്
രാവേറെ സംസാരം... രാവെന്നും പകലെന്നുമില്ലാതെ കണ്ടുമുട്ടല്‍
അവള്‍ക്കൊരു കരിസ്മാറ്റിക് പവറുണ്ടെന്ന് അവന്‍
ഇല്ലെന്നറിഞ്ഞിട്ടും അവള്‍ തലകുലുക്കി സമ്മതിക്കുന്നു

ഇടക്ക് അവള്‍ക്ക് ബോധോദയം വരും
ഈ റിലേഷന്‍ ശരിയാകില്ല, പിരിയാം
ഇടയ്ക്ക് ഈ കണ്‍ഫ്യൂഷന്‍ ഞങ്ങളോടും പങ്കുവച്ചു
അവളെത്രപറഞ്ഞിട്ടും അവന്‍ പിരിയാന്‍ കൂട്ടാക്കിയില്ല
അവസാനം അവന്‍ പറഞ്ഞു 'എനിക്ക് നന്നെ കെട്ടണം'
അവള്‍ സമ്മതിച്ചില്ല, കാരണം അവനേ അറിയൂ
വീണ്ടും പ്രണയം, ചാറ്റിങ്, കണ്ടുമുട്ടല്‍
പതിയെ അവന്‍റെ കൗതുകങ്ങള്‍ അവസാനിക്കുന്നു

അവള്‍ക്ക് സമനില തെറ്റുന്നു
അവളുടെ സ്നേഹം ബാധ്യതയാണെന്ന് പറഞ്ഞ്
അവന്‍ ഒരു ദിവസം നാടുവിട്ടു
അവന്‍റെ പാര്‍ട്ണര്‍ സങ്കല്പം വ്യത്യസ്തമാണത്രേ!

ആ സ്ഥാനത്തിന് അവള്‍ അര്‍ഹയല്ലെന്ന്
അവള്‍ പൂര്‍വ്വാധികം തളര്‍ന്നു
അവന്‍ ഇന്‍റര്‍നെറ്റിനെ പ്രണയിച്ചു തുടങ്ങിയെന്ന് ആരോ പറഞ്ഞ് അവളറിഞ്ഞു
അനന്തമായ സാധ്യതകളാണ് വലക്കുരുക്കില്‍ അവനെക്കാത്തിരുന്നത്

സൗഹൃദ സൈറ്റുകളിലും വെബില്‍ നിന്നും വെബിലയ്ക്കും സര്‍ഫ് ചെയ്ത്
അവന്‍ ആഘോഷിക്കുന്നു!!!!!!
അവള്‍ തളര്‍ന്ന് മുറിയില്‍ ചുരുണ്ടുകൂടുന്നു
ഇന്നലെ ഞാനവളെ കണ്ടു

മിനുപ്പേറിയ സ്വന്തം കാലുകളേയ്ക്കും സ്വന്തം സ്ത്രൈണതയെയും അവള്‍ വെറുക്കുകയാണത്രേ
അവളുടെ കണ്ണിനുതാഴെ കറുപ്പടയാളം, ശരീരത്തിന് വിറയല്‍
അവള്‍ പറയുന്നു അവന്‍റെ ഇന്‍റര്‍നെറ്റ് അക്കൗണ്ടുകള്‍ അവള്‍ ഹാക്കര്‍മാര്‍ക്ക് ഒറ്റിക്കൊടുക്കുമെന്ന്, അവന്‍റെ പാസ് വേര്‍ഡ് ചോര്ത്തിക്കൊടുക്കുമെന്ന്
ഞാന്‍ നെടുവീര്‍പ്പിട്ടു.... അത്രയെങ്കിലും അവള്‍ ചെയ്യട്ടെ

4 അഭിപ്രായങ്ങൾ: