പ്രണയം അതൊരു തോന്നലാണോ?
അല്ല അതൊരു തീരുമാനമാണെന്ന് ആരോ പറഞ്ഞിട്ടില്ലേ?
സംസാരിക്കാനതിരിക്കാനാണോ കാമുകിയെ നിശബ്ദയാക്കാനാണോ
അതല്ല തീരുമാനമെന്നത് ഒരു സിഗരറ്റുപോലെ
എരിഞ്ഞു തീര്‍ന്നുപോകുമെന്നാണോ
കാമുകന്‍ അര്‍ത്ഥമാക്കിയത്
കാമുകന്‍ പറയാറുണ്ടത്രേ
പ്രണയം മാംസനിബന്ധമാണെന്ന്
അല്ലെന്ന് പറഞ്ഞവരൊക്കെ പ്രണയിനിയുമൊത്ത് മനസ്സുകൊണ്ടെങ്കിലും
രതിസുഖം തേടിയിട്ടുണ്ടാകുമെന്ന്
അവന്‍റെ പ്രണയം തീരുമാനമല്ല
വെറുമൊരു തോന്നലാണെന്നറിഞ്ഞിട്ടും
പകല്‍സ്വപ്നങ്ങളില്‍
കാമുകി അവന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റി
അവരെ പാലൂട്ടി താരാട്ടുപാടിയുറക്കി
അവനെ സ്നേഹിക്കാന്‍ അവരെപഠിപ്പിച്ചു
പക്ഷേ അവസാനം അവള്‍ക്ക് അവരെയെല്ലാം
കഴുത്തുഞെരിച്ചു കൊല്ലേണ്ടിവന്നു
ഓര്‍മ്മകളില്‍ത്തട്ടിത്തടഞ്ഞ് വീണുകൊണ്ട്
വിഭ്രമങ്ങളില്‍ മുങ്ങിത്താഴ്ന്നുകൊണ്ട്
അവള്‍ കഴുത്തുഞെരിച്ചുകൊന്ന സ്വന്തം
കുഞ്ഞുങ്ങള്‍ക്കു വേണ്ടി വീണ്ടും താരാട്ടുകള്‍ രചിയ്ക്കുന്നു
കഥകള്‍ മെനയുന്നു
പുകമറയ്ക്കുള്ളിലേയ്ക്ക് വെറുമൊരു ഓര്‍മ്മയായി
അവന്‍ നടന്നുപോകുന്നു, നിന്നിടത്തുനിന്നും കാലിടറിയപ്പോഴാണ്
അവള്‍ തിരിച്ചറിയുന്നത് ഈ ഒറ്റപ്പെടലിനെ അതിലുപരി
ഹൃദയം മറിഞ്ഞു രണ്ടാകുന്ന വേദനയെ
അല്ല അതൊരു തീരുമാനമാണെന്ന് ആരോ പറഞ്ഞിട്ടില്ലേ?
കാമുകി അക്കാര്യം ഓര്മ്മിപ്പിക്കുന്പോഴെല്ലാം
കാമുകനൊരു സിഗര്റ്റ് കത്തിച്ച് ചുണ്ടില്വയ്ക്കുന്നുസംസാരിക്കാനതിരിക്കാനാണോ കാമുകിയെ നിശബ്ദയാക്കാനാണോ
അതല്ല തീരുമാനമെന്നത് ഒരു സിഗരറ്റുപോലെ
എരിഞ്ഞു തീര്‍ന്നുപോകുമെന്നാണോ
കാമുകന്‍ അര്‍ത്ഥമാക്കിയത്
കാമുകന്‍ പറയാറുണ്ടത്രേ
പ്രണയം മാംസനിബന്ധമാണെന്ന്
അല്ലെന്ന് പറഞ്ഞവരൊക്കെ പ്രണയിനിയുമൊത്ത് മനസ്സുകൊണ്ടെങ്കിലും
രതിസുഖം തേടിയിട്ടുണ്ടാകുമെന്ന്
അവന്‍റെ പ്രണയം തീരുമാനമല്ല
വെറുമൊരു തോന്നലാണെന്നറിഞ്ഞിട്ടും
പകല്‍സ്വപ്നങ്ങളില്‍
കാമുകി അവന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റി
അവരെ പാലൂട്ടി താരാട്ടുപാടിയുറക്കി
അവനെ സ്നേഹിക്കാന്‍ അവരെപഠിപ്പിച്ചു
പക്ഷേ അവസാനം അവള്‍ക്ക് അവരെയെല്ലാം
കഴുത്തുഞെരിച്ചു കൊല്ലേണ്ടിവന്നു
ഓര്‍മ്മകളില്‍ത്തട്ടിത്തടഞ്ഞ് വീണുകൊണ്ട്
വിഭ്രമങ്ങളില്‍ മുങ്ങിത്താഴ്ന്നുകൊണ്ട്
അവള്‍ കഴുത്തുഞെരിച്ചുകൊന്ന സ്വന്തം
കുഞ്ഞുങ്ങള്‍ക്കു വേണ്ടി വീണ്ടും താരാട്ടുകള്‍ രചിയ്ക്കുന്നു
കഥകള്‍ മെനയുന്നു
പുകമറയ്ക്കുള്ളിലേയ്ക്ക് വെറുമൊരു ഓര്‍മ്മയായി
അവന്‍ നടന്നുപോകുന്നു, നിന്നിടത്തുനിന്നും കാലിടറിയപ്പോഴാണ്
അവള്‍ തിരിച്ചറിയുന്നത് ഈ ഒറ്റപ്പെടലിനെ അതിലുപരി
ഹൃദയം മറിഞ്ഞു രണ്ടാകുന്ന വേദനയെ
pranayathil thankalude abiprayam enthanu?
മറുപടിഇല്ലാതാക്കൂathoru decision anenna ente abhiprayam, angane alle?
മറുപടിഇല്ലാതാക്കൂപ്രണയം ഒരിക്കലും ഒരു ഡിസിഷന്‍ ആവരുത്. അങ്ങിനെയാണെങ്കില്‍ അത് ഒരു പ്രണയമേ അല്ല. പ്രണയം ഒരു സംഭവിക്കലാണ്. എങ്കിലേ അതു മധുരിക്കൂ.
മറുപടിഇല്ലാതാക്കൂsambhavichu kazhinjal pinne oru decision edukkunnathalle nallath. allenkil madhuram pokille?
മറുപടിഇല്ലാതാക്കൂപ്രണയം വിട്ടുവീഴ്ചകള്‍ മാത്രമാകരുത്. അങ്ങനെയെങ്കില്‍ അത് ഒരിയ്ക്കല്ലും സഫലമാകില്ല. (ആയാലും മുന്നോട്ടു പോകില്ല) പക്ഷേ, പരസ്പരം തിരിച്ചറിയലാകണം.
മറുപടിഇല്ലാതാക്കൂoho..ente perulla vere oralundo evide..:)
മറുപടിഇല്ലാതാക്കൂPRANAYAM SAMBACHI KAHINNAL PINNE DECISION EDUKKAN VALARE BUDHIMUTTANU MOLE........
മറുപടിഇല്ലാതാക്കൂഇന്ദ്രിയദാഹങ്ങള് ഫണമുയര്‍ത്തുമ്പോല്‍
മറുപടിഇല്ലാതാക്കൂഅന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു.
വഴിയിക്കാലമുപേക്ഷിച്ച വാക്കു പോല്‍
പ്രണയം അനാഥമാകുന്നു, പ്രപഞ്ചം അശാന്തമാകുന്നു...
ശ്രീനുവിന്റെ അഭിപ്രായമാണെനിക്കും. പിന്നെ ഡിസിഷന്‍ ഒക്കെ എടുക്കേണ്ടി വരുന്നത് പ്രണയം പ്രണയമല്ലാത്തപ്പോഴാണ്.
പ്രണയം ഒരു തീരുമാനമാണോ ? അല്ലെന്നാണ് എനിക്ക് തോന്നുന്നത് ....
മറുപടിഇല്ലാതാക്കൂഎന്തല്ലാമോ ആണു പ്രണയം... പൂര്‍ണമായി നിര്‍വചിക്കാന്‍ പറ്റാത്ത വിധം അപൂരിതവും.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടപ്പെട്ടു.
പ്രണയം പൂർണ്ണമായ സമർപ്പണമാണ് പൂർണ്ണമായ സ്വീകരണവുമാണ്.പൂർണ്ണതയിലേക്കുള്ള പ്രയാണവുമാണ്.അതു കൊണ്ടു തന്നെ ഒരിക്കലുമെത്തിപ്പിടിക്കാനാവാത്ത സങ്കൽപ്പവുമാണ്
മറുപടിഇല്ലാതാക്കൂപ്രണയം ഒരുതേങ്ങയാണ്.
മറുപടിഇല്ലാതാക്കൂപൊതിച്ചാല് തിന്നാം പക്ഷെ പിന്നെ
ചിരട്ട മാത്രേ ഉണ്ടാകൂ.
സൂക്ഷിച്ച് മാത്രം അതിനെ ഓര്‍ത്ത് ദിഖിക്കുക
പ്രണയം ഒരുതേങ്ങയാണ്.
മറുപടിഇല്ലാതാക്കൂപൊതിച്ചാല് തിന്നാം പക്ഷെ പിന്നെ
ചിരട്ട മാത്രേ ഉണ്ടാകൂ.
സൂക്ഷിച്ച് മാത്രം അതിനെ ഓര്‍ത്ത് ദിഖിക്കുക
kollam
മറുപടിഇല്ലാതാക്കൂ