2009, മേയ് 15, വെള്ളിയാഴ്‌ച

വിര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതി യാഥാര്‍ത്ഥ്യം


അക്ഷരത്തെറ്റുകളില്‍ നിന്ന്‌ എന്നെ
നേര്‍രേഖയിലേയ്‌ക്ക്‌ കൊണ്ടുവരാമെന്ന്‌ പ്രത്യാശിച്ച്‌
ഒരു പാവം മനുഷ്യന്‍
നൂറാവര്‍ത്തി ആലോചിച്ച്‌ എനിക്കൊരു
മെയില്‍ അയച്ചു

ചാറ്റ്‌ വിന്‍ഡോയില്‍
വര്‍ത്തമാനത്തിന്റെ എല്ലാ തലങ്ങളിലും
പോയ്‌ മടങ്ങിയിട്ടും
എന്റെ ഓര്‍മ്മകള്‍ക്ക്‌ മടക്കമില്ലെന്ന്‌ തിരിച്ചറിഞ്ഞ്‌
ഉദ്യമം ഉപേക്ഷിച്ച്‌ അയാള്‍
ഒരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായി
വിന്‍ഡോയ്‌ക്കിടയില്‍ മറഞ്ഞുപോയി

ഇതോ ചാറ്റില്‍ക്കേട്ട അതില്‍ക്കണ്ട രൂപവുമായി
സാമ്യമേതുമില്ലാഞ്ഞിട്ടോ എന്തോ പിന്നെ പിന്നെ
ആ വിര്‍ച്വല്‍ മനുഷ്യന്‍ വെറും വിര്‍ച്വലായി മാറിപ്പോയി
അതൊരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായിരുന്നു
അഥവാ വെറുമൊരു പ്രതീതി യാഥാര്‍ഥ്യം


താനെന്ന വിര്‍ച്വല്‍ റിയാലിറ്റിയെ
ഈ പെണ്‍കുട്ടി ഒരു റിയാലിറ്റിയാക്കിക്കളയുമോയെന്ന്‌
ഭയന്ന്‌ അയാള്‍ മെയില്‍ തുറന്നിട്ട്‌ ഇന്‍വിസിബിള്‍ ആയി
ചാറ്റെന്ന ഭ്രാന്ത്‌ തലയില്‍ക്കയറി പെണ്‍കുട്ടിയെപ്പോഴും
ചാറ്റ്‌ വിന്‍ഡോകളില്‍ ഇമോട്ടിക്കോണ്‍കൊണ്ട്‌
കളിയാട്ടം നടത്തുന്നു

അതേ വിര്‍ച്വല്‍ റിയാലിറ്റികള്‍ എല്ലാം
ഒരു യാഥാര്‍ത്ഥ്യ പ്രതീതിമാത്രമാണ്‌
വിര്‍ച്വല്‍ റിയാലിറ്റി റിയാലിറ്റിയായപ്പോഴൊക്കെ
ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്‌
എഴുതപ്പെട്ടിരിക്കുന്നു

അതേ ഇവരൊക്കെ ബുദ്ധിയുള്ളവര്‍തന്നെ
അതി ബുദ്ധിമാന്‍മാരും ബുദ്ധിമതികളും
പ്രതീതി യാഥാര്‍ത്ഥ്യമുണ്ടാക്കി
ഇന്‍ബോക്‌സുകളില്‍ ജീവനില്ലാത്ത
കുറേ മെയിലുകളും
ചാറ്റ്‌ ഹിസ്‌റ്ററിയില്‍ വായിക്കപെടാത്ത
ചില സംസാരങ്ങളുമായി
അവര്‍ ഡിലീറ്റ്‌ ചെയ്യപ്പെടാതെ കിടക്കുന്നു

ഇതിനിടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും
കട്ടെടുത്ത്‌ നുഴഞ്ഞു കയറുന്നവര്‍ വേറെ
ഈ മെയിലുകളും ചാറ്റ്‌ ഹിസ്റ്ററിയിലെ
വായിക്കപ്പെടാത്ത ചില വാചകങ്ങളുടെ
അര്‍ത്ഥങ്ങളും ചികഞ്ഞല്ലേ അവരും
നുഴഞ്ഞു കയറുന്നത്‌?

9 അഭിപ്രായങ്ങൾ:

  1. വല്ലാത്ത കത്തി തന്നെ.
    ബോറായിപ്പോയി

    മറുപടിഇല്ലാതാക്കൂ
  2. പ്രതീതി യാഥാര്‍ത്ഥ്യം...
    “ആ വിര്‍ച്വല്‍ മനുഷ്യന്‍ വെറും വിര്‍ച്വലായി മാറിപ്പോയി
    അതൊരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായിരുന്നു
    അഥവാ വെറുമൊരു പ്രതീതി യാഥാര്‍ഥ്യം“

    നല്ല .. ആശയം...
    വിര്‍ച്വല്‍ ലോകം..
    എന്നും വിര്‍ച്വല്‍ ആയിത്തന്നെ നില്‍ക്കട്ടെ അല്ലെ???

    “വിര്‍ച്വല്‍ റിയാലിറ്റി റിയാലിറ്റിയായപ്പോഴൊക്കെ
    ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്‌
    എഴുതപ്പെട്ടിരിക്കുന്നു”


    പക്ഷെ...
    അവള്‍ക്കു ലഭിച്ച ലോകം....
    എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നവള്‍ തിരിച്ചറിയട്ടെ...

    വരാനിരിക്കുന്ന ദുരന്തത്തെക്കാള്‍...
    ഈ ചെറിയ നഷ്ടം.. അവള്‍ സഹിക്കട്ടെ..ല്ലെ

    മറുപടിഇല്ലാതാക്കൂ
  3. kollam........hey ithoru real comment alla......verumoru virtual comment !!!!!!!

    മറുപടിഇല്ലാതാക്കൂ
  4. ഉറുന്പേ സന്തോഷം സത്യം പറയുന്ന ഒരാളെങ്കിലും എന്‍റെ ബ്ലോഗില്‍ കയറിയല്ലോ എനിയ്ക്ക് സമാധാനമായി. അടുത്ത തവണ കുറേക്കൂടി മൂര്‍ച്ച കൂടിയകത്തി ഉപയോഗിക്കാം :)

    ജ്വാലാമുഖീ... സണ്‍ ഓഫ് കിങ്..... ലാല്‍ സലാം

    മറുപടിഇല്ലാതാക്കൂ
  5. അല്പം കൂടി നന്നാക്കി എഴുതാം കേട്ടോ.. :)

    മറുപടിഇല്ലാതാക്കൂ
  6. ഉറുമ്പിനോട് യോജിക്കാതെ വയ്യ.
    അടുത്ത മൂർച്ചകൂടിയ കത്തി പുറത്തെടുക്കും മുൻപ്,ഓടട്ടെ:)

    മറുപടിഇല്ലാതാക്കൂ
  7. കത്തി ഞാന്‍ എറിഞ്ഞു കളഞ്ഞ‍ൂൂൂൂൂൂൂൂൂൂൂ :)

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ