2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ചിലനേരത്ത്








ഇടക്കിടെ ഒരെത്തിനോട്ടം പോലെ
വാതില്‍പ്പാളികള്‍ ശബ്ദമില്ലാതെ തുറന്ന്
ഓര്‍മ്മകള്‍ തപിയ്ക്കുന്ന
ഈ വിശാലതയിലൂടെ
മാറാലകള്‍ നീക്കി
വെറുതെ നടക്കട്ടെ.....

കോണുകളിലിരന്നാരോ പിറുപിറുക്കുന്നു
മാറ്റൊലികൊണ്ട് കാറ്റിനൊപ്പം
അലിഞ്ഞില്ലാതാവുന്ന ചില നെടുവീര്‍പ്പുകള്‍
നേര്‍ത്തു നനഞ്ഞ ചില നിശ്വാസങ്ങള്‍

നേരംകെട്ട നേരത്ത്
അപഥസഞ്ചാരമെന്ന് പിറുപിറുത്ത്
അമ്മ തിരിഞ്ഞുകിടന്നു
സമയമേറെയായെന്ന് അച്ഛന്‍ ചുമച്ചറിയിച്ചു
പക്ഷേ സഞ്ചരിക്കാതെയെങ്ങനെ?

ഓര്‍മ്മകളുടെ നേര്‍ത്ത നൂലുകള്‍
ഇഴപിരിച്ചെടുത്ത് ഊഞ്ഞാല്‍കെട്ടിയാടി
മഴക്കാലങ്ങളില്‍ നിന്നും വേനലിലൂടെ
ശിശിരത്തിലേയ്ക്കും വസന്തത്തിലേയ്ക്കും
കാറ്റിനേക്കാള്‍ വേഗത്തിലാടിയെത്തി
വീണ്ടും ഇവിടെ ഈ ഇടനാഴിയില്‍
കിതച്ചിരിക്കയാണ്

പേരറിയാത്ത ഭൂരൂപങ്ങളില്‍
വെയിലും മഴയുമേല്‍ക്കാതെ
ചില ഭൂതകാലങ്ങള്‍
നിര്‍വ്വികാരം പൊഴിച്ച്
നിഴലനക്കം പോലുമില്ലാതെ
വര്‍ത്തമാനത്തിലും നിശ്ചലമായിരിക്കുന്നു

മാറാലതട്ടി അടുക്കിവെയ്ക്കുകയാണ്
കാറ്റു കടന്നുവരാത്തകോണുകളില്‍
മഴച്ചാറ്റലെത്താത്ത അകത്തളങ്ങളില്‍
മാറ്റമില്ലാതെ സൂക്ഷിച്ചു വയ്ക്കുകയാണ്

ഇടക്കിടെ അസമയങ്ങളില്‍
വിരുന്നെത്തിടാമെന്നൊരു
വാക്കുമാത്രം പകര്‍ത്തിവച്ച്
ഇപ്പോഴിറങ്ങുകയാണ്

ഇടയ്ക്കീ തപിയ്ക്കുന്ന കൊടുമുടികള്‍
തനിയെ കയറിയിറങ്ങി
വീണ്ടും ഓര്‍മ്മകളുടെ
ഈ വിജന താഴ്വാരങ്ങളില്‍
തനിച്ച് നടക്കാതെ
എങ്ങനെ കാലം കഴിയ്ക്കാന്‍?

9 അഭിപ്രായങ്ങൾ:

  1. വീണ്ടും എങ്ങനെ കാലം കഴിയ്ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  2. ഇടക്കിടെ അസമയങ്ങളില്‍
    വിരുന്നെത്തിടാമെന്നൊരു
    വാക്കുമാത്രം പകര്‍ത്തിവച്ച്
    ഇപ്പോഴിറങ്ങുകയാണ്

    മറുപടിഇല്ലാതാക്കൂ
  3. വീണ്ടും ഓര്‍മ്മകളുടെ
    ഈ വിജന താഴ്വാരങ്ങളില്‍
    തനിച്ച് നടക്കാതെ
    എങ്ങനെ കാലം കഴിയ്ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  4. പക്ഷേ സഞ്ചരിക്കാതെയെങ്ങനെ?
    ............:)

    മറുപടിഇല്ലാതാക്കൂ
  5. ഓർമ്മകളുടെ താഴ്വാരങ്ങൾ...
    അതെ, വിജനമെന്നറിയാമെങ്കിലും ഒഴിവാക്കാനാവാത്ത സഞ്ചാരങ്ങൾക്ക് എന്നും പ്രലോഭനമാവുന്ന താഴ്വാരങ്ങൾ...
    അവയാണാശ്വാസം!

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മ്മകള്‍ തപിയ്ക്കുന്ന
    ഈ വിശാലതയിലൂടെ
    മാറാലകള്‍ നീക്കി
    വെറുതെ നടക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ