2010, മാർച്ച് 5, വെള്ളിയാഴ്‌ച

ഒഴുക്ക്

സ്വപ്നങ്ങള്‍ ഒഴുകിപ്പോകുന്ന
ചില നീര്‍ച്ചാലുകള്‍
കാറ്റിലുംകോളിലും കലിതുള്ളുമൊരു
നദിയെ ഓര്‍മ്മയിലേയ്ക്കിട്ടുതന്ന്
പറിച്ചെടുത്ത്
എന്നേയ്ക്കുമായകറ്റുകയാണ്
സ്വപ്നങ്ങളെ...

കരയിലിരിക്കയാണ്
നേര്‍ത്തതെങ്കിലും ഒരു വരള്‍ച്ചകാത്ത്
ചെളിപറ്റിയതെങ്കിലും പതിയെ
നോവേറ്റുന്ന സ്വപ്നങ്ങള്‍ പെറുക്കാന്‍

കൊടും വേനലിലും
വഴിയും നേരവും തെറ്റി
ജാലകത്തിലീ പേമഴ
വീണ്ടും സ്വപ്നങ്ങള്‍ കശക്കിയെടുത്ത്
ഒഴുക്കിലിട്ട് ആര്‍ത്തുചിരിക്കാന്‍

ഒഴുക്കിനൊപ്പം
ഓടിയെത്താന്‍ കഴിയാതെ
തളരുകയാണ്
രക്ഷിയ്ക്കയെന്ന് കേണ്
നേര്‍ത്ത ചുഴിയിലും മലരയിലും അകപ്പെട്ട്
ദൂരേക്ക് ഒഴുകിപ്പോകുകയാണ്
സ്വപ്നങ്ങള്‍

ഒഴുക്കില്‍പ്പെട്ട
തിരികെയില്ലാത്ത
വെറുമൊരു സ്വപ്നമായി
അവശേഷിക്കാന്‍......
കാത്തിരിപ്പാണ്
വെറുമൊരു സ്വപ്നമായി
അവശേഷിയ്ക്കാന്‍

4 അഭിപ്രായങ്ങൾ:

  1. കാത്തിരിപ്പാണ്
    വെറുമൊരു സ്വപ്നമായി
    അവശേഷിയ്ക്കാന്‍

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്നം കാണുകയെന്നത് പോലും സ്വപ്നമായ ലോകത്ത്...

    മറുപടിഇല്ലാതാക്കൂ
  3. കരയിലിരിക്കയാണ്
    നേര്‍ത്തതെങ്കിലും ഒരു വരള്‍ച്ചകാത്ത്
    ചെളിപറ്റിയതെങ്കിലും പതിയെ
    നോവേറ്റുന്ന സ്വപ്നങ്ങള്‍ പെറുക്കാന്‍

    മറുപടിഇല്ലാതാക്കൂ
  4. ഒഴുകുമ്പോള്‍
    ഒരു കച്ചിതുരുമ്പിനു
    വേണ്ടി മനസ് വെമ്പല്‍
    കൊള്ളാറുണ്ടോ ?
    ഒഴുകുക...
    ഒഴുകുക...
    അനന്തമായി നീ
    ഒഴുകുക

    മറുപടിഇല്ലാതാക്കൂ