വീടിന്റെ ഹൃദയത്തിലേയ്കിറ്റിയ്ക്കാന്‍,
ഒരു തുള്ളി വിഷം കയ്യിലൊഴിച്ചുതന്നാണ്,
ആദ്യമായി നീ ഹൃദ്യമായി ചിരിച്ചത്.
പിന്നെ മറ്റൊരു തുള്ളി സിരയില്‍ പടര്‍ന്നപ്പോഴാണ്,
പ്രണയമെന്ന് ആദ്യമായി നീ,
കാതില്‍ മന്ത്രിച്ചത്.....
വിഷമേറ്റു നീലച്ച വീടിന്റെ ഹൃദയം,
നീലിമപടര്‍ന്നുകയറി വേച്ചുവീഴുന്ന,
എന്നെനോക്കിയാണ് പിടയുന്നത്....
പരസ്പരം താങ്ങാന്‍ കഴിയാതെ,
തളരുകയാണ് ഞാനമെന്റെ വീടും....
അവിടെയാണ്,
ഞാനാര്‍ത്തലച്ച് കരഞ്ഞത്,
തളര്‍ന്നുവീണുറങ്ങിയത്,
ഒടുക്കം ഒരു പിടി തീക്കനല്‍ വാരി,
വിതറി ഇറങ്ങിപ്പോന്നത്...
ഒടുവില്‍ നീ തന്ന വിഷത്തുള്ളികള്‍
നീലിമ പടര്‍ത്തി പതുക്കെ സിരകളില്‍
പടര്‍ന്നിറങ്ങുകയാണ്...
വീടിന്റെ ഹൃദയം തര്‍ത്ത കുറ്റത്തിന്
ആത്മഹത്യയായി
ഞാനിതിനെ സ്വന്തമാക്കുന്നു...
നിര്‍വ്വചനങ്ങളില്ലാത്ത മൗനത്തിന്റെ ഒടുക്കം.
രണ്ടു വിഷത്തുള്ളികളില്‍ ഉത്തരങ്ങള്‍ ചാലിച്ച്
പതുക്കെയത് നാവിലിറ്റിച്ച് ,
പ്രണയമെന്ന് നീ മന്ത്രിച്ചപ്പോള്‍
ജീവനിലേയ്ക്കുള്ള അവസാന ഞരക്കവും
ഒതുക്കി കണ്ണുകളടയ്ക്കുകയാണ്
അല്ലായിരുന്നെങ്കില്‍, ഓര്‍ത്തുനോക്കൂ...
കൊലചെയ്യപ്പെട്ടവളായി ഞാനും,
വെറുമൊരു കൊലചെയ്തവനായി നീയും,
അവശേഷിച്ചുപോയേനെ,
വെറുതെയെന്തിനായിരുന്നു,
അവസാനമൊരു വാക്ക്?
ഒരു പഴകിത്തേഞ്ഞ വാക്ക്.......
ഒരു പഴകിത്തേഞ്ഞ വാക്ക്....
മറുപടിഇല്ലാതാക്കൂവെറുതെയെന്തിനായിരുന്നു,
മറുപടിഇല്ലാതാക്കൂഅവസാനമൊരു വാക്ക്?
ഒരു പഴകിത്തേഞ്ഞ വാക്ക്.......
നിര്‍വ്വചനങ്ങളില്ലാത്ത മൗനത്തിന്റെ ഒടുക്കം.
മറുപടിഇല്ലാതാക്കൂരണ്ടു വിഷത്തുള്ളികളില്‍ ഉത്തരങ്ങള്‍ ചാലിച്ച്
പതുക്കെയത് നാവിലിറ്റിച്ച് ,
പ്രണയമെന്ന് നീ മന്ത്രിച്ചപ്പോള്‍
ജീവനിലേയ്ക്കുള്ള അവസാന ഞരക്കവും
ഒതുക്കി കണ്ണുകളടയ്ക്കുകയാണ്