2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഏകാന്തതയുടെ ഗന്ധങ്ങള്‍

നീയില്ലാതെ സായന്തനങ്ങള്‍,
നരച്ചു പഴകിയ കരിന്പടം കണക്കെ,
ഓര്‍മ്മകളുടെ ചൂരടിപ്പിച്ച്,
ഏകാന്തതയ്ക്കും ഗന്ധങ്ങളുണ്ടെന്ന്
വെളിപ്പെടുത്തി,
ഒറ്റപ്പെടലില്‍ തണുത്തുപോകുന്ന,
ദേഹത്ത് പറ്റിച്ചേര്‍ന്നിരിക്കുന്നു......

ഇവിടെ ഞാന്‍ തനിച്ചാണ്,
ഗന്ധങ്ങള്‍ കൂടിക്കലരുന്ന-
ഈ ഏകാന്തത,
കാറ്റുപോലുമില്ലാതെ നിശ്ചലം.
പലവഴികളില്‍ പലനേരത്ത്,
വെറുതെ നടന്നു,
ഒടുക്കം പിന്നെയും പഴയഗന്ധങ്ങളുടെ,
നടുക്കായ് വന്നു വീഴുന്നു........

കാറ്റിലലിഞ്ഞേയ്ക്കാവുന്ന നിശ്വാസങ്ങള്‍
പിടിച്ചെടുത്ത് ഇഴപിരിച്ചെടുക്കാമെന്ന്
വ്യാമോഹം കൊണ്ട്, ഒടുക്കം,
തോറ്റു പിന്‍വാങ്ങുകയാണ്.
കരയാനൊരുന്പെട്ടൊരു ഗദ്ഗദം,
തൊണ്ടയില്‍ വന്നു വിങ്ങി,
വീണ്ടും നെഞ്ചിലേയ്ക്ക തിരിച്ചിറങ്ങി,
ഇടറിയൊടുങ്ങുന്നു.........

ഇവിടെ, ഈ ഗന്ധങ്ങളുടെ
കരിന്പടക്കീഴില്‍ ഞാന്‍ തനിച്ചാണ്.
വന്നേയ്ക്കുക വേഗം തിരികെ,
ഏകാന്തതയുടെ ഗന്ധങ്ങള്‍,
ഇഴവേര്‍തിരിച്ച് പങ്കിട്ടെടുക്കാന്‍ .......

7 അഭിപ്രായങ്ങൾ:

  1. കാറ്റിലലിഞ്ഞേയ്ക്കാവുന്ന നിശ്വാസങ്ങള്‍
    പിടിച്ചെടുത്ത് ഇഴപിരിച്ചെടുക്കാമെന്ന്
    വ്യാമോഹം കൊണ്ട്, തോറ്റു പിന്‍മാറുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. "ഒറ്റപ്പെടലില്‍ തണുത്തുപോകുന്ന"
    ഈ ഏകാന്തതയുടെ കാരണം വിരഹമാണു.

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മ്മക്ക് ഒരു മൊബൈല്‍ നംബറുണ്ടായിരുന്നെങ്കില്‍...
    ഈ കവിതയുടെ റിങ്ങ് ടോണ്‍ പോലും ബ്ലോഗിലുയരുമായിരുന്നില്ല !!!
    ഭാഗ്യം.
    കവിത, ജീവിതത്തിന്റെ ഗന്ധമായി... ഭംഗിയായി പ്രസരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. വരികയാണീ ഞാൻ സുഹൃത്തേ, തിരിച്ചു,നിൻ
    ഗന്ധങ്ങളിഴവേർപിരിച്ചെടുക്കാൻ...

    മറുപടിഇല്ലാതാക്കൂ
  5. പലവഴികളില്‍ പലനേരത്ത്,
    വെറുതെ നടന്നു,
    ഒടുക്കം പിന്നെയും പഴയഗന്ധങ്ങളുടെ,
    നടുക്കായ് വന്നു വീഴുന്നു........

    manoharam...

    മറുപടിഇല്ലാതാക്കൂ
  6. ഇവിടെ, ഈ ഗന്ധങ്ങളുടെ
    കരിന്പടക്കീഴില്‍ ഞാന്‍ തനിച്ചാണ്.
    വന്നേയ്ക്കുക വേഗം തിരികെ,
    ഏകാന്തതയുടെ ഗന്ധങ്ങള്‍,
    ഇഴവേര്‍തിരിച്ച് പങ്കിട്ടെടുക്കാന്‍ .......

    കൊള്ളാം .

    മറുപടിഇല്ലാതാക്കൂ