ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......
അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......
വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......
പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......
വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.
ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........
മനോഹരമായ അവസാനം ......വിജയ് കാര്യാടി
മറുപടിഇല്ലാതാക്കൂമരണം തീണ്ടുന്നത് പ്രണയ വഴിയില്‍
മറുപടിഇല്ലാതാക്കൂഇങ്ങനെയും ആകാം.
ഇഴകള്‍ പലതും പല രീതിയല്‍
ചേര്‍ത്ത് ചേര്‍ത്ത് നെയ്ത കവിത
നന്നായിരിക്കുന്നു.
പ്രണയം സുഖമുള്ള ഒരു വിങ്ങലാണ് പ്രണയം ഒഴുകുന്ന പുഴയാണെങ്കില്‍ കടലില്‍ ചേരുമ്പോള്‍ അതിലെ കണികകള്‍ പരസ്പരം ചിതറി പോകുമോ എന്ന വിങ്ങല്‍
മറുപടിഇല്ലാതാക്കൂഅത് ഒരു തടാകമാണെങ്കില്‍ തന്റെ സംഗീതം നഷ്ടമാകുമോ എന്ന വിങ്ങല്‍...
എന്‍റെ പ്രണയം ഒരു തടാകമാണ് ഒഴുകാത്ത പരസ്പരം അലതല്ലാത്ത പറയാത്ത പ്രണയം
ഇതില്‍ വിങ്ങലുന്ടെങ്കിലും വേര്‍ പിരിയലിന്റെ കനത്ത നിശബ്ദതയെ ഈ വിങ്ങലുകളെകാള്‍ ഞാന്‍ ഭയക്കുന്നു...
നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഈ പ്രണയത്തിന്റെ ഒരു കാര്യം
മറുപടിഇല്ലാതാക്കൂപിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,അവിടെയാ അഗാധത്തില്‍, ഇതെന്താ?
മറുപടിഇല്ലാതാക്കൂ