2009, ഏപ്രിൽ 14, ചൊവ്വാഴ്ച
ഇതായിരുന്നു എന്റെ വിഷു
ഇത്തവണയും വിഷുവും വര്‍ഷവും വന്നില്ല.....നഗരത്തിലെ മലയാളിക്കടയില്‍ നിന്നും അഞ്ചുരൂപ കൊടുത്തുവാങ്ങിയ
ഒരു പിടി കൊന്നപ്പൂവും ആലിലക്കണ്ണന്റെ ചിത്രവും ഒരു പാത്രത്തില്‍ ഒരുക്കുവച്ച് ഞാന്‍ വിഷുക്കണി കണ്ടു.
കണ്ണുപൊത്തിക്കൊണ്ടുവരാന്‍ അമ്മയില്ലാതെ കൈനീട്ടമായി അച്ഛന്റെ പൊന്നുമ്മയില്ലാതെ അനിയനുമൊത്ത് പടക്കം പൊട്ടിക്കാതെ വീടുകള്‍ കയറിയിറങ്ങി പായസം രുചിക്കാത്ത കൂട്ടുചേര്‍ന്നുള്ള ഊഞ്ഞാലാട്ടമില്ലാതെ ഇതെന്റെ മൂന്നാമത്തെ വിഷു.
മൂന്നു വിഷുവും എന്റെ നഷ്ടങ്ങളായിരുന്നു. അതില്‍ രണ്ടുവിഷുക്കാലം തന്നതാകട്ടെ മരണം വരെ ഓര്‍ത്തുവയ്‌ക്കാനുള്ള വേദനയും. ഒരു വിഷുക്കാലത്ത് ഞാന്‍ മതിമറന്നു സന്തോഷിച്ചു, അടുത്ത വിഷുക്കാലത്ത് എന്റെയുള്ളില്‍ വിഷാദം ചേക്കേറി. തിരിച്ചറിയാനാകാത്ത ഒരു ഭാവം മാത്രം ഉള്ളില്‍ ബാക്കിയായി പുതിയ വിഷുവും കഴിഞ്ഞുപോയി.......
കൊടുംചൂടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ ഒരു നോക്കു കാണാന്‍ കഴിയാതെ പോയി.... പൂത്തുലഞ്ഞ ഒരു കൊന്നമരം പോലും കാണാതെ എന്ത് വിഷു? ഊഷരതയില്‍ പൂക്കുന്ന കൊന്ന, വിഷുവിന് പീതവര്‍ണം നല്‍കുന്ന കൊന്ന... കൊന്നപ്പൂക്കള്‍ കൊഴിഞ്ഞു വീണ വഴികള്‍.....എല്ലാം ചൂടില്‍ വാടിക്കരിയുമ്പോള്‍ കൊന്നച്ചെടികള്‍ മാത്രം ചെറിയൊരഹങ്കാരത്തോടെ സൂര്യനെ വെല്ലുവിളിച്ചങ്ങനെ മഞ്ഞവര്‍ണം വിടര്‍ത്തി.....
മരണത്തിന് മരവിച്ച മഞ്ഞനിറമാണെന്നെനിക്ക് തോന്നിയിട്ടുണ്ട് ചന്ദനത്തിരി ഗന്ധവും എന്നെയോര്‍മ്മിപ്പിക്കുന്നത് മരണത്തിലെ നഷ്ടമാണ്. എന്നാല്‍ വിഷുക്കാലത്തെ കൊന്നയുടെ മഞ്ഞ വിഷുക്കണിയിലെ ചന്ദനത്തിരിയുടെ ഗന്ധം മരണത്തെ മനസ്സില്‍ നിന്നകറ്റുന്നു കവി പറഞ്ഞപോലെ ഇനിയും വിഷു വരും വര്‍ഷം വരും അതുകാത്തു ഞാന്‍ ഇറയത്തുതന്നെ നില്‍ക്കയാണിപ്പൊഴും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
What happened to the second vishu?
മറുപടിഇല്ലാതാക്കൂഅടുത്ത വിഷുക്കാലത്ത് എന്റെയുള്ളില്‍ വിഷാദം ചേക്കേറി.
മറുപടിഇല്ലാതാക്കൂhey jidhu
മറുപടിഇല്ലാതാക്കൂithentha detective novel matto ano ??
Halla pinne :)
മറുപടിഇല്ലാതാക്കൂകൊന്നപ്പൂക്കളും ഇടവഴിയും ഒന്നും ഇല്ലെങ്കിലും..ഇതെല്ലാം ചാരി ഇരുന്നു ഓര്‍ക്കാന്‍ മനസ്സമാധാനം ഉണ്ടാവുന്നുണ്ടല്ലോ..അതു തന്നെ ധാരാളം..
മറുപടിഇല്ലാതാക്കൂനൊസ്റ്റാള്ജിയ നല്ലതാണ്..ഗള്‍ഫിലെ (അല്ലെങ്കില്‍ വേറെ എവിടുത്തെയെങ്കിലും) കാശും,ജീവിത സാഹചര്യങ്ങളും,ജോലിയും വേണംപക്ഷെ നാടു വിട്ടു പോരാനും പറ്റില്ല എന്നായാല്‍ പറ്റുമോ..
Once again very nice presentation....keep doing all the payers!!!!
മറുപടിഇല്ലാതാക്കൂഇത്തവണേം വിഷുവിനു മുന്‍പ് തന്നെ കൊന്നപ്പൂക്കള്‍ എല്ലാം നിലം പൊത്തിയിരുന്നു, ഇത്തവണേം പടക്കശബ്ദങ്ങള്‍ക്കിടയിലെ ഗ്യാപ്പ് കൂടി വരുന്നതായി തോന്നുണ്ടായിരുന്നു - ആര്‍ക്കും പടക്കം പൊട്ടിക്കാന്‍ റ്റൈം ഇല്ലാതായൊ? ..
മറുപടിഇല്ലാതാക്കൂസൊ, വിഷമിക്കെണ്ട .. മിക്കവാറും അടുത്ത വര്‍ഷത്തില്‍ ഒരു പടക്കം പൊട്ടുന്നതു കേള്‍ക്കണമെങ്കില്‍ വല്ല തമിഴ്നാട്ടിലോ, കര്‍ണാടകത്തിലോ പോവ്വേണ്ടിവരും എന്നാ തോന്നുന്നേ .>!
മൂന്നു വിഷുവും എന്റെ നഷ്ടങ്ങളായിരുന്നു. അതില്‍ രണ്ടുവിഷുക്കാലം തന്നതാകട്ടെ മരണം വരെ ഓര്‍ത്തുവയ്‌ക്കാനുള്ള വേദനയും.
മറുപടിഇല്ലാതാക്കൂഇവിടെ വിഷു എന്നതിന് പകരം മറ്റെന്തു ചേര്‍ത്താലും ഒരു മറുനാടന്‍ മലയാളിയെ സമ്പന്തിച്ചിടത്തോളം ചേരും!
"കണ്ണുപൊത്തിക്കൊണ്ടുവരാന്‍ അമ്മയില്ലാതെ കൈനീട്ടമായി അച്ഛന്റെ പൊന്നുമ്മയില്ലാതെ അനിയനുമൊത്ത് പടക്കം പൊട്ടിക്കാതെ വീടുകള്‍ കയറിയിറങ്ങി പായസം രുചിക്കാത്ത കൂട്ടുചേര്‍ന്നുള്ള ഊഞ്ഞാലാട്ടമില്ലാതെ ഇതെന്റെ മൂന്നാമത്തെ വിഷു."
മറുപടിഇല്ലാതാക്കൂസിജി,
ഈ ചിന്ത മാറ്റൂ. എന്നും കണ്ണുപൊത്തി കണികാണിക്കാനാളുണ്ടാവില്ല. നമുക്കുള്ള കണി നാം തന്നെ ഒരുക്കണം, കണി വേണ്ടെന്നും വെക്കാം.
കടയില്‍ നിന്നും അഞ്ചു രൂപം കൊടുത്തുവാങ്ങിയ കൊന്നപ്പൂക്കള്‍ കണി നല്‍കിയെങ്കില്‍ അത് സന്തോഷദായകം തന്നെ.
വൈകിയെങ്കിലും, ആശംസകള്‍
സന്തോഷം വല്ലപ്പോഴുമെ വരുകയുള്ളൂ..
മറുപടിഇല്ലാതാക്കൂനാളെവരുന്ന ദുഖത്തെ ഓർത്ത് ഇന്നത്തെ സന്തോഷം തകർത്താൽ...പിന്നെന്താ ചെയ്ക???
:)
മറുപടിഇല്ലാതാക്കൂthirchayayum varum ..............
nice post.the picture of golden shower tree is a feast ..I mean "kani" to the eyes
മറുപടിഇല്ലാതാക്കൂmaranthil ellam avassanikkum ennathu sathyam pakshe eppozhum athu thanne orthirikkano.?
മറുപടിഇല്ലാതാക്കൂ