2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

പനിക്കിടക്കയുടെ മണം


മഴയ്‌ക്കും മരണത്തിനും സ്വപ്‌നത്തിനും മണമുണ്ട്‌
ഞാനിത്‌ ആവര്‍ത്തിച്ച്‌ പറഞ്ഞപ്പോള്‍
അവരെന്നെ മുറിയില്‍ ചങ്ങലയ്‌ക്കിട്ടു
ചങ്ങലത്താഴുകൊണ്ട്‌ കാലിനുണ്ടായ വ്രണത്തിനും

മണമമുണ്ടെന്ന്‌ വളിച്ചുപറയുകയാണ്‌ ഞാനിപ്പോള്‍
മണമെന്നല്ല നാറ്റമെന്ന്‌
മറ്റുള്ളവര്‍ പിറുപിറുക്കുന്നത്‌ എനിക്കിവിടെ കേള്‍ക്കാം
ചങ്ങലത്താഴിനും കഥപറയുന്നൊരു മണമുണ്ട്‌

അതേ ഉണ്ട്‌ പനിക്ക്‌ മണമുണ്ട്‌
മഴയ്‌ക്ക്‌ മണമുണ്ട്‌, സ്‌നേഹത്തിനും
സങ്കടത്തിനും മണമുണ്ട്‌
ഓര്‍മ്മകള്‍ക്ക്‌ മണമുണ്ട്‌
മാവിന്‍ ചുവട്ടിലെ മണ്ണിന്‌ മണമുണ്ട്‌
മാങ്ങാച്ചുനയുടെ മണം
അവന്റെ ചുംബനത്തിന്‌ മണമുണ്ട്‌
സിഗരറ്റിന്റെ മടുപ്പിക്കുന്ന മണം

ഓര്‍മ്മകളില്‍ തെളിയുന്നത്‌ മാങ്ങാച്ചുനയുടെ മണം
ഊഞ്ഞാല്‍ക്കയറിന്റെ മണം
കാവിലെ കരിഞ്ഞ എണ്ണയുടെ മണം
മഞ്ചാടിക്കുരുവിന്റെ മണം
അമ്മയുടെ നെഞ്ചിന്റെ മണം
അച്ഛന്റെ കണ്ണീരിന്റെ മണം


അവന്‍ കിടന്ന പനിക്കിടക്കയുടെ മണം
ആരോ കിടന്ന മരണക്കിടക്കയുടെ മണം
എനിക്ക്‌ ചുറ്റും മണങ്ങള്‍ മാത്രമാണ്‌

മരണത്തിനൊരു മണമുണ്ട്‌
പനിക്കിടയ്‌ക്കും മരണക്കിടയ്‌ക്കക്കും മണമുണ്ട്‌
ഞാനിപ്പോള്‍ മണങ്ങള്‍ തിരിച്ചറിയാനിരിക്കുകയാണ്‌
അടുത്തതായി വരുന്ന മണമേതായിരിക്കും
മരണത്തിന്റെ മണം ഇവിടെ ചൂഴ്‌ന്നുനില്‍ക്കുന്നു

മടങ്ങിപ്പോയ എന്റെ ചെറിയമ്മ
ഹാപ്പി വെക്കേഷന്‍ ആശംസിച്ചയച്ച
എന്റെ സഹപ്രവര്‍ത്തകന്‍
മണ്ണപ്പം ചുട്ട്‌ കൂടെക്കളിച്ച എന്റെ കൂട്ടുകാരി
എല്ലാവരും പോയത്‌ മരണത്തിന്റെ മണം
മാത്രം ബാക്കിവച്ചുകൊണ്ടാണ്‌

ഞാനീ മണങ്ങളെ ആത്മാവിലേയ്‌ക്ക്‌ ആവാഹിച്ച്‌
ഒരു മണ്‍കുടത്തില്‍ തളച്ചിടുന്നു
മണങ്ങള്‍ നഷ്ടപ്പെടുന്ന നാളേയ്‌ക്കുവേണ്ടി
മണങ്ങള്‍ മറുന്നുപോവുന്ന മൂക്കിന്‌ വേണ്ടി
എന്റെ ബോധത്തിനുവേണ്ടി

13 അഭിപ്രായങ്ങൾ:

  1. പഴമയുടെ മടുപ്പിക്കുന്ന ശവഗന്ധം ഉപേക്ഷിച്ച്
    പുതുമഴ നല്‍കുന്ന മണ്ണിന്‍ സുഗന്ധം നുകരാന്‍ കഴിയട്ടെ..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എല്ലാ മണങ്ങളും ഒരു പോലെ വീശട്ടെ .

    മറുപടിഇല്ലാതാക്കൂ
  3. ഇത്രമേൽ സൂക്ഷ്മസ്പർശിയായ ഗന്ധബോധം മാത്രമേ സൂക്ഷിക്കേണ്ടൂ,ഓരോ മണങ്ങളെയും സൂക്ഷിക്കണംന്ന് ഇല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. എനിക്കറിയില്ല പക്ഷേ ഞാന്‍ ഇപ്പോള്‍ ഗന്ധങ്ങളിലൂടെയാണ് പലതിനെയും തിരിച്ചറിയുന്നത്. ചിലപ്പോള്‍ ചില ഗന്ധങ്ങളില്‍ മണിക്കൂറുകളോളം ഞാന്‍ തങ്ങിനില്‍ക്കുന്നു ഓരോന്നിനും ഗന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നു. ഓരോ മനുഷ്യനുമെന്നപോലെ ഓരോ വീടിനും ഓരോ നാടിനും ഒക്കെ പക്ഷേ ഓര്‍മ്മകളുടെ ഗന്ധം അത് തേടിയെടുക്കുകയെന്നതാണ് ശ്രമകരം ചിലപ്പോഴിങ്ങനെ ഒട്ടേറെ അലഞ്ഞിട്ടും കിട്ടാത്ത ചില ഗന്ധങ്ങള്‍ ചെറു കാറ്റുകളില്‍ വന്ന് തൊട്ടു വിളിക്കാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. Full cigarette smell anallo ella kavithayilum.....ethanu scissor filter,wills,gold flake.....atho dinesh beediyo?...ha ha ha

    മറുപടിഇല്ലാതാക്കൂ
  9. സിഗരറ്റിന്‍റെ ഗന്ധം പോലെ ഞാന്‍ വെറുക്കുന്ന മറ്റൊരു ഗന്ധവുമില്ല. പിന്നെ ഓരോ സിഗരറ്റിന്‍റെയും ഗന്ധം തിരിച്ചറിയാന്‍ മാത്രം അനുഭവമായിട്ടില്ല. സണ്‍ ഓഫ് കിങിന് ഈ വ്യത്യസ്ഥ തരം സിഗരറ്റു ഗന്ധങ്ങളെ അറിയാമെങ്കില്‍ അതില്‍ ഇഷ്ടമുള്ള ഗന്ധം എന്‍റെ വരികള്‍ക്കും നല്‍കുക.പിന്നെ ചോദ്യം എനിക്കിഷ്ടപ്പെട്ടുവെന്നത് പറയാതിരിക്കാന്‍ വയ്യ.

    മറുപടിഇല്ലാതാക്കൂ
  10. athe gandamgal gnddarva saameepyam pole....arriyunnu njanum...eante chila matangal enataethu mathramaya chila matangal njan parinjote...athe undu panikku manamumdu=athe panikku manamudu.mavinchuvattile manninu manamundu manga chunayude manam eannthu mangachuna veendum varunnathinal vere oru reethyil avamayrrunnu.panikku ,mazhakku,snehathinu,manniunu,chumbanathinu eannathoke adhayam paranjathinu shesham detailsilekku kadakkamayirunnu

    മറുപടിഇല്ലാതാക്കൂ
  11. pinne manamgale thadi nadanna oral pandu parisil undayirunnu..avan janichu veezhunnathu thannae durgandamulla oru theruvilanu avan geevithathiladhayamai chaithathu thanne karayunnathinu pakaram manamgal thedukayum ayirunnu....janichathu muthal manamgal thedi avan yathra aarambichu.....athe avan managalkku pirake poikkonde irrunnu..gandamgl manasil sookshikkan ananayaasadaranamaya oru kazhivu avanundyirunnu..avan yathra thudarnnu...adimayayi oralilininnum oralilekku kaimari..arrilninnellam avan vitthu pookunno avarellam avan pokunna nimisham maranattilnte vazhiye poyi...avasanam avan parisile eattavum valiya nastha prathapagal ayyavirakki jeevikkunna oru perfume makerude aduthetti..avide adimayai ninnnukodavan asadhayamaya oru gandha kooyhu avante mastarkku kaimari...ayal athinu pakaram avne swathndharamaaki avan poyathum..ayalum ee lokathu ninnum swathandharmaiii....manamgal thadiyulla yathra avan veendum thudarnnu....oorkkalum marakkatha ayyrakkankkinu manamgale manasil aavahichkodavn theruvukalil manamgal thedi allanju kittiyittum kittiyittum theratha agrahathode oruthadam bhrandhode kanyakaklude gandagal manasil aavahichu maranathinte akambadiyode 100 kanakkinu kanayakakale kolappeduthiyavan amaswarathayude gandham undakkunnu eallavarum unmadathil arrradikkunna orapoorva sugandam ...kanayakakalude gandhamittu vattiya apporva gandam...athu nirmichu kazhinjathum badanmar avane pidikoodi vicharana aarambichu ...kolakalkkutharamai kazhumaram labica avan parasayamai tookilettunna aaa samayathu..amaswarathayude aa gandam (in ur words manam)avarilekkozukkunnu athode avne kollan alarivilicha janakootam swayam marannu parasparam snaehichu unmadatilaradi kamakelikalilerpedunnu..parasyamai...avdeninnumrakshapetta avan than janichu veena mannil athe theruvil eattunnu avde vannavan aaa sugandathaylam swantham sharrrerathil ozhikkunnunu.....unmadikalaya aalukkal sugadam thedivannu avane jeevanode bhakshichu athma samthripthi adayunnuu.....manathinte eattavum sthaiyaya bhavamaya moksham avide sambavikkunnu.....nine vittu pirnjavar avrude gandam-sugandam ivide ormakalai bakki vachu kondanu kadannupoyathu,avarkku nanmakal kaivarate.nine snaehikkunnavrkku nee sugandham pakaruka,verukkunnavarkkum,kalam ealla sugandavun amgeekarikkum..manasili iniyu nee bakki vechirikkunna orlpam dheshayatthinte dhurgandhamgale marakkuka...ninakku nanmakal kaivaratte...prardhanakal.....sree

    മറുപടിഇല്ലാതാക്കൂ