2010, ജനുവരി 30, ശനിയാഴ്‌ച

മൗനത്തിനും മരണത്തിനുമിടയില്‍

മൗനം ഘനീഭവിച്ചുറഞ്ഞ
ഇടനാഴിയിലേയ്ക്കാണ് നീ കടന്നുവന്നത്
ഒരു വാക്കുപോലും പ്രതിധ്വനിപ്പിക്കാതെ
ഈ മഞ്ഞ് ഉറഞ്ഞുറഞ്ഞിരിക്കയായിരുന്നു

എന്തോ നീ പറയുന്നുണ്ടായിരുന്നു,
ഇടനാഴിയുടെ ഇല്ലാത്ത
ജാലകപ്പാളിയില്‍ത്തട്ടി വാക്കുകള്‍
ചിതറി ധ്വനിക്കുന്നുണ്ടായിരുന്നു

അതില്‍നിന്നൊരു ചിന്തുപോലും
കണ്ടെടുക്കാന്‍ കഴിയാതെ
മൗനത്തേക്കാളുമേറെ
ഘനീഭവിച്ച് ഞാനുറഞ്ഞുപോയി

പതിയെ ഈ തണുപ്പും മൗനവും
നിന്നിലേയ്ക്കും പടരുകയായിരുന്നോ
പിന്നെയെന്നേക്കാള്‍ ഘനീഭവിച്ച്
നീ ഉറഞ്ഞിരുന്നതെങ്ങനെ?

മൗനം മരണമാകുന്നുവെന്ന ആ പഴയവരി
നീ മനസ്സില്‍ ഉരുവിടുന്നത്,
ഒടുക്കം അവ നിന്റെയുള്ളില്‍
തണുത്തുറഞ്ഞുപോയത്,
ഞാനറിയുന്നുണ്ടായിരുന്നു

മഞ്ഞിന്റെ മരവിപ്പു പടര്‍ന്ന
പടവുകളില്‍ എവിടെയാണ്
നമ്മള്‍ ഒരുമിച്ച് വഴുതിയത്
ഒരു കൈതാങ്ങാന്‍ കഴിയാതെ
വിറങ്ങലിച്ചത്?

മരണത്തിന്റെ തണുപ്പ്,
ബോധത്തിലേയ്ക്കും കിനിഞ്ഞിറങ്ങുകയാണ്
ആത്മാവുപോലും നിശ്ചലമാകുന്ന
തണുപ്പില്‍ ഞാന്‍ ഒറ്റയാകട്ടെ

വേനലും വര്‍ഷവും നോക്കി
ചേക്കേറിക്കൊള്‍ക
ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
വേനലും വര്‍ഷവുമറിയാതെ
മൗനമായി തീര‍ട്ടെ.....

[ഇന്നലെ ഞങ്ങളൊരുമിച്ച് വഴുതിവീണ മൗനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്ക് ]

8 അഭിപ്രായങ്ങൾ:

  1. വേനലും വര്‍ഷവും നോക്കി
    ചേക്കേറിക്കൊള്‍ക
    ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
    വേനലും വര്‍ഷവുമറിയാതെ
    മൗനമായി തീര‍ട്ടെ.....

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ മൗനം പോലും മധുരം ..
    silence speaks better :)

    മറുപടിഇല്ലാതാക്കൂ
  3. "ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
    വേനലും വര്‍ഷവുമറിയാതെ
    മൗനമായി തീര‍ട്ടെ....."

    നല്ല വാക്കുകള്‍ ....

    മറുപടിഇല്ലാതാക്കൂ
  4. വേനലും വര്‍ഷവും നോക്കി
    ചേക്കേറിക്കൊള്‍ക
    ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
    വേനലും വര്‍ഷവുമറിയാതെ
    മൗനമായി തീര‍ട്ടെ.....

    മറുപടിഇല്ലാതാക്കൂ
  5. മരണത്തെ വളരെ ലാഘവതോടുക്കുടി
    ഒരു അവസ്ഥയെ മനോഹരമായി
    അവതരിപ്പിച്ചിരിക്കുന്നു . വിരഹവും ,
    വേദനയും ,വേര്‍പ്പാടും ഇങ്ങനെ
    അവതരിപ്പിക്കാന്‍ കഴിയുന്ന ഭാഷ
    കവിത മാത്രമാണ്

    മറുപടിഇല്ലാതാക്കൂ
  6. എന്‍റെ അമ്മെ!!! എന്തിനാ ഇങ്ങനെ നിരാശപെടനെ?....

    പരിജയം വേര്‍പാടിന്‍ മുന്നോടിയാണ്... ജനനം മരണത്തിനും.

    വേദന പലപ്പോഴും ആശ്വാസത്തിന്‍ രുജി തൊട്ടറിയുവാനും സഹായിക്കും....

    എല്ലാം ദൈവത്തിന്‍ നേരമ്പോക്കുകള്‍!!

    മറുപടിഇല്ലാതാക്കൂ
  7. പ്രണയം, പരാജയം, നിരാശ, സങ്കടം, ഒന്നുമല്ല പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തോ ഒന്ന് അത്രമാത്രം :)

    മറുപടിഇല്ലാതാക്കൂ