2009, ഫെബ്രുവരി 14, ശനിയാഴ്‌ച

എന്റെ വാലന്റൈന്‍ ...........


ഓര്‍ക്കുന്പോള്‍ സുഖനൊന്പരമോ നഷ്ടബോധമോ എന്താണെന്ന് എനിയ്ക്ക് വിവേചിച്ചറിയാന്‍ കഴിയുന്നില്ല.

എവിടേയോ മറഞ്ഞിരുന്ന് ഒരാള്‍ നമ്മളെ സ്നേഹിക്കുക അതും തീവ്രമായി. അയാള്‍ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടായിരിക്കുക, പക്ഷേ തിരിച്ചറിയാന്‍ കഴിയാതിരിക്കുക. അത് നമ്മളറിയുകയും ആയാളെ കണ്ടെത്താനുള്ള ഓരോ ശ്രമങ്ങളും പരാജയപ്പെട്ടുപോവുക.....

ഇപ്പോഴും യാത്രക്കിടെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കവാടത്തിന് മുന്നിലൂടെ കടന്നുപോകുന്പോള്‍ പോലും മേല്‍വിലാസമില്ലാത്ത ആ സ്നേഹം എന്‍റെയുള്ളില്‍ മുള്ളു കോറുന്ന വേദനയുണ്ടാക്കുന്നു.

പിജി സെമസ്റ്റര്‍ എക്സാമിനുവേണ്ടി യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും നോട്ടുണ്ടാക്കി തിരിച്ച് മുറിയില്‍ വന്നപ്പോഴാണ് നോട് ബുക്കിനകത്തുനിന്നും എനിക്കാ കത്ത് കിട്ടുന്നത്. അതിനെ വെറുമൊരു കത്തെന്ന് വിളിച്ച് കുറച്ചുകാണാന്‍ എനിക്കിനിയും കഴിയുന്നില്ല.

യൂണിവേഴ്‌സിറ്റി മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ കഥയെ ക്രൂരമായി വിമര്‍ശിച്ചുകൊണ്ട്‌ തുടങ്ങിയ ആ എഴുത്ത്‌ അവസാനിച്ചത്‌ എന്തൊക്കെയോ എന്റെയുള്ളില്‍ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു.

എന്റെ ചിരിയ്‌ക്ക്‌ വിഷാദഛായയാണെന്നും ഞാന്‍ നടക്കുന്നത്‌ ശബ്ദം കേള്‍പ്പിക്കാതെയാണെന്നുംമൊക്കെയുള്ള പുതിയ തിരിച്ചറിവുകള്‍. കളിയാക്കുന്നതുപോലെ എന്താണീ വൈകാരികഭാരത്തിന്‍റെ കാരണമെന്ന ചോദ്യം......(എനിയ്ക്ക് പ്രത്യേകിച്ച് വൈകാരിക ഭാരമൊന്നുമില്ലായിരുന്നുവെന്നത് വേറെ കാര്യം)

എന്നും ഞാന്‍ തിരിഞ്ഞുനോക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ പിന്നില്‍ കാത്തുനില്‍ക്കാറുണ്ടായിരുന്ന ഏതോ ഒരാള്‍.... തിരിഞ്ഞുനോക്കിയാലും എന്നെ പ്രതീക്ഷിച്ച്‌ ആരും അവിടെയില്ലെന്ന്‌ അറിയാവുന്നതുകൊണ്ടുതന്നെ ഞാന്‍ തിരിഞ്ഞ്‌ നോക്കാറുമില്ലായിരുന്നു.

പക്ഷേ ഈ എഴുത്തിന്‌ ശേഷം ഞാന്‍ എന്നും തിരിഞ്ഞുനോക്കാന്‍ തുടങ്ങി. പക്ഷേ നടന്നുപോകുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഞാന്‍ ആരെയാണ്‌ കണ്ടെത്തുക. എന്നെപ്പോലെതന്നെ എന്റെ അടുത്ത കൂട്ടുകാരും ആ കത്തിന്റെ സ്രഷ്ടാവിന്‌ വേണ്ടി തിരച്ചില്‍ നടത്തി. പക്ഷേ പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. കയ്യക്ഷരം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആ എഴുത്ത്‌ അമ്മയെ കൊണ്ടുചെന്ന്‌ കാണിച്ചപ്പോള്‍ എഴുതാന്‍ നല്ല കഴിവുള്ള ആരോ എഴുതിയതാണെന്നായിരുന്നു അമ്മയുടെ കമന്റ്‌. അമ്മ അതിപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു. അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ അമ്മയോട്‌ അത്‌ വാങ്ങി ഞാന്‍ വീണ്ടും വീണ്ടും വായിച്ചു.

വെറുതെ, ഭാവനയില്‍പ്പോലും ഒരു മുഖം കണ്ടെത്താന്‍ എനിക്ക്‌ സാധിച്ചില്ല. പക്ഷേ ഒരു ഫീല്‍ എവിടെയോ അങ്ങനെയൊരാളുണ്ടെന്ന ഒരു തോന്നല്‍. ഒരു പക്ഷേ കൂട്ടുകാരില്‍ത്തന്നെ ആരെങ്കിലും എന്നെ പറ്റിയ്‌ക്കാന്‍ ചെയ്‌തതായിരിക്കാം. എങ്കിലും ഒരു മാറാത്ത വേദന, ഇടയ്‌ക്കെപ്പോഴെങ്കിലും കാമ്പസിനെക്കുറിച്ച്‌ ചിന്തിയ്‌ക്കുമ്പോള്‍ വീണ്ടും ചിന്തിച്ചിരിക്കാന്‍ തോന്നുന്ന ഒരു മാസ്‌മരികത ആ എഴുത്തിനുണ്ടായിരുന്നു.

അങ്ങനെ ഒരു ആളുണ്ടായിരുന്നെങ്കില്‍ത്തന്നെ ഇപ്പോള്‍ എവിടെയായിരിക്കും. ഏത്‌ അവസ്ഥയിലായിരിക്കും. മുഖമില്ലാതെ... ശരീരമില്ലാതെ എന്നെ വലയം ചെയ്‌ത്‌ നില്‍ക്കുന്ന ഒരു സ്‌നേഹം അല്ലെങ്കില്‍ ഒരു സാന്ത്വനം എന്താണ്‌ ഞാനതിനെ വിളിക്കേണ്ടത്‌..... എനിക്കറിയില്ല.

അന്ന്‌ ആ ആളിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്വപ്‌നങ്ങള്‍കൊണ്ട്‌ ആകാശത്ത്‌ ഏറ്റുമാടം കെട്ടി നക്ഷത്രങ്ങളെ കാവലാക്കി ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞിരുന്നേനെ. പക്ഷേ സമയം അതിക്രമിച്ചുപോയ ഈ വേളയില്‍ ഞാനെന്ത് ചെയ്യാന്‍......

24 അഭിപ്രായങ്ങൾ:

  1. ഒരു നോവ് മനസ്സില്‍ അവശേഷിപ്പിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഒരു നോവ് മനസ്സില്‍ അവശേഷിപ്പിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഒരു നോവ് മനസ്സില്‍ അവശേഷിപ്പിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. സ്വപ്‌നങ്ങള്‍കൊണ്ട്‌ ആകാശത്ത്‌ ഏറ്റുമാടം കെട്ടി നക്ഷത്രങ്ങളെ കാവലാക്കി ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞിരുന്നേനെ.....

    കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്‌നങ്ങള്‍കൊണ്ട്‌ ആകാശത്ത്‌ ഏറുമാടം കെട്ടി കാത്തിരിക്കുന്ന.....
    ആ കാത്തിരിപ്പാവും ഒരു പക്ഷേ, പ്രണയം!!

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍ക്കുമ്പോള്‍ സുഖനൊമ്പരം തന്നെയാണ് എന്നോ നഷ്ടപെട്ടു പോയ ആ നല്ലനാളുകളുടെ ഇടവഴികളില്‍ നമ്മെ ആരൊക്കെയോ ശ്രദ്ധിച്ചിരുന്നു എന്നറിയുമ്പോള്‍ ഇന്നിന്റെ നിമിഷങ്ങള്‍ക്ക് പ്രാപ്യമാകുന്ന ഒരു സുഖം...അതാഗ്രഹിക്കാത്ത മനസ്സുകളീല്ല..കണ്ണുകള്‍ കഥപറഞ്ഞ ആ പൂമരങ്ങള്‍ക്കിടയില്‍ നേര്‍ത്ത കുറുകലുമായെത്തുന്ന വെള്ളരിപ്രാവുകളുടെ ചിറകടികള്‍..ഇവയ്ക്കിടയില്‍ തുളുമ്പുന്ന മൌനം...നൊമ്പരം..ഇതിലൂടെ സഞ്ചരിക്കാത്ത ഒരു മനസ്സുകള്‍ഊണ്ടാവില്ല എന്നറീയാം അവര്‍ക്കു വേണ്ടി ഓര്‍മ്മകള്‍ അയവിറക്കുന്ന ഒരു ദിവസമായി...ഈ വലന്റെന്‍സ് ഡെ നമുക്കാഘോഷിക്കാം.......................

    മറുപടിഇല്ലാതാക്കൂ
  7. ഓര്‍കുമ്പോള്‍ സുഖമുള്ള ഓര്‍മ്മകള്‍ തന്നെയാണ് ...ആ ഇടവഴികളില്‍ ഒരു തിരിഞ്ഞുനോട്ടവും കാത്ത് ആരെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷ അത് സമ്മാനിക്കുന്ന സുഖവും നൊമ്പരവും ഇന്നിന്റെ നിമിഷങ്ങള്‍ക്കു കൂടി പ്രാപ്യമാകുമ്പോള്‍..പൂമരങ്ങള്‍ക്കിടയില്‍ ..കുറുകുന്ന വെള്ളരിപ്രാവുകളുടെ ചിറകടിയൊച്ചകള്‍ക്കിടയില്‍....തുളുമ്പുന്ന മൌനവും നേര്‍ത്ത നൊമ്പരവും ബാക്കി വെച്ചു കടന്നുപോയ ഒരുപാട് നല്ല മനസ്സുകള്‍ക്ക് ഈ വലന്റെന്‍സ് ഡെ നമുക്ക് സമര്‍പ്പിക്കാം..

    മറുപടിഇല്ലാതാക്കൂ
  8. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. :)
    മനോഹരമായിരിക്കുന്നു ....


    (എന്‍റെ ഭാര്യക്ക് എഴുതിവച്ചിരുന്ന കത്തായിരുന്നു കുട്ടി അത്... അറിയാതെ വഴി തെറ്റി വന്നതില്‍ ക്ഷമിക്കുക ... ഈ പോസ്റ്റ് മാന്‍ മാരുടെ ഓരോ കാര്യമേ .... )

    കണ്ണ് തട്ടാതിരിക്കാന്‍ എഴുതിയതാണ്... ഈ വീടിന്ടെ കോലായില്‍ തുക്കുന്ന നാക്ക്‌ നിട്ടി വൃക്രിതമായി നില്‍കുന്ന രൂപം കണ്ടിട്ടില്ലേ .. അതുപോലെ ....
    കണ്ണ് തട്ടില്ല ട്ടോ ;)

    മറുപടിഇല്ലാതാക്കൂ
  10. ചിലര്‍ക്ക്‌ കാല്‍പനികതയോടും കാല്‍പനിക ബന്ധങ്ങളോടും പുച്ഛമാണ്‌. ചിലര്‍ക്കാകട്ടെ അത്‌ ജീവിതമാണ്‌ ഒരു പക്ഷേ ആശ്വാസവും സാന്ത്വനവുമാണ്‌. അതിനെ ചോദ്യം ചെയ്യാനോ മുറിപ്പെടുത്താനോ നമുക്ക്‌ അവകാശമില്ല.

    മാന്യ സുഹൃത്ത്‌ സുഖേഷ്‌ ഹൈലി പ്രാക്ടിക്കല്‍ ആണെന്ന്‌ തോന്നുന്നു. വെറുതെയിരുന്ന്‌ ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ചില ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിയ്‌ക്കും.

    ജീവിതം തീര്‍ത്തും വ്യക്തിഗതമാണെന്നും നമ്മള്‍ സ്വാര്‍ത്ഥരായിരിക്കണെന്നും കരുതുന്നവര്‍ക്ക്‌ കാല്‍പനികമായി ചിന്തിക്കാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല. അത്‌ അവരുടെ തെറ്റായിരിക്കില്ല. ഇത്തിരിയെങ്കിലും കാല്‍പനികരാകാന്‍ കഴിയാതിരിക്കുക ഒരു നഷ്ടമാണ്‌ അത്‌ ഞാനുറപ്പിച്ച്‌ പറയുന്നു.

    ചിലരെങ്കിലും എന്റെ ഈ അഭിപ്രായത്തോട്‌ യോജിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും കാല്‍പനികതാ ഭ്രമമുള്ള ഒരാളെഴുതിയ പോസ്‌റ്റ്‌ മുഴുവന്‍ വായിക്കാനുള്ള ക്ഷമ കാണിച്ചല്ലോ അതുതന്നെ ഒരു നല്ല ലക്ഷണമാണ്‌. എന്തായാലും അഭിപ്രായത്തിന്‌ നന്ദി

    മറുപടിഇല്ലാതാക്കൂ
  11. എന്നാലും നല്ല ഓര്‍മ്മകള്‍ തരാന്‍ ആ എഴുത്തിനു കഴിഞ്ഞുവല്ലോ

    മറുപടിഇല്ലാതാക്കൂ
  12. നന്നായിരിക്കുന്നു സിജി..ഓരോരുത്തര്‍ക്കും ഓരോ സന്തോഷമല്ലേ...ചിലര്‍ പ്രാക്ടികലായി സന്തോഷിക്കുന്നു..മറ്റു ചിലര്‍ റൊമാന്റിക്കായും..നമ്മുടെ സന്തോഷമാണ് വലുത് അതനുസരിച് ജീവിക്കു...

    മറുപടിഇല്ലാതാക്കൂ
  13. ഞാനൊന്നു വന്നു നോക്കട്ടെ ഈ ബ്ലോഗ്

    മറുപടിഇല്ലാതാക്കൂ
  14. എന്തായാലും ഞാന്‍ അവാര്‍ഡ് കൊടുത്ത ആള്‍ ചില്ലറക്കാരിയല്ല എന്ന് എഴുത്തിലൂടെ വായിച്ച് മനസ്സില്ലാക്കാന്‍ കഴിയുന്നു.

    ആ പൊട്ട ചെമ്പരത്തിപൂവ് അവാര്‍ഡ് അല്ലാതെ, ഇനിയും ഇനിയും നല്ല അവാര്‍ഡുകള്‍ കിട്ടട്ടെ.

    മറുപടിഇല്ലാതാക്കൂ
  15. എന്തായാലും ഞാന്‍ അവാര്‍ഡ് കൊടുത്ത ആള്‍ ചില്ലറക്കാരിയല്ല എന്ന് എഴുത്തിലൂടെ വായിച്ച് മനസ്സില്ലാക്കാന്‍ കഴിയുന്നു.

    ആ പൊട്ട ചെമ്പരത്തിപൂവ് അവാര്‍ഡ് അല്ലാതെ, ഇനിയും ഇനിയും നല്ല അവാര്‍ഡുകള്‍ കിട്ടട്ടെ.

    മറുപടിഇല്ലാതാക്കൂ
  16. സിജി,

    കൊള്ളാം, എനിക്കും കിട്ടിയിട്ടുണ്ടു, ഇത്തരം തന്തയില്ലാത്ത കാര്‍ഡുകള്‍, ഈമെയിലുകള്‍ .. പക്ഷെ ഞാന്‍ അതൊന്നും അധിക നാള്‍ മനസ്സില്‍ വക്കാറില്ല. അത്രെക്കു ഇഷ്ടം ഉണ്ടു എങ്കില്‍, എന്തുകൊണ്ടു പുറത്തു വന്നു കൂടാ? സൊ, ചുമ്മാ നമുക്കു ഓര്‍ത്തിരിക്കാനൊരു വഹ, അത്ര മാത്രം ആയിട്ടു കണ്ടാമതി അതിനെ. :)

    പൊസ്റ്റ് കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  17. കാ‍ൽ‌പ്പനികത മനസ്സിൽ സൂക്ഷിക്കാനാവുന്നു എങ്കിൽ നിങ്ങൾ ജീവിക്കുന്നു.
    ഒടുങ്ങാത്ത ജീവിതാസക്തി നമുക്കു നൽകുന്ന മൃതസഞ്ജീവനിയാണത്.
    പ്രണയം എന്നാൽ പ്ര ‘നവം’ എന്നുകൂടിയാണ്;എന്നും നവീകരിക്കപ്പെടുന്ന ജീവോന്മാദം.
    ഈ മനസ്സ് കൈവിടാതെ സൂക്ഷിക്കൂ...ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  18. മുഖമില്ലാത്ത ആ പ്രണയം സുഖവും ഇത്തിരി നൊമ്പരവും തരുന്ന ഒരോര്‍മ്മയായ് മാത്രം... :-)

    മറുപടിഇല്ലാതാക്കൂ
  19. നാം അറിയാതെ നമ്മെ ശ്രദ്ധിക്കുന്നവര്‍,
    അകലെ നിന്ന് സ്നെഹിക്കുന്നവര്‍,
    നന്മ ആഗ്രഹിക്കുന്നവര്‍
    തിരികെ ഒന്നും പ്രതീക്ഷിക്കാതെ എന്നും
    ഒപ്പം മനസ്സു കൊണ്ട് കൂട്ട് വരുന്നവര്‍‌
    അവരുടെ ഒക്കെ ആ ഒര്‍‌മ്മയും അനുഗ്രവും
    സ്നേഹവും തന്നെയാണ്
    ഈ ജീവിതയാത്ര സുഗമം ആക്കുന്നത്
    നല്ല പോസ്റ്റ് വളരെ ഇഷ്ടമായി
    നന്മ വരട്ടെ എന്നെന്നും
    സസ്നേഹം മാണിക്യം

    മറുപടിഇല്ലാതാക്കൂ
  20. കഴിഞ്ഞകാലങ്ങളിലെ മധുരമുള്ള സുന്ദരങ്ങളായ ഓര്‍മ്മകളുടെ നിഴലുകളാണ്‌ മുന്നോട്ടുള്ള പ്രയാണത്തിന്‌ പ്രചോദനം.....

    മറുപടിഇല്ലാതാക്കൂ
  21. കൊഴിഞ്ഞുവീണ വസന്തങ്ങളിലെ മധുരമുള്ള ഒര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന്‌ അതേറെ സഹായകരമാകും.....

    മറുപടിഇല്ലാതാക്കൂ