2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഒരു വാക്ക്

വാക്ക്, ചിലപ്പോള്‍ ചീഞ്ഞു നാറുന്ന
ചിലപ്പോള്‍ സുഗന്ധം പരത്തുന്ന
വാക്കെന്നെ ജീവിപ്പിക്കുന്നു
ചിലനേരങ്ങളില്‍ ഉള്ളില്‍ കൊളുത്തിവലിച്ച്
ചില നേരങ്ങളില്‍ വിശ്വാസത്തില്‍ വഴുക്കാതെ
വാക്കെന്നെ കാക്കുന്നു

ഇടയ്ക്ക് വിഷം ചീറ്റി ഉള്‍ത്തടങ്ങളെ കരിയിച്ച്
ഇനിയും ചിലപ്പോള്‍ ഇണചേര്‍ന്ന് തൊലയുരിച്ചിട്ട്
ഇഴഞ്ഞുപോകുന്നു ചില വാക്കുകള്‍

ഇണചേരലിനിടയില്‍ ഉടലറിവുകളില്‍
വിറയ്ക്കുന്ന വാക്കുകള്‍
വരളുന്ന വാക്കുകള്‍
സീല്‍ക്കാരമാകുന്ന വാക്കുകള്‍
തീര്‍ത്തും അര്‍ത്ഥശൂന്യങ്ങള്‍


മുറിവുകള്‍ക്ക് മേല്‍
വിഷം ചാലിച്ച ആ വെറുക്കപ്പെട്ട വാക്ക്
വീണ്ടും കാതില്‍
പിന്നെയൊടുക്കം അത് തൊലിയുരിഞ്ഞിട്ട്
വേഗത്തില്‍ ഇഴഞ്ഞുപോകുന്നു

വീണ്ടും വാക്കിന്‍റെ കൈപിടിച്ച്
ഒരു പൂര്‍ണവിരാമത്തിലേയ്ക്ക്
തിരികെ വീണ്ടുമെത്തുന്നത് ഒരു അര്‍ദ്ധവിരാമത്തില്‍
ഇതിനിടെ ഓടിത്തളര്‍ന്ന് വിയര്‍ക്കുന്പോള്‍
അതേ വാക്ക് വീണ്ടും വിഷം വമിപ്പിച്ച്

എന്‍റെ കാതില്‍
എന്‍റെയുള്ളില്‍
അവസാനമെന്‍റെ ജഡത്തില്‍
കളവെഴുതിവയ്ക്കുന്നു

6 അഭിപ്രായങ്ങൾ:

  1. വാക്കുകള്‍ വേണ്ട ..
    emoticon മതി ..." :) "
    അതിമനോഹരമായിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും ചിലപ്പോള്‍ ഇണചേര്‍ന്ന് തൊലയുരിച്ചിട്ട്
    ഇഴഞ്ഞുപോകുന്നു ചില വാക്കുകള്‍

    ഇണചേരലിനിടയില്‍ ഉടലറിവുകളില്‍
    വിറയ്ക്കുന്ന വാക്കുകള്‍
    വരളുന്ന വാക്കുകള്‍
    ശക്തമായ വരികള്‍
    മരണവും ജീവിതവും പകര്‍ന്നു നല്‍കുന്ന വാക്കുകള്‍
    പാവപ്പെട്ടവന്‍

    മറുപടിഇല്ലാതാക്കൂ
  3. “”ഇണചേരലിനിടയില്‍ ഉടലറിവുകളില്‍
    വിറയ്ക്കുന്ന വാക്കുകള്‍
    വരളുന്ന വാക്കുകള്‍
    സീല്‍ക്കാരമാകുന്ന വാക്കുകള്‍
    തീര്‍ത്തും അര്‍ത്ഥശൂന്യങ്ങള്‍ “”

    ഇത്തരം വരികള്‍ എനിക്കിഷ്ടമാണ്....
    ഞാന്‍ ഇപ്പോതന്നെ പകല്‍കിനാവുകാരന്റെ ബ്ലോഗില്‍ ഒരു കമന്റ് ഇട്ടതേ ഉള്ളൂ......

    നാല് വരി എനിക്കും എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ട്.....

    greetings from thrissivaperoor

    മറുപടിഇല്ലാതാക്കൂ
  4. വാക്ക്‌ എപ്പോഴും സമസ്യയാണ്‌, സമസ്യയ്ക്ക്‌ പരിഹാരവും. വാക്ക്‌ അസം സ്കൃത വസ്തുവായിരിക്കുന്ന നമ്മള്‍ക്ക്‌ പ്രത്യേകിച്ചും. എണ്റ്റെ പോസ്റ്റ്‌ 'വാക്കുകള്‍' വേറൊരു ചിന്ത. ശ്രദ്ധിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ