2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ വന്നത് ദാവൂദ് വഴി?????


രണ്ട് ഇന്ത്യക്കാര്‍ക്ക് ഓക്സാര്‍ പുരസ്കാരം ലഭിച്ചുവെന്ന വാര്‍ത്തകേള്‍ക്കുന്പോള്‍ ഒരിന്ത്യക്കാരന്‍ അഭിമാനം തോന്നില്ലേ? നേരേ കാണുകയാണെങ്കില്‍ അയാളെ ഒന്ന് അഭിനന്ദിക്കാന്‍ തോന്നില്ലേ?

അതല്ല അവാര്‍ഡ് കിട്ടിയവര്‍ ഏത് മതക്കാരാണ്. അവാര്‍ഡ് കിട്ടിയത് മുസ്ലീമിനാണെങ്കില്‍ അത് പാകിസ്താന്‍റെയോ മുസ്ലീംങ്ങളായ അധോലോക നേതാക്കളുടെയോ ശുപാര്‍ശ പ്രകാരം കിട്ടിയതാണ്. ഹിന്ദുക്കളാണെങ്കില്‍ അത് ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ പരിശ്രമംകൊണ്ട് കിട്ടിയതാണ് എന്ന് ചിന്തിക്കാന്‍ കഴിയുമോ.

അല്ലെങ്കില്‍ മുസ്ലീംങ്ങള്‍ മുഴുവന്‍ പാക് ചാരന്മാരാണെന്ന് ചിന്തിക്കാന്‍ കഴിയുമോ കഴിയുമെന്ന് ചില ഇന്ത്യക്കാര്‍ തനി കേരളീയര്‍ തെളിയിച്ചിരിക്കുന്നു.

എആറ്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നീ പ്രതിഭകള്‍ക്ക് ഓസ്കാര്‍ അവാര്‍ഡ് കിട്ടിയതായി ഒരു സൈറ്റില്‍ വന്ന വാര്‍ത്തയ്ക്കുതാഴെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം കൊണ്ടു ചില പാക്കിസ്ഥാന്‍ ചാരന്‍മാര്‍ക്ക് നേടിക്കൊടുത്ത സമ്മാനം എന്നാണ് ഒരു ഇന്ത്യന് കമന്‍റിയത്.

റഹ്മാനും റസൂലും മുസ്ലീങ്ങളാണെന്ന ബോധംതന്നെ ഒരുപക്ഷേ ഇത്തരം പ്രതികരണങ്ങളായിരിക്കും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്ന അഭ്യസ്തവിദ്യര്‍ നമ്മുടെ നാട്ടിലുള്ളതില്‍ നമ്മള്‍ തീര്‍ച്ചയായും അഭിമാനിയ്ക്കണം..

റസൂലിനും റഹ്മാനും നല്‍കിയതിലും വലിയ അവാര്‍ഡുകള്‍ നമ്മള്‍ ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച നല്‍കണം. ഓസ്കാറിന്‍റെ ചരിത്രത്തില്‍ കേരളത്തിന്‍റെ പേര് ആദ്യം എഴുതിച്ചേര്‍ത്തത് ഒരു മുസ്ലീമാണെന്ന് കരുതി അതിന്‍റെ തിളക്കം കുറയുമോ? റഹ്മാന്‍റെ പാട്ടുകള്‍ മുസ്ലീംങ്ങള്‍ മാത്രമേ കേള്‍ക്കുന്നുള്ളു?????

തീവ്രവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ സമരം പ്രഖ്യാപിയ്ക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളില്‍ ഒരു വീഷമുള്ള വര്‍ഗീയവാദി ഉറങ്ങിക്കിടന്നാല്‍ എന്ത് കാര്യം? നാലുപാടും വിഷം ചീറ്റി വര്‍ഗീയതയ്ക്ക് വളംവെയ്ക്കുകയല്ലാതെ.

എനിക്കുറപ്പുണ്ട് ഓസ്കാര്‍ പുരസ്കാര ദാനച്ചടങ്ങ് വീക്ഷിച്ചവരും അതില്‍ അഭിമാനം കൊള്ളുന്നവരും വാര്‍ത്ത കേട്ടയുടന്‍ ഓ രണ്ടുപേരും മുസ്ലീങ്ങളാണല്ലോ ഇതില്‍ പാകിസ്താന് അഭിമാനം കൊള്ളാം എന്ന് ചിന്തിച്ചുകാണില്ലെന്ന്. ഈ വര്‍ഗീയവാദിയായ വായനക്കാരന്‍റെ കമന്‍റിന് വന്ന മറുപടിക്കമന്‍റ് നമുക്ക് ഈ പ്രത്യാശയ്ക്ക് വകനല്‍കുന്നു.

കമന്‍റ് കോളങ്ങള്‍ മുഴുവന്‍ പിതൃത്വ ശൂന്യത കാണിക്കാനുള്ള ഇടമല്ലെന്ന് ആര്‍ക്ക് ആരെ എങ്ങനെ മനസ്സിലാക്കിക്കാന്‍ കഴിയും? ഇതെല്ലാം മറന്ന് നമുക്ക് അഭിമാനക്കാം റസൂലും റഹ്മാനും ഇന്ത്യക്കാരാണ് മനുഷ്യരാണ്, കലാകാരന്മാരാണ് ലോകം അവരെ അംഗീകരിച്ചുകഴിഞ്ഞു ജാതിയും മതവും നോക്കാതെ പിന്നെ അരക്കിറുക്കന്മാരെ നമ്മള്‍ക്ക് അവരുടെ വഴിയ്ക്ക് വീടാം.

ഇന്ത്യനെന്ന് പേര് സ്വീകരിച്ചിരിക്കുന്ന ആ മാന്യദേഹത്തിന്റെ കമന്റ് ലിങ്കില്‍ കാണാം.

വായിച്ച് കഴിഞ്ഞപ്പോള്‍ ആ ഇന്ത്യനെ തിരഞ്ഞുപിടിച്ച് കഴുത്തറ്റം കുഴിച്ചിട്ട് കോഴിയെക്കൊണ്ട് കൊത്തിയ്ക്കണം നായയെക്കൊണ്ട് മുള്ളിയ്ക്കണം എന്ന് തോന്നുന്നില്ലേ.......സത്യം പറയൂ

13 അഭിപ്രായങ്ങൾ:

  1. ഇത് അഹ്ലാദത്തിന്റെ നിമിഷമാണ്, വിവരദോഷത്തിന്, അനാവശ്യകാര്യങ്ങള്‍ക്ക് പിറകേപോകണോ...?
    ഇത് സ്വാതി തിരുന്നാളിന്റേയും പുലന്തരദാസന്റേയും നാടാ...
    സംഗീതം മതി ദൈവത്തിലേക്കൊരു പാലം കെട്ടാന്‍ എന്നു വിശ്വസിച്ച സംഗീതാചാര്യന്മാരുടെ നാട്...ആ പിന്തുടര്‍ച്ചയാണ് റഹ്മാനിലെത്തിനില്‍ക്കുന്നത് ..

    മറുപടിഇല്ലാതാക്കൂ
  2. ആരെങ്കിലും പിരി ലൂസയവര്‍ അങ്ങിനെ ഒരു ഹേറ്റ്‌ കമന്റ് പോസ്റ്റ് ചെയ്തു എന്ന് വിചാരിച്ചു അത് ഇവിടെ പോസ്റ്റ് ചെയ്തു ഇനിയും ഔര്‍ കോണ്‍സ്പിരസി തിയറി തുടങ്ങണോ?

    മറുപടിഇല്ലാതാക്കൂ
  3. these guys should be hated.saw similar comment from a malayali in Berly's blog post.
    enthilum matham nokkunna ivaraanu nammude ettavum valiya shaapam !

    മറുപടിഇല്ലാതാക്കൂ
  4. രണ്ടു കാര്യങ്ങള്‍ പറഞ്ഞത് വ്യക്തം. കമന്റ് കോളത്തില്‍ കോപ്രായം കാട്ടുന്നവരെകുറിച്ചും..സംസ്കാരശൂന്യരെന്നതിനേക്കാള്‍,ഈ മലിനസംസ്കാരത്തിന്നുടമകളെ എന്തു ചെയ്യണമെന്നതിനെ കുറിച്ചും..

    മറുപടിഇല്ലാതാക്കൂ
  5. nallethanenkilum cheethathanenkilum vivadhankal undakki prathibhakal oscarinekkalum uyarnnu varatte

    മറുപടിഇല്ലാതാക്കൂ
  6. ഒരു പട്ടിയോ പൂച്ചയോ മുരണ്ടു എന്ന് കരുതി ഭാരതത്തിലെ കോടാനുകോടി ജനങ്ങള്‍ അഭിമാനിക്കുന്ന ഈ നിമിഷങ്ങള്‍ക്ക് തിളക്കം കുറയുന്നില്ല. കലക്ക് ജാതിയില്ല... കലാകാരന്മാര്‍, അവര്‍ക്ക് ജാതിയില്ല.. അതറിയാത്ത ഭ്രാന്തന്മാര്‍ പോയി തുലയട്ടെ...

    മറുപടിഇല്ലാതാക്കൂ
  7. ഛെ, ഇത്തരം ചീഞ്ഞ കേസുകെട്ട്‌ ഇവിടെ പറയുകേ വേണ്ടായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  8. ഇന്ത്യാക്കാരന് ഓസ്കര്‍ നേടിത്തരാന്‍ രണ്ട് മുസ്ലീം വേണ്ടി വന്നില്ലേ എന്ന കമന്റ് കണ്ടപ്പോഴാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും അഹ്ലാദിച്ചത് വലിയ തെറ്റായിപ്പോയല്ലോ എന്ന് ഓര്‍ത്തതു തന്നെ..
    :)
    കഷ്ടം.

    മറുപടിഇല്ലാതാക്കൂ
  9. ഒരു ഭ്രാന്തന്‍ ജല്‍പനം കേട്ടില്ലെന്നുവിചാരിച്ച്‌ തള്ളിക്കളയുന്നതാണ്‌ ഉചിതം. കമണ്റ്റുകള്‍ വരുന്ന വഴിയെക്കുറിച്ചാണ്‌ അന്വേഷിക്കേണ്ടത്‌. കമണ്റ്റുകാരുടെ ഉദ്ദേശവും ചര്‍ച്ചയാക്കുക എന്നതായിരിക്കും. കല കലമാത്രമാണ്‌.....

    മറുപടിഇല്ലാതാക്കൂ
  10. ആ കക്കൂസിലേയ്ക്കുള്ള കൈചൂണ്ടി എന്തിനാ ഇവിടെ. വേണ്ടായിരുന്നു എന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  11. "വായിച്ച് കഴിഞ്ഞപ്പോള്‍ ആ ഇന്ത്യനെ തിരഞ്ഞുപിടിച്ച് കഴുത്തറ്റം കുഴിച്ചിട്ട് കോഴിയെക്കൊണ്ട് കൊത്തിയ്ക്കണം നായയെക്കൊണ്ട് മുള്ളിയ്ക്കണം എന്ന് തോന്നുന്നില്ലേ......."

    സത്യം സത്യം സത്യം

    മറുപടിഇല്ലാതാക്കൂ
  12. Why are you giving unwanted publicity for a hate comment? There are lots of such stupids out there... best we can do about them is to ignore them...

    മറുപടിഇല്ലാതാക്കൂ
  13. എനിക്ക് ഇങ്ങനെയെങ്കിലും പ്രതികരിയ്ക്കണമെന്ന് തോന്നി അതുകൊണ്ട് എഴുതി. ഇതുകൊണ്ട് ആരെങ്കിലും നന്നാവുമെന്നോ നനന്നാക്കാന്‍ കഴിയുമെന്നോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വേണ്ടായിരുന്നുവെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ