വിയര്‍പ്പുമണമാണത്രേ!
നാളേറെയായി മാറാത്ത അഴുക്കുടുപ്പുകളില്‍,
വിയര്‍പ്പ് ഉണങ്ങിപ്പൊടിയുന്നെന്ന്....
ലഹരി നല്‍കുന്ന മാല്‍ബറോ മണത്തിനും മീതേ,
ലാവണ്ടര്‍ നീരിന്‍റെ ഉന്മത്തഗന്ധത്തിനും മീതേ,
വിയര്‍പ്പു നാറ്റം പടരുന്നുവെന്ന്....!
ഇടയ്ക്ക് സംശയിയ്ക്കുന്നുമുണ്ട്,
വിയര്‍പ്പല്ലിത് ഏതോ വില കുറഞ്ഞ,
പഴയകാല ഫില്‍ട്ടറില്ലാ സിഗരറ്റിന്‍റെ ഗന്ധമാണെന്ന്...
...ഹാ!
ഇനിയുമൊന്ന് സ്വയം കഴുകിത്തുടച്ചില്ലെങ്കില്‍
കുളിയ്ക്കായ്മയുടെ ഈ
മധുരപ്പതിനേഴാം ദിനത്തില്‍
അവന്‍ കാലിന്‍റെ കത്രികപ്പൂട്ടില്‍ കുടുക്കി
ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക്
വലിച്ചെറിയും !
കുളിപ്പിയ്ക്കാനൊരു മഴപോലുമില്ല!
അതിനാല്‍
ഇനി ഞാന്‍ കുളിയ്ക്കട്ടെ
കുളിപ്പാത്രത്തില്‍ നിവര്‍ന്നുകിടന്ന്
വക്കിലെ പച്ചപ്പായലില്‍
വിയര്‍പ്പുകണത്തിന്‍റെ
രൂപങ്ങള്‍ നഖമുനയാല്‍ കണ്ടെടുത്ത്
ചൂടുവെള്ളത്തില്‍ സ്വയം കുതിര്‍ത്തെടുത്ത്
ചളി തുടച്ചകറ്റി
മാല്‍ബറോയ്ക്കും മീതെ
സുഗന്ധം പരത്തി ഞാന്‍ കിടപ്പറ പൂകട്ടെ....!
ariyumthorum ariyunnu
മറുപടിഇല്ലാതാക്കൂകിടപ്പറയിലെ സുഗന്ധികള്..
മറുപടിഇല്ലാതാക്കൂഓര്മകള്ക് സുഗന്ധം കൂടുതലാണെന്ന് തോന്നുന്നു..
മറുപടിഇല്ലാതാക്കൂ