അന്നേ പറഞ്ഞതാണ്
നുരഞ്ഞുപൊങ്ങുന്ന
വീഞ്ഞുപാത്രത്തിലേക്ക്
നീയെന്നെയിങ്ങനെ
പകര്‍ത്തരുതെന്ന്
ലഹരിയാകുന്പോള്‍
അര്‍ത്ഥമില്ലാതായിപ്പോകുന്ന
എന്നെക്കുറിച്ച്
ഒരു വേളയെങ്കിലും
നിനക്കോര്‍ക്കാമായിരുന്നില്ലേ
എന്നെ കുടിച്ചിറക്കുന്പോഴേറ്റ
പൊള്ളലിന്റെ ഉന്മത്തതയെക്കുറിച്ച്
നീ വാചാലനാവുന്നതെങ്ങനെ
നോക്കൂ ഇവിടെ നിന്റെ തൊട്ടടുത്ത്
ഞാന്‍ തീര്‍ത്തും തനിച്ചാണ്
ഏകാന്തതയെന്ന വാക്ക്
ഉച്ഛരിച്ച് തുടങ്ങുന്പോഴേ
തനിച്ചായിരുന്നു
സ്പന്ദനങ്ങള്‍ പോലും
നിശ്ചലമായിപ്പോയ
ഏകാന്തത
കയങ്ങളില്‍
കുഴിച്ചിറങ്ങുന്പോള്‍
അന്തര്‍ പ്രവാഹങ്ങളില്‍
ഏകാന്തത കുടിച്ച്
അനാദികാലത്തേക്ക്
മയങ്ങിപ്പോയവരുടെ
ശരീരങ്ങളില്‍ തട്ടിവീണു
അവിടെയാണ് വീഴാന്‍ പഠിച്ചത്
പിന്നെ നടക്കാന്‍ പഠിച്ചത്
ഇവിടെത്തന്നെയാണ്
അതേ, ഇവിടെത്തന്നെയാണ്
നമ്മളാദ്യം കണ്ടത്!
ഓര്‍ക്കുക, ഇനിയും
ഈ കയങ്ങളിലേക്ക്
ഇറങ്ങി വരരുത്
ഇവിടുത്തെ
ഏകാന്തതയില്‍
നിശ്വാസങ്ങള്‍ കൊണ്ട്
പ്രകന്പനം തീര്‍ക്കരുത്
നുരഞ്ഞുപൊങ്ങുന്ന
വീഞ്ഞുപാത്രത്തിലേക്ക്
നീയെന്നെയിങ്ങനെ
പകര്‍ത്തരുതെന്ന്
ലഹരിയാകുന്പോള്‍
അര്‍ത്ഥമില്ലാതായിപ്പോകുന്ന
എന്നെക്കുറിച്ച്
ഒരു വേളയെങ്കിലും
നിനക്കോര്‍ക്കാമായിരുന്നില്ലേ
എന്നെ കുടിച്ചിറക്കുന്പോഴേറ്റ
പൊള്ളലിന്റെ ഉന്മത്തതയെക്കുറിച്ച്
നീ വാചാലനാവുന്നതെങ്ങനെ
നോക്കൂ ഇവിടെ നിന്റെ തൊട്ടടുത്ത്
ഞാന്‍ തീര്‍ത്തും തനിച്ചാണ്
ഏകാന്തതയെന്ന വാക്ക്
ഉച്ഛരിച്ച് തുടങ്ങുന്പോഴേ
തനിച്ചായിരുന്നു
സ്പന്ദനങ്ങള്‍ പോലും
നിശ്ചലമായിപ്പോയ
ഏകാന്തത
കയങ്ങളില്‍
കുഴിച്ചിറങ്ങുന്പോള്‍
അന്തര്‍ പ്രവാഹങ്ങളില്‍
ഏകാന്തത കുടിച്ച്
അനാദികാലത്തേക്ക്
മയങ്ങിപ്പോയവരുടെ
ശരീരങ്ങളില്‍ തട്ടിവീണു
അവിടെയാണ് വീഴാന്‍ പഠിച്ചത്
പിന്നെ നടക്കാന്‍ പഠിച്ചത്
ഇവിടെത്തന്നെയാണ്
അതേ, ഇവിടെത്തന്നെയാണ്
നമ്മളാദ്യം കണ്ടത്!
ഓര്‍ക്കുക, ഇനിയും
ഈ കയങ്ങളിലേക്ക്
ഇറങ്ങി വരരുത്
ഇവിടുത്തെ
ഏകാന്തതയില്‍
നിശ്വാസങ്ങള്‍ കൊണ്ട്
പ്രകന്പനം തീര്‍ക്കരുത്