അന്ന് ആ കത്തുന്ന,
വേനല്‍പ്പടവില്‍ നിന്നൊരമ്പയച്ച്,
മേഘത്തിന്റെ ഹൃദയം പിളര്‍ത്ത്,
നീ പെയ്യിച്ച മഴ,
തോരാതിരിക്കുന്നു.....
ഇറയം പെയ്തു കുളിര്‍ത്തുള്ളില്‍
ഈയാംപാറ്റപൊടിഞ്ഞ്
മഴമണം പരക്കുന്നു
അവിടെ ആ ഇറത്ത്
നീയുമുണ്ടെന്നോര്‍ത്തു...
പക്ഷേ.....
ആ വിട വാക്കു ഞാന്‍ കേട്ടില്ല
വെയില്‍ പരന്നപ്പോള്‍
ഇറയത്ത് തിരികെ നടന്ന
ചില മങ്ങിയ കാലടികള്‍......
അന്നാ മഴനാളിലെ സ്‌നേഹം
പൂത്തുലഞ്ഞൊരൊറ്റവാക്ക്
വീണ്ടുമീ മഴപ്പാട്ടിനിടെ ദുഖം
വിങ്ങുന്നൊരു വിട വാക്ക്......
അമാവാസികളില്‍
പറഞ്ഞുതീര്‍ത്ത കഥകളിലെ
പറയാതെ പോയ വാക്കുകളില്‍
മൂടി മൂടിയൊളിപ്പിച്ച വേദനയുമായി
നീയിതെവിടേയ്ക്കാണ്.....
ഇവിടെ,
ഈ പെയ്യുന്ന ഇറയത്തേയ്ക്ക്
തിരികെ വന്നേയ്ക്കുക
കാത്തിരിപ്പുണ്ട്, ഞാന്‍
കയ്യിലൊരു ഒറ്റമഴത്തുള്ളിയുമായി......
[തേജസ്വിനിയ്ക്ക്]
2010, മേയ് 31, തിങ്കളാഴ്‌ച
2010, മേയ് 25, ചൊവ്വാഴ്ച
വീടും നീയും ഞാനും
വീടിന്റെ ഹൃദയത്തിലേയ്കിറ്റിയ്ക്കാന്‍,
ഒരു തുള്ളി വിഷം കയ്യിലൊഴിച്ചുതന്നാണ്,
ആദ്യമായി നീ ഹൃദ്യമായി ചിരിച്ചത്.
പിന്നെ മറ്റൊരു തുള്ളി സിരയില്‍ പടര്‍ന്നപ്പോഴാണ്,
പ്രണയമെന്ന് ആദ്യമായി നീ,
കാതില്‍ മന്ത്രിച്ചത്.....
വിഷമേറ്റു നീലച്ച വീടിന്റെ ഹൃദയം,
നീലിമപടര്‍ന്നുകയറി വേച്ചുവീഴുന്ന,
എന്നെനോക്കിയാണ് പിടയുന്നത്....
പരസ്പരം താങ്ങാന്‍ കഴിയാതെ,
തളരുകയാണ് ഞാനമെന്റെ വീടും....
അവിടെയാണ്,
ഞാനാര്‍ത്തലച്ച് കരഞ്ഞത്,
തളര്‍ന്നുവീണുറങ്ങിയത്,
ഒടുക്കം ഒരു പിടി തീക്കനല്‍ വാരി,
വിതറി ഇറങ്ങിപ്പോന്നത്...
ഒടുവില്‍ നീ തന്ന വിഷത്തുള്ളികള്‍
നീലിമ പടര്‍ത്തി പതുക്കെ സിരകളില്‍
പടര്‍ന്നിറങ്ങുകയാണ്...
വീടിന്റെ ഹൃദയം തര്‍ത്ത കുറ്റത്തിന്
ആത്മഹത്യയായി
ഞാനിതിനെ സ്വന്തമാക്കുന്നു...
നിര്‍വ്വചനങ്ങളില്ലാത്ത മൗനത്തിന്റെ ഒടുക്കം.
രണ്ടു വിഷത്തുള്ളികളില്‍ ഉത്തരങ്ങള്‍ ചാലിച്ച്
പതുക്കെയത് നാവിലിറ്റിച്ച് ,
പ്രണയമെന്ന് നീ മന്ത്രിച്ചപ്പോള്‍
ജീവനിലേയ്ക്കുള്ള അവസാന ഞരക്കവും
ഒതുക്കി കണ്ണുകളടയ്ക്കുകയാണ്
അല്ലായിരുന്നെങ്കില്‍, ഓര്‍ത്തുനോക്കൂ...
കൊലചെയ്യപ്പെട്ടവളായി ഞാനും,
വെറുമൊരു കൊലചെയ്തവനായി നീയും,
അവശേഷിച്ചുപോയേനെ,
വെറുതെയെന്തിനായിരുന്നു,
അവസാനമൊരു വാക്ക്?
ഒരു പഴകിത്തേഞ്ഞ വാക്ക്.......
ഒരു തുള്ളി വിഷം കയ്യിലൊഴിച്ചുതന്നാണ്,
ആദ്യമായി നീ ഹൃദ്യമായി ചിരിച്ചത്.
പിന്നെ മറ്റൊരു തുള്ളി സിരയില്‍ പടര്‍ന്നപ്പോഴാണ്,
പ്രണയമെന്ന് ആദ്യമായി നീ,
കാതില്‍ മന്ത്രിച്ചത്.....
വിഷമേറ്റു നീലച്ച വീടിന്റെ ഹൃദയം,
നീലിമപടര്‍ന്നുകയറി വേച്ചുവീഴുന്ന,
എന്നെനോക്കിയാണ് പിടയുന്നത്....
പരസ്പരം താങ്ങാന്‍ കഴിയാതെ,
തളരുകയാണ് ഞാനമെന്റെ വീടും....
അവിടെയാണ്,
ഞാനാര്‍ത്തലച്ച് കരഞ്ഞത്,
തളര്‍ന്നുവീണുറങ്ങിയത്,
ഒടുക്കം ഒരു പിടി തീക്കനല്‍ വാരി,
വിതറി ഇറങ്ങിപ്പോന്നത്...
ഒടുവില്‍ നീ തന്ന വിഷത്തുള്ളികള്‍
നീലിമ പടര്‍ത്തി പതുക്കെ സിരകളില്‍
പടര്‍ന്നിറങ്ങുകയാണ്...
വീടിന്റെ ഹൃദയം തര്‍ത്ത കുറ്റത്തിന്
ആത്മഹത്യയായി
ഞാനിതിനെ സ്വന്തമാക്കുന്നു...
നിര്‍വ്വചനങ്ങളില്ലാത്ത മൗനത്തിന്റെ ഒടുക്കം.
രണ്ടു വിഷത്തുള്ളികളില്‍ ഉത്തരങ്ങള്‍ ചാലിച്ച്
പതുക്കെയത് നാവിലിറ്റിച്ച് ,
പ്രണയമെന്ന് നീ മന്ത്രിച്ചപ്പോള്‍
ജീവനിലേയ്ക്കുള്ള അവസാന ഞരക്കവും
ഒതുക്കി കണ്ണുകളടയ്ക്കുകയാണ്
അല്ലായിരുന്നെങ്കില്‍, ഓര്‍ത്തുനോക്കൂ...
കൊലചെയ്യപ്പെട്ടവളായി ഞാനും,
വെറുമൊരു കൊലചെയ്തവനായി നീയും,
അവശേഷിച്ചുപോയേനെ,
വെറുതെയെന്തിനായിരുന്നു,
അവസാനമൊരു വാക്ക്?
ഒരു പഴകിത്തേഞ്ഞ വാക്ക്.......
2010, മേയ് 17, തിങ്കളാഴ്‌ച
പ്രണയത്തിന്റെ മാപിനി
പ്രണയത്തിന് ചില മാപിനികളുണ്ട്
വിഷയങ്ങളില്ലാത്ത ചില നേരങ്ങളില്‍
വികൃതമായ ആകാരം പൂണ്ട്,
മുന്നില്‍ വന്നു നിന്ന് പല്ലിളിയ്ക്കുന്ന.
ചില ചോദ്യങ്ങള്‍.....
നിര്‍വ്വികാരത ഉറഞ്ഞുണ്ടായ
ഒരു മലപോലെ, മറികടക്കാന്‍ കഴിയാതെ
വഴി തെളിയാതെ, കുഴികളൊരുക്കിവച്ച്
വീഴുക വീഴുകയെന്നുറക്കെപ്പറയുന്ന
ചില ചോദ്യങ്ങള്‍...
പ്രണയമോ അതെന്തെന്ന് ചോദിച്ച്
നെഞ്ചിലെ പ്രണയത്തെ വറ്റിച്ച്
പുല്ലുപോലും കിളിര്‍ക്കാത്തൊരു
ഊഷരനിലമാക്കുന്ന
ചില മാപിനികള്‍...
പ്രണയമളക്കാന്‍ പണിയിച്ചെടുത്ത
ഈ അളവുകോല്‍,
ആത്മഹത്യാക്കുരുക്കുപോല്‍.
ഭാവിയെ ഇരുട്ടുപോലവ്യക്തമാക്കി,
തൊട്ടുമുന്നില്‍ പെന്‍ഡുലം പോലെ,
ചലിച്ചു, പൊട്ടിച്ചിരിക്കുന്നു....
ഉറപ്പാണ് അളക്കാന്‍ കഴിയില്ല.
അതെന്റെ ചോരയിലും,
കണ്ണുനീരിലുമാണെന്ന്,
പറയാന്‍ കഴിയാതെ,
അതു ഞാന്‍ തന്നെയെന്ന്,
സ്വയം പറഞ്ഞ് തളരുകയാണ്....
അളക്കാന്‍ വിടില്ല,
പ്രണയം അതങ്ങനെയാണ്,
വരണ്ടുണങ്ങി വിണ്ടിരിക്കുന്പോള്‍,
ചെറുചാറ്റല്‍ മഴപോലെ.....
നനഞ്ഞെന്നും ഇല്ലെന്നും തോന്നിച്ച്,
മറ്റുചിലപ്പോള്‍ കാറ്റുംകോളുമായി വന്ന്,
കെട്ടിപ്പുണര്‍ന്ന് കുളിര്‍പ്പിച്ച്....
നിര്‍വ്വികാരമായ ഒരു സ്വപ്നമൂര്‍ച്ചയില്‍
കുടുങ്ങി മരിയ്ക്കുവാനൊരുങ്ങുന്ന
എന്റെ പ്രണയമേ....
നീ ഒടുങ്ങുവോളമേ എനിയ്ക്കീ ജീവനുള്ളു,
പ്രണയം മരിച്ച് നിര്‍വ്വികാരതയാകാരം
പൂണ്ടൊരു പഴയ സ്മാരകമായി
വെറുതെയെന്തിന് ജീവിച്ചൊടുങ്ങണം....
വിഷയങ്ങളില്ലാത്ത ചില നേരങ്ങളില്‍
വികൃതമായ ആകാരം പൂണ്ട്,
മുന്നില്‍ വന്നു നിന്ന് പല്ലിളിയ്ക്കുന്ന.
ചില ചോദ്യങ്ങള്‍.....
നിര്‍വ്വികാരത ഉറഞ്ഞുണ്ടായ
ഒരു മലപോലെ, മറികടക്കാന്‍ കഴിയാതെ
വഴി തെളിയാതെ, കുഴികളൊരുക്കിവച്ച്
വീഴുക വീഴുകയെന്നുറക്കെപ്പറയുന്ന
ചില ചോദ്യങ്ങള്‍...
പ്രണയമോ അതെന്തെന്ന് ചോദിച്ച്
നെഞ്ചിലെ പ്രണയത്തെ വറ്റിച്ച്
പുല്ലുപോലും കിളിര്‍ക്കാത്തൊരു
ഊഷരനിലമാക്കുന്ന
ചില മാപിനികള്‍...
പ്രണയമളക്കാന്‍ പണിയിച്ചെടുത്ത
ഈ അളവുകോല്‍,
ആത്മഹത്യാക്കുരുക്കുപോല്‍.
ഭാവിയെ ഇരുട്ടുപോലവ്യക്തമാക്കി,
തൊട്ടുമുന്നില്‍ പെന്‍ഡുലം പോലെ,
ചലിച്ചു, പൊട്ടിച്ചിരിക്കുന്നു....
ഉറപ്പാണ് അളക്കാന്‍ കഴിയില്ല.
അതെന്റെ ചോരയിലും,
കണ്ണുനീരിലുമാണെന്ന്,
പറയാന്‍ കഴിയാതെ,
അതു ഞാന്‍ തന്നെയെന്ന്,
സ്വയം പറഞ്ഞ് തളരുകയാണ്....
അളക്കാന്‍ വിടില്ല,
പ്രണയം അതങ്ങനെയാണ്,
വരണ്ടുണങ്ങി വിണ്ടിരിക്കുന്പോള്‍,
ചെറുചാറ്റല്‍ മഴപോലെ.....
നനഞ്ഞെന്നും ഇല്ലെന്നും തോന്നിച്ച്,
മറ്റുചിലപ്പോള്‍ കാറ്റുംകോളുമായി വന്ന്,
കെട്ടിപ്പുണര്‍ന്ന് കുളിര്‍പ്പിച്ച്....
നിര്‍വ്വികാരമായ ഒരു സ്വപ്നമൂര്‍ച്ചയില്‍
കുടുങ്ങി മരിയ്ക്കുവാനൊരുങ്ങുന്ന
എന്റെ പ്രണയമേ....
നീ ഒടുങ്ങുവോളമേ എനിയ്ക്കീ ജീവനുള്ളു,
പ്രണയം മരിച്ച് നിര്‍വ്വികാരതയാകാരം
പൂണ്ടൊരു പഴയ സ്മാരകമായി
വെറുതെയെന്തിന് ജീവിച്ചൊടുങ്ങണം....
2010, മേയ് 14, വെള്ളിയാഴ്‌ച
എന്റെ മഞ്ചാടിമരം..........
മുറ്റത്ത് ചുവപ്പുരാശി പടര്‍ത്തി, മനസ്സില്‍ പ്രണയം മുളപ്പിയ്ക്കൂവെന്നും പറഞ്ഞ് കാറ്റിലുലഞ്ഞിരുന്ന എന്റെ മഞ്ചാടി, വിത്തിട്ട് മുളപ്പിച്ച് മഴയും വെയിലുമെടുത്തുപോകാതെ ഞാനും ചേച്ചിയും പോറ്റിവളര്‍ത്തിയ മഞ്ചാടി, ചേച്ചിയുടെ പ്രണയത്തിന്റെ മഞ്ചാടിമരം.....
ഇടനേരങ്ങളില്‍ ഞങ്ങള്‍ ചാരിയിരുന്ന് കഥപറയാറുണ്ടായിരുന്ന മഞ്ചാടി മരം...... മഴയിലും കാറ്റിലും അടുത്തവീടിന്റെ മുകളില്‍ മുറിഞ്ഞുവീഴുമെന്ന് പറഞ്ഞ് മുറ്റത്തെ പ്രണയമരം ഏട്ടനും വല്യച്ഛനും ചേര്‍ന്ന് മുറിച്ചുകളഞ്ഞു.
കഴിഞ്ഞ മഴക്കാലത്തേ ഏട്ടനതിന് മരണം നിശ്ചയിച്ചതായിരുന്നു, അന്ന് ഞാനും ചേച്ചിയും ചേച്ചീയെ വാവയും വട്ടം ചുറ്റിപ്പിടിച്ച് കരഞ്ഞ് സമരം ചെയ്തപ്പോള്‍ വേണ്ടെന്നു വച്ചതാണ്. ഇപ്പോള്‍ ഞാനും ചേച്ചിയും ഇല്ലാതിരുന്നപ്പോള്‍ മുറിച്ചുകളഞ്ഞു. വേദനിച്ചുതന്നെയാവണം ഏട്ടനും മഞ്ചാടിമരം വെട്ടിയത്. കാരണം ഞങ്ങളുടെ മഞ്ചാടിക്കൊതിയെ ഏട്ടന്‍ കളിയാക്കാറുണ്ടായിരുന്നു, വാവ മണികള്‍ വിഴുങ്ങുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
കുട്ടികളെയെല്ലാം മഞ്ചാടിപെറുക്കാന്‍ പഠിപ്പിയ്ക്കണമന്ന് ഞാനും ചേച്ചിയും പറയുമായിരുന്നു, ഇനിയും പിറക്കാനിരിക്കുന്നവരും ഇപ്പോള്‍ പിച്ചവയ്ക്കുന്നവരും കൂട്ടമായിരുന്ന് മുറ്റത്തും പറന്പിലും വീണ മഞ്ചാടി പെറുക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. വലിയ വലിയ പളുങ്കു പാത്രങ്ങളില്‍ ഞങ്ങള്‍ മഞ്ചാടിമണികള്‍ പെറുക്കി സൂക്ഷിച്ചു. സ്വപ്നങ്ങളുടെ തുള്ളിപോലെ മുറ്റത്ത് വീണുകിടന്ന മഞ്ചാടിമണികള്.........
പാതിരാത്രിയ്ക്ക് തൊണ്ടയിടറിക്കൊണ്ട് ചേച്ചിയുടെ എസ്എംഎസ് മഞ്ചാടി മരം മുറിച്ചു........... ഇങ്ങകലെ ഓര്‍മ്മകളില്‍ മഞ്ചാടിമണിയുടെ നിറവും ഗന്ധവും പേറി ഉള്ളുപിടഞ്ഞ് ഉറങ്ങാന്‍ കഴിയാതെ ഞാന്‍......
പ്രണയത്തിന്റെ വേവുകാലത്തെന്നോ ചേച്ചിയ്ക്ക് കൂട്ടുകാരന്‍ കൊടുത്ത പ്രണയസമ്മാനം, ഒരു മഞ്ചാടിമണി, നട്ടുമുളപ്പിച്ച് കാവലിരുന്ന് ചേച്ചി വളര്‍ത്തിയ മരം, അവരുടെ പ്രണയത്തിനൊപ്പം വളര്‍ന്ന് പൂവിട്ട മരം....അതു പൂവിട്ട് ആദ്യമായി ചെമന്ന മണികളുണ്ടായപ്പോള്‍ ചേച്ചിയും ചേട്ടനും കൂടി കാണാന്‍ വന്നത്, ഓടിവന്ന് ചേച്ചിയെന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്......എല്ലാം ഒരു ഫ്രെയിമില്‍ മിന്നിമാഞ്ഞു
അച്ഛന്റെയും അമ്മയുടെയും പ്രണയമരത്തിന്റെ മണികള്‍ പെറുക്കാന്‍ വാവയും ശീലിച്ചിരുന്നു.രണ്ടാമത്തെ വയസ്സില്‍ മഞ്ചാടി സൂക്ഷിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അമ്മയ്ക്ക് പ്രിയപ്പെട്ടതാണെന്നും അവന്‍ പഠിച്ചുവച്ചിരിക്കുന്നു.
ആര്‍ക്കും കൊടുക്കാതെ ചേച്ചി തീരാത്ത കൊതിയോടെ സ്വന്തമാക്കുന്ന ഒരേയൊരു കാര്യം മഞ്ചാടിമണികള്‍മാത്രമായിരുന്നു. ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അതെനിയ്ക്കുമാത്രമായിരുന്നു. എന്നെ പ്രണയിയ്ക്കാന്‍ പഠിപ്പിച്ച ചേച്ചിയുടെ ചോരച്ച പ്രണയത്തിന്റെ തുള്ളികള്‍...
മുറിഞ്ഞ് നിലത്തേയ്ക്കു വീഴുന്പോള്‍ എന്റെ മരം എന്നെയോര്‍ത്ത് ആത്മഗതം കൊണ്ടുകാണും നിന്റെ പ്രണയം ചുവപ്പിക്കാന്‍ മഞ്ചാടി മണികള്‍ തരാന്‍ കഴിയാതെ ഞാന്‍ വിടപറയുകയാണെന്ന്.
ഞാനും സ്വപ്നം കണ്ടിരുന്നു വലിയൊരു പളുങ്കുപാത്രത്തില്‍ നിറയെ മഞ്ചാടിമണികള്‍ എന്റെ പ്രണയത്തിന് സമ്മാനിയ്ക്കുന്നത് ....... അവനത് നിധിപോലെ സൂക്ഷിയ്ക്കുന്നത്........ സ്വരുക്കൂട്ടിയവയെല്ലാം ആര്‍ക്കെന്നില്ലാതെ കൊടുത്തുപോതിനാല്‍ ഇനിയും എനിക്ക് മഞ്ചാടിമണികള്‍പെറുക്കിക്കൂട്ടേണ്ടിയിരുന്നു, എല്ലാം ഭ്രാന്തന്‍ കാറ്റിന്റെ മറപറ്റി വന്ന ഈ മഴക്കാലത്തോടെ.....
എല്ലാര്‍ക്കും പറയാം ഇനിയുമൊരു മഞ്ചാടിമരം നടാല്ലോന്ന് പക്ഷേ സ്വപ്നങ്ങളുടെ ശോണിമ നഷ്ടപ്പെട്ട് അതു നരയ്ക്കുന്നകാലത്തേയ്ക്കെങ്കിലും ആ മരം പൂവിടുമോയെന്ന് ആരുകണ്ടു.
2010, മേയ് 7, വെള്ളിയാഴ്‌ച
ഒറ്റയടിപ്പാത
നീണ്ടുപുളഞ്ഞ് അനന്തതയില്‍,
അവ്യക്തമാകുന്ന ചില ഒറ്റയടിപ്പാതകള്‍...
അങ്ങേയറ്റത്ത് ആരോ,
കാത്തിരിപ്പുണ്ടെന്നൊരു,
കളിവാക്കുകേട്ട്,
ഇറങ്ങിപ്പോന്നതാണ്.....
പോകെപ്പോകെ, ഇന്നലെകളില്‍പ്പെയ്ത,
മഞ്ഞുറഞ്ഞ് അവ്യക്തമായ വഴിത്താരകള്‍
മുന്പേ നടന്ന്,
മഞ്ഞില്‍ മറഞ്ഞുപോയവരുടെ,
ചിതറിവീണു, മരവിച്ച സ്വപ്നങ്ങള്‍.....
ചിലയിടങ്ങളില്‍ മുനിഞ്ഞുകത്തുന്ന,
ചില പ്രതീക്ഷകള്‍,
ചില കയറ്റിറക്കങ്ങളില്‍,
തൊണ്ടയിലേക്കടിച്ചുകയറി,
രസമുകുളങ്ങളെ മടുപ്പിച്ച ,
കരിന്തിരിപ്പുകമണം...
ഇന്നും നാളയുമില്ലാതെ
ഇന്നലെയില്‍ ഉറഞ്ഞുപോയ കാലം,
ലക്ഷ്യമില്ലാത്തവരുടെ മാത്രം വഴിയാണെ-
ന്നോര്‍മ്മിപ്പിച്ച് ഇടക്കിടെ,
ചുഴിയുമായി വന്നലയ്ക്കുന്ന കാറ്റ്...
ഇന്നലെകളില്‍ പെയ്തു തീര്‍ന്ന,
മഞ്ഞിന്‍കണങ്ങളുടെ തണുപ്പ്..
പിന്നെയും പിന്നെയും മാടിവിളിയ്ക്കുന്ന
നരച്ച തണുപ്പ് ....
വേഗം വേഗം അവസാനത്തിലേയ്ക്കെത്തുകെന്നോതി,
മനമിരുന്നു പിടിയ്ക്കുന്നു,
മഞ്ഞില്‍പ്പുതഞ്ഞാരോ,
കാത്തിരിപ്പുണ്ടെന്ന് കാതിലോതി,
വാരിയെടുത്തുകൊണ്ടുപോകാനൊരുങ്ങിയീ കാറ്റ്....
പിന്നെയും.....
അവ്യക്തമാകുന്ന ചില ഒറ്റയടിപ്പാതകള്‍...
അങ്ങേയറ്റത്ത് ആരോ,
കാത്തിരിപ്പുണ്ടെന്നൊരു,
കളിവാക്കുകേട്ട്,
ഇറങ്ങിപ്പോന്നതാണ്.....
പോകെപ്പോകെ, ഇന്നലെകളില്‍പ്പെയ്ത,
മഞ്ഞുറഞ്ഞ് അവ്യക്തമായ വഴിത്താരകള്‍
മുന്പേ നടന്ന്,
മഞ്ഞില്‍ മറഞ്ഞുപോയവരുടെ,
ചിതറിവീണു, മരവിച്ച സ്വപ്നങ്ങള്‍.....
ചിലയിടങ്ങളില്‍ മുനിഞ്ഞുകത്തുന്ന,
ചില പ്രതീക്ഷകള്‍,
ചില കയറ്റിറക്കങ്ങളില്‍,
തൊണ്ടയിലേക്കടിച്ചുകയറി,
രസമുകുളങ്ങളെ മടുപ്പിച്ച ,
കരിന്തിരിപ്പുകമണം...
ഇന്നും നാളയുമില്ലാതെ
ഇന്നലെയില്‍ ഉറഞ്ഞുപോയ കാലം,
ലക്ഷ്യമില്ലാത്തവരുടെ മാത്രം വഴിയാണെ-
ന്നോര്‍മ്മിപ്പിച്ച് ഇടക്കിടെ,
ചുഴിയുമായി വന്നലയ്ക്കുന്ന കാറ്റ്...
ഇന്നലെകളില്‍ പെയ്തു തീര്‍ന്ന,
മഞ്ഞിന്‍കണങ്ങളുടെ തണുപ്പ്..
പിന്നെയും പിന്നെയും മാടിവിളിയ്ക്കുന്ന
നരച്ച തണുപ്പ് ....
വേഗം വേഗം അവസാനത്തിലേയ്ക്കെത്തുകെന്നോതി,
മനമിരുന്നു പിടിയ്ക്കുന്നു,
മഞ്ഞില്‍പ്പുതഞ്ഞാരോ,
കാത്തിരിപ്പുണ്ടെന്ന് കാതിലോതി,
വാരിയെടുത്തുകൊണ്ടുപോകാനൊരുങ്ങിയീ കാറ്റ്....
പിന്നെയും.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)