2010, മേയ് 31, തിങ്കളാഴ്‌ച

പെയ്തുപോയവള്‍

അന്ന് ആ കത്തുന്ന,
വേനല്‍പ്പടവില്‍ നിന്നൊരമ്പയച്ച്,
മേഘത്തിന്റെ ഹൃദയം പിളര്‍ത്ത്,
നീ പെയ്യിച്ച മഴ,
തോരാതിരിക്കുന്നു.....

ഇറയം പെയ്തു കുളിര്‍ത്തുള്ളില്‍
ഈയാംപാറ്റപൊടിഞ്ഞ്
മഴമണം പരക്കുന്നു
അവിടെ ആ ഇറത്ത്
നീയുമുണ്ടെന്നോര്‍ത്തു...

പക്ഷേ.....
ആ വിട വാക്കു ഞാന്‍ കേട്ടില്ല
വെയില്‍ പരന്നപ്പോള്‍
ഇറയത്ത് തിരികെ നടന്ന
ചില മങ്ങിയ കാലടികള്‍......

അന്നാ മഴനാളിലെ സ്‌നേഹം
പൂത്തുലഞ്ഞൊരൊറ്റവാക്ക്
വീണ്ടുമീ മഴപ്പാട്ടിനിടെ ദുഖം
വിങ്ങുന്നൊരു വിട വാക്ക്......

അമാവാസികളില്‍
പറഞ്ഞുതീര്‍ത്ത കഥകളിലെ
പറയാതെ പോയ വാക്കുകളില്‍
മൂടി മൂടിയൊളിപ്പിച്ച വേദനയുമായി
നീയിതെവിടേയ്ക്കാണ്.....

ഇവിടെ,
ഈ പെയ്യുന്ന ഇറയത്തേയ്ക്ക്
തിരികെ വന്നേയ്ക്കുക
കാത്തിരിപ്പുണ്ട്, ഞാന്‍
കയ്യിലൊരു ഒറ്റമഴത്തുള്ളിയുമായി......

[തേജസ്വിനിയ്ക്ക്]

11 അഭിപ്രായങ്ങൾ:

  1. ഓര്‍മയുണ്ടോ എന്നെ. വര്‍ഷമെത്ര കഴിഞ്ഞു.
    `തിരികെ വന്നേക്കുക കൈയിലൊരു ഒറ്റമഴത്തുള്ളിയുമായി കാത്തിരിപ്പുണ്ട്‌ ഞാന്‍''
    നന്നായിട്ടുണ്ട്‌. ഇത്ര നല്ലൊരു കവി ആ മനസിനകത്ത്‌ ഒളിഞ്ഞിരിക്കുന്നതായി കരുതിയതേയില്ല.
    ഇപ്പോള്‍ ബാംഗ്ലൂരില്‍ തന്നെയല്ലേ? നാട്ടില്‍ വരാറില്ലേ? കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ
    എന്റെ ഐഡി

    bijuparakkan@gmail.com

    മറുപടിഇല്ലാതാക്കൂ
  2. ഹ്രദയസ്പര്‍ശിയായ കവിത...

    മറുപടിഇല്ലാതാക്കൂ
  3. വരും ..... വരാതെ എവിടെപ്പോവാന്‍...

    മറുപടിഇല്ലാതാക്കൂ
  4. "ഇറയം പെയ്തു കുളിര്‍ത്തുള്ളില്‍
    ഈയാംപാറ്റപൊടിഞ്ഞ്
    മഴമണം പരക്കുന്നു
    അവിടെ ആ ഇറത്ത്
    നീയുമുണ്ടെന്നോര്‍ത്തു..."

    ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി..
    നന്നായിട്ടുണ്ട്.. തുടരുക..

    മറുപടിഇല്ലാതാക്കൂ
  5. കാത്തിരിപ്പുണ്ട്, ഞാന്‍
    കയ്യിലൊരു ഒറ്റമഴത്തുള്ളിയുമായി.
    മഴപോലെ മനസ്സിൽ ഒരു നവ്യമായ അനുഭവം.
    പുതുമണ്ണീന്റെ ഗ്ഗന്ധവും കാറ്റും ഒക്കെ ഉള്ളീൽ വന്ന് പോയി

    മറുപടിഇല്ലാതാക്കൂ
  6. അന്ന് ആ കത്തുന്ന,
    വേനല്‍പ്പടവില്‍ നിന്നൊരമ്പയച്ച്,
    മേഘത്തിന്റെ ഹൃദയം പിളര്‍ത്ത്,
    നീ പെയ്യിച്ച മഴ,
    തോരാതിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, ജൂലൈ 28 6:25 PM

    da....etharae kuricha....?Anyway the poem is simple and sweet.....

    മറുപടിഇല്ലാതാക്കൂ
  8. മുകളില് ഒരു ലിങ് ഉണ്ട് അതൊന്ന് നോക്കൂ

    മറുപടിഇല്ലാതാക്കൂ