2009, ജൂൺ 7, ഞായറാഴ്‌ച

അഗ്നി ശുദ്ധി


ഒരു വാക്കില്‍
ഒരു നോക്കില്‍
ഒരു കനല്‍ പേറി നീ
അകലെയിരിക്കുവതെന്തു താപം
വാടിത്തളരുന്നു ഞാനിതാ
നിന്‍ കനല്‍ നീറലില്‍

ഓര്‍മ്മകളില്‍ നീ മായുന്ന മരുപ്പച്ച
പിന്നെയൊരു വേവുന്ന മരുഭൂമി
പിന്നെയൊരു കൂര്‍ത്ത മുള്‍ച്ചെടി
കൊണ്ടുകോറുന്നിതായെന്റെ
ആത്മാവിലാകെയായ്‌

ഇവിടെ പെയ്യുന്നു മഴ
കൊടും തീമഴ
ഒഴുകിപ്പരക്കുന്നതും
തിളയ്‌ക്കുന്ന തീ തന്നെ

വെറുമൊരു വിറയലായി
ചെറിയൊരു പിടച്ചിലായി
ഇവിടെ ഞാനൊടുങ്ങുന്നു
നീ അഗ്നിയായ്‌ പൊഴിച്ചിട്ട
ഓര്‍മ്മകള്‍ തന്നുള്ളില്‍
നിന്‍റെ ഉള്ളിന്റെയുള്ളില്‍

സൂക്ഷിച്ചു നോക്കുക
ഇതാ എന്റെ ജഡത്തില്‍
കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
കോറിമുറിച്ചിട്ട ഒരു പേര്‌
ഇത്‌ നിന്റേത്‌ തന്നെയല്ലേ?

14 അഭിപ്രായങ്ങൾ:

 1. ഓരോരുത്തര്‍ക്കും ഓരോന്ന്‌ തോന്നും പ്രത്യേകിച്ച്‌ ശ്രീരാമനെപ്പോലെയുള്ള ഭീരുക്കളാണെങ്കില്‍ സീതയെന്ന്‌ തോന്നും
  അല്ലാത്തവരാണെങ്കില്‍ മറ്റുവല്ലതും തോന്നും, വേറെ ആര്‍ക്കെങ്കിലും വല്ല സംശയവും ഉണ്ടാകുമോയെന്ന്‌ നമുക്ക്‌ നോക്കാം. കാത്തിരിക്ക്‌ കേട്ടോ. കാത്തിരിപ്പ്‌ രാജാവിന്റെ മകന്‌ മുഷിപ്പായിരിക്കുമെന്നറിയാം എന്നാലും നമുക്ക്‌ നോക്കാമെന്നേ സീതയാണോ അഹല്യയാണോ എന്നൊക്കെ.എന്തായാലും സീതയെ അറിയുമല്ലോ! അതുതന്നെ ഭാഗ്യം! പിന്നെ ആദ്യ കമന്‍റിന് ഡാങ്ക്സ് കേട്ടോ :))

  മറുപടിഇല്ലാതാക്കൂ
 2. seri....seri kaathirikkam....kaathirippu orikkalum mushippakilla....aarenkilum varan undenkil !!!!!!

  kaathirikkuna aal varillennu arinjittum njan mushiyathe kathirikkunnu......

  anyway i like ur all works...!!!!! good luck...

  മറുപടിഇല്ലാതാക്കൂ
 3. ...സൂക്ഷിച്ചു നോക്കുക
  ഇതാ എന്റെ ഹൃദയത്തില്‍
  കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
  കോറിമുറിച്ചിട്ട ഒരു പേര്‌
  ഇത്‌ നിന്റേത്‌ തന്നെയല്ലേ?...

  എന്നല്ലേ കൂടുതല്‍ നന്നാവുക...
  ആ ഒരു വാക്കില്‍ വലിയൊരു മാറ്റമുണ്ട്..
  ഉപദേശമല്ല ക്ഷമിക്കുക..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വെറുമൊരു വിറയലായി
   ചെറിയൊരു പിടച്ചിലായി
   ഇവിടെ ഞാനൊടുങ്ങുന്നു,,,,,,,,,,,,,,,മരണം കഴിഞ്ഞില്ലേ സുഹൃത്തേ ,,,,പിന്നെ ജഡം തന്നെ അല്ലെ ചേരുന്ന പദം

   ഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. enikkithoru vishuppalakkal alla aniya but chilar vizhuppu kondu vannittal alakki kodukkende? vende? allenkil vizhuppukal aarum kondu vannidathitatte. ittta njan alakkum :))

  മറുപടിഇല്ലാതാക്കൂ
 6. hi dear siji...
  i think jithus and u r talking abt my comment..rite??anyway i didnt want to disturb u or ur thoughts.i would like to infrm u that my intention was just to write one 'funny' comment.And if my comment hurted ur feelings..... i am really really SORRY...and i think every reader has the right to comment whatever they feel...rite?let it be 'vizhippu' or 'good things' or whatever it may be.....and once agian 'sorry '
  and let me be a silent reader of ur blog !!!!!!
  bye ....good luck......

  മറുപടിഇല്ലാതാക്കൂ
 7. If u want to comment is it funny or not U can write U don't bother about my feel
  Ok
  I don't want to hurt my readers, and I want their support, while writing these thonnyaksharangal I feel great relief its because of my friend(readers)support, commends and encouragement, criticism. for me its valuable. If u want to commend or hurt u can do, or not that ur wish
  pinne jithu aa commend delete cheyth so commends vaayikkunnavarkke entha kaaryam enne muzhuvan manassilavilla :)

  മറുപടിഇല്ലാതാക്കൂ
 8. "mannar mathayi speaking" kandittille?climax il genardhanan parayunna dialogue....ellam paranju "compromise" akki ennu udhesichu pulli parayunnathu ellam paranju "compliment" akki ennanu....njan chumma thamasichathanu.....got it!!!!!

  മറുപടിഇല്ലാതാക്കൂ