2009, ജൂൺ 3, ബുധനാഴ്‌ച

ഇങ്ങനെയും വരച്ചിടാം


അതൊരു മഴക്കാലമായിരുന്നു
ഒരു സമ്മാനവുമായി
നീ നനഞ്ഞൊലിച്ച്‌ കയറിവന്നത്‌
കൂരിരുട്ടില്‍ മെഴുകുതിരി തെളിയിച്ച്‌
ഞാന്‍ നിനക്ക്‌ അത്താഴം വിളമ്പിയത്‌

പിന്നെ എപ്പോഴോ നീ വന്യമായി പെയ്‌തു
മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
കറുത്ത നൂലുകള്‍ കൊണ്ട്‌
എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
മുറിയുടെ ചുമരിനരികിലൂടെ
ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
കണ്ണിലും മൂക്കിലും വായിലും
അവര്‍ കയറിയിറങ്ങി കൂടുവച്ചു
വേദനിച്ചു.....പക്ഷേ
മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
പുറത്തേയ്‌ക്കെടുത്തു
തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
അവ വലിച്ചുതുറന്ന്‌ ഞാന്‍
നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
പക്ഷേ എവിടെയോ
നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
അവസാനം ആരോ കയ്യില്‍പ്പിടിച്ചു
അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
നിന്റെ സമ്മാനം!!!!!!!!!!
അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
തര്‍ക്കം തുടങ്ങി
എവിടെ സംസ്‌കരിക്കും
ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
സ്ഥലത്ത്‌ കുഴിയെടുക്കാം
വീണ്ടും നിന്റെ ശബ്ദം
വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

അവസാനം ആ ആറടി നീളമുള്ള
കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
അതു ചെയ്‌തത്‌ നീയായിരുന്നോ
അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
നീയെന്നെ സസൂക്ഷ്‌മം
രേഖപ്പെടുത്തിയിരിക്കുന്നു

പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
ആ വര പൂര്‍ത്തിയാകുന്നില്ല
എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ

11 അഭിപ്രായങ്ങൾ:

 1. ശ്ശൊ... ശരിക്കും മരിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ഒക്കെ ആവുമോ തോന്നുക.. പേടിയാവുന്നു

  മറുപടിഇല്ലാതാക്കൂ
 2. athma vanchana nadathiyavarude koode alla.......athma dairyam illathavarude koode......athu poreyy.....

  മറുപടിഇല്ലാതാക്കൂ
 3. മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
  http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

  മറുപടിഇല്ലാതാക്കൂ
 4. സിജി,
  ഈ കവിത വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത് എന്റെ ചെറുപ്പക്കാലത്ത് ആത്മഹത്യ ചെയ്ത ഒരു അധ്യാപകനെയാണ്. ഞങ്ങള്‍ക്ക് റ്റ്യൂഷന്‍ തന്നിരുന്നത് അദ്ദേഹമായിരുന്നു. ജോലി കിട്ടാത്തതിലുള്ള മനോവ്യഥയില്‍ അദ്ദേഹം പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറകിലുള്ള ഒരു ചെറിയ മരത്തില്‍ ജീവന്‍ സമര്‍പ്പിച്ചു. അച്ഛന്‍ ജോലിക്ക് റെക്കമെന്റ് ചെയ്യാത്തതിലുള്ള വൈരാഗ്യബുദ്ധിയാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. മൂന്നാം ദിവസം ഉറുമ്പ് വരി വെച്ച് പോകുന്നത് കണ്ടിട്ടാണ് മറ്റുള്ളവര്‍ അറിഞ്ഞത്. കഷ്ടം അല്ലാതെന്ത് പറയാന്‍ ?
  രാജന്‍ വെങ്കിടങ്ങ്.
  www.naattuvattam.blogspot.com
  www.shabthangal.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2009, ജൂൺ 7 1:25 AM

  ഇനിയില്ല ഞാന്‍ തിരികെ
  നിന്റെ നിഴലിന്റെ നിഴലാകാന്‍
  വെന്തുനീറുന്ന നെഞ്ചില്‍ ഞാന്‍ നിന്റെ
  ചിത തീര്‍ത്ത്‌ അഗ്നിപകര്‍ന്നിരിക്കുന്നു

  നീയറിയുക, നീ പറഞ്ഞ പാഴ്‌ വാക്കുകള്‍
  നന്റെ മുഖം മൂടികള്‍
  നീ പറഞ്ഞ കള്ളങ്ങളത്രയും
  ഞാനീ ചിതയിലെറിഞ്ഞിരിക്കുന്നു
  നീയുരുകുന്ന ചിതയില്‍ സതിയനുഷ്‌ഠിച്ച്‌
  ഞാന്‍ പുനര്‍ജന്മം തേടി

  ഇനി ഞാന്‍ തനിച്ചാണ്‌


  സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍ വരുമ്പോള്‍
  നിന്റെ അരിവാളിനെ
  ഞാനെന്റെ വാക്കുകള്‍ കൊണ്ട്‌ ഖണ്ഡിച്ചിടും

  നീ കാത്തിരിക്കുക, നിന്നെക്കാത്തിരിക്കുന്ന വിധിക്കായ്‌
  കാറ്റുകള്‍ ഇടക്കിടെ ഗതിമാറി വീശാറുണ്ട്‌
  നദികള്‍ ഇടക്കെപ്പോഴെങ്കിലും ഗതി മാറിയൊഴുകാറുണ്ട്‌
  ചെറിയ ചെറിയ ചലനങ്ങള്‍ ഭൂമിയെ പിളര്‍ത്താറുണ്ട്‌
  ഇവിടെ തീമഴപെയ്യുമ്പോള്‍
  അവിടെയൊരു കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല
  ഞാനോര്‍ക്കുന്നു
  പ്രണയം കൊണ്ട്‌ പ്രളയം തീര്‍ത്ത്‌
  നീയെന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്‌
  ചുംബനത്തില്‍ വിഷം കലര്‍ത്തിയും
  ഉള്‍ക്കയ്യില്‍ ഉമിത്തീ വച്ചുതന്നും നീയെന്നെ സ്‌നേഹിച്ചത്‌

  പകരമായിത്തരാന്‍ എനിക്കിതെയുള്ളു
  നിന്റെ മരണം
  കൊതി തീരും വരെ ഞാന്‍ നിന്നെ ചുട്ടെരിച്ചിരിക്കുന്നു
  കൊതിതീരുവോളം
  മതിവരുന്നത്രയും

  ആ ചിതയ്‌ക്കപ്പുറത്ത്‌ എനിക്കുവേണ്ടി കരഞ്ഞവര്‍
  എന്നെപ്പിടിച്ചുയര്‍ത്തിയവര്‍
  എന്റെ മനസ്സിലെ കറുപ്പുനുള്ളിക്കളഞ്ഞവര്‍
  ഞാന്‍ പോവുകയാണ്‌ എന്റെസ്വന്തങ്ങള്‍ക്കൊപ്പം
  നിന്റെ ചിത മറികടന്ന്‌

  -----------------------

  എപ്പോഴോ നീ വന്യമായി പെയ്‌തു
  മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
  പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
  നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
  അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
  തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
  കറുത്ത നൂലുകള്‍ കൊണ്ട്‌
  എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

  തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
  അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
  മുറിയുടെ ചുമരിനരികിലൂടെ
  ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
  ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
  കണ്ണിലും മൂക്കിലും വായിലും
  അവര്‍ കയറിയിറങ്ങി കൂടുവച്ചു
  വേദനിച്ചു.....പക്ഷേ
  മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

  ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
  തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
  അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
  പുറത്തേയ്‌ക്കെടുത്തു
  തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
  അവ വലിച്ചുതുറന്ന്‌ ഞാന്‍
  നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
  പക്ഷേ എവിടെയോ
  നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

  ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
  ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
  കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
  അവസാനം ആരോ കയ്യില്‍പ്പിടിച്ചു
  അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
  നിന്റെ സമ്മാനം!!!!!!!!!!
  അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
  അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

  ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
  പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
  തര്‍ക്കം തുടങ്ങി
  എവിടെ സംസ്‌കരിക്കും
  ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
  സ്ഥലത്ത്‌ കുഴിയെടുക്കാം
  വീണ്ടും നിന്റെ ശബ്ദം
  വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

  അവസാനം ആ ആറടി നീളമുള്ള
  കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
  ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
  അതു ചെയ്‌തത്‌ നീയായിരുന്നോ
  അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
  പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
  ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
  നീയെന്നെ സസൂക്ഷ്‌മം
  രേഖപ്പെടുത്തിയിരിക്കുന്നു

  പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
  വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
  എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
  ആ വര പൂര്‍ത്തിയാകുന്നില്ല
  എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
  ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
  വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ

  മറുപടിഇല്ലാതാക്കൂ