2009, ഡിസംബർ 4, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍

അവര്‍ വിലങ്ങണിയിച്ച്
കൊണ്ടുപോകുന്പോഴാണ്
ദീനതയോടെ ആദ്യമായി
എന്നെയവര്‍ നോക്കുന്നത്
എന്റെ സ്വപ്നങ്ങള്‍
ഇരുന്പഴിയ്ക്കുള്ളില്‍ ദ്രിവിച്ചുതീരാന്‍
വിധിക്കപ്പെട്ടവര്‍

ഉദയാസ്തമയങ്ങള്‍ക്കിടയില്‍
നേര്‍ത്ത ഒരു നിശ്വാസം മാത്രമായി
അവശേഷിക്കുന്പോഴും
പുറത്ത് കാത്തിരിക്കുകയാണ്
പരോളെങ്കിലും കിട്ടി പുറത്തിറങ്ങുന്ന
സ്വപ്നങ്ങള്‍ക്ക് വേണ്ടി

അവകാശികള്‍ വേറെയുമുണ്ടിവിടെ
കീറപ്പായയ്ക്കരികില്‍
വിലകൂടിയ ഇംഗ്ലീഷ് പത്രം വിരിച്ചുറങ്ങുന്നവര്‍
കയ്യൂക്കുള്ളവര്‍
ഒരിക്കലും കാണാത്ത
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവകാശം പറഞ്ഞ്
കാത്തിരിക്കുന്നവര്‍

പുറത്തിറങ്ങുന്പോള്‍
നെഞ്ചേറ്റി നടന്ന എന്നെയവര്‍
ഉപേക്ഷിച്ചേയ്ക്കും
അവര്‍ക്ക് കുടിയേറാന്‍
കഴിയാത്തത്രയും ക്ഷീണിച്ച
വെറുമൊരു നിശ്വാസം,
അതുമാത്രമാണ് ഞാന്‍

മറ്റവര്‍ക്കൊപ്പം തന്നെ പൊയ്ക്കൊള്‍ക
വിലകൂടിയ സപ്രമഞ്ചത്തില്‍
നിങ്ങള്‍ക്ക് ശയിയ്ക്കാം
നിദ്രാഭംഗമില്ലാതെ ജീവിക്കാം
ഇടയ്ക്കെന്നെങ്കിലും സ്വയം സാക്ഷാത്കരിക്കാം
എനിയ്ക്കൊപ്പമെങ്കില്‍
വെറും മോഹഭംഗങ്ങളായി
നിങ്ങള്‍ക്കവശേഷിക്കേണ്ടിവരും

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ഡിസംബർ 4 5:33 AM

    മറ്റവര്‍ക്കൊപ്പം തന്നെ പൊയ്ക്കൊള്‍ക
    വിലകൂടിയ സപ്രമഞ്ചത്തില്‍
    നിങ്ങള്‍ക്ക് ശയിയ്ക്കാം
    നിദ്രാഭംഗമില്ലാതെ ജീവിക്കാം
    ഇടയ്ക്കെന്നെങ്കിലും സ്വയം സാക്ഷാത്കരിക്കാം
    എനിയ്ക്കൊപ്പമെങ്കില്‍
    വെറും മോഹഭംഗങ്ങളായി
    നിങ്ങള്‍ക്കവശേഷിക്കേണ്ടിവരും

    എന്തിനാണു ഇത്രയേറ നിരാശ.....:(

    കവിത ഇഷ്ടായി ട്ടോ സിജി....

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഫീല്‍ തരുന്നു
    ഒരു കാലത്തിന്റെ ബാക്കി പത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു
    ഇപ്പോള്‍ എണ്ണം കുറഞ്ഞ് വരുന്ന കുറേപ്പേരെ ...
    നന്നായി

    മറുപടിഇല്ലാതാക്കൂ