ഒടുവില്‍ നീ പറന്നകലന്നു.....
പൂകൊഴിഞ്ഞൊരീ ചില്ലയില്‍,
ചോര്‍ന്നൊലിക്കൊന്നൊരിക്കൂട്ടില്‍,
ഇനിയൊറ്റയെന്ന് ഞാന്‍,
വീണ്ടും ഉച്ചത്തില്‍ പറഞ്ഞു,
പഠിയ്ക്കട്ടെ..........
വിടപറച്ചില്‍,
ആവര്‍ത്തനങ്ങളിനിയും വയ്യ....
പഴയമുറിവുകള്‍,
വിങ്ങിത്തുടങ്ങിയപ്പോള്‍,
ഞാനൊളിച്ചോടിയതാണ്.........
നെഞ്ചില്‍ ഞെരിഞ്ഞുപൊട്ടുന്ന,
ഒരു തുണ്ടുവേദനയുമായി ........
ചിലച്ചുപറന്ന്, കൊത്തിപ്പിരിഞ്ഞ്
വീണ്ടും ചിക്കിച്ചികഞ്ഞടുത്തുവന്ന്
മഴയിലും മഞ്ഞിലും നമ്മളീ
മരച്ചില്ലയില്‍ കാലംകഴിച്ചത്....
ഒടുവില്‍ പുതിയൊരു പൂമരം,
അവിടെയകലെ നിന്നെ വിളിക്കുന്നു...
ഇവിടെ വരാന്‍വൈകുന്നൊരു,
വസന്തത്തെക്കാതോര്‍ത്ത്,
ഞാനും....
നമ്മള്‍ ഒരിക്കലും പിരിയുന്നില്ലെന്ന് പറഞ്ഞ് എന്റെ മേരി ഇന്നു പോകുന്നു....കടങ്ങളും കടപ്പാടുകളും ബാക്കി
ഒടുവില്‍ തേടി വരും നമ്മളെ ഒറ്റയ്ക്കക്കാന്‍ ഒരൊറ്റ പ്പെടല്‍
മറുപടിഇല്ലാതാക്കൂഒരു കണക്കിനു നോക്കിയാല്‍ ഒറ്റയ്ക്കാവുന്നതാണ് സുഖം...
മറുപടിഇല്ലാതാക്കൂഒടുവില് പുതിയൊരു പൂമരം,
മറുപടിഇല്ലാതാക്കൂഅവിടെയകലെ നിന്നെ വിളിക്കുന്നു...
ഇവിടെ വരാന്‍വൈകുന്നൊരു,
വസന്തത്തെക്കാതോര്‍ത്ത്,
ഞാനും....
കൊള്ളാം...
കൊട് മോളെ കൈ!! അടിപൊളി!
മറുപടിഇല്ലാതാക്കൂ