2010, മാർച്ച് 28, ഞായറാഴ്‌ച

വേനല്‍
ആരാണ് നിനക്കീ പേരിട്ടത്?
നാനാര്‍ത്ഥങ്ങള്‍ക്കിടമില്ലാതെ
മൂന്നക്ഷരങ്ങള്‍ കൊണ്ട്
കൊടുംചൂടെന്ന്
കടുത്ത നിറത്തില്‍ വരച്ചിട്ട്
ഋതുക്കളില്‍ വെറുക്കപ്പെടാന്‍
മാത്രമായി നിന്നെ പേരിട്ടുവിളിച്ചത്?

അറിയുന്നുണ്ടോ?
നീ വരാതിരുന്നെങ്കിലെന്ന്
ചുറ്റിലുമിരുന്ന് പറയുന്നവര്‍
നീ കടന്നുപോയെങ്കിലെന്ന് കൊതിയ്ക്കുന്നവര്‍
നിന്നെ ശപിയ്ക്കുന്നവര്‍
ഭയക്കുന്നവര്‍
അളന്നു രേഖപ്പെടുത്തുന്നവര്‍
വൃഥാ തടുക്കാന്‍ ശ്രമിയ്ക്കുന്നവര്‍

എങ്കിലും,
പ്രണയമാണെനിയ്ക്ക്
നെറ്റിത്തടത്തില്‍ കരുവാളിപ്പുകള്‍ തന്ന്
ദേഹമാകെ വിയര്‍പ്പില്‍ കുളിപ്പിച്ച്
ഇടക്ക് ബോധം കട്ടെടുത്ത്
തളര്‍ത്തിക്കിടത്തുന്പോഴും
ഞാന്‍ പ്രണയിക്കുകയാണ്......

പ്രണയമാണ്,
നിന്റെ ചൂടിനെ
തീഷ്ണമാകുന്ന നിന്റെ നോട്ടങ്ങളെ
കല്ലിലും ചരളിലും കാറ്റിലും
അഗ്നിയാവാഹിച്ചുവച്ച്
നീ സമ്മാനിയ്ക്കുന്ന പൊള്ളലുകള്‍
പിന്നെ വ്രണങ്ങള്‍, വരള്‍ച്ച.....

കേള്‍ക്കുക,
എന്നെപ്പോലെയാവാം വസന്തവും
നിന്നെ പ്രണയിയ്ക്കുന്നത്
നിറങ്ങള്‍ മുഴുവന്‍ നിനക്കു സമ്മാനിച്ച്
വരും ഋതുക്കളില്‍
ഇലകളും
വെറും ഒഴിഞ്ഞ ചില്ലകളുമായിത്തീരുന്നത്

അറിയാം,
നിന്റെ നെഞ്ചിലുമിരുന്ന് തപിയ്ക്കുകയാണ്
വിരഹത്തിന്റെയൊരു നെരിപ്പോട്
ഒളിച്ചുവയ്ക്കാന്‍ ശ്രമിയ്ക്കുന്പൊഴും
അനാവൃതമാകുന്നൊരു
നേര്‍ത്ത വേദന.....

ഓര്‍ക്കുക.
കാത്തിരിയ്ക്കയാണ് ഞാന്‍
ഒരു ഋതു ചക്രം കഴിഞ്ഞ്
നെരിപ്പോടിലെന്നപോല്‍
നീറ്റാന്‍ നീ വരുന്നതും കാത്ത്
വേനലായിത്തന്നെ വരുക
ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .....

10 അഭിപ്രായങ്ങൾ:

 1. ഓര്‍ക്കുക.
  കാത്തിരിയ്ക്കയാണ് ഞാന്‍
  ഒരു ഋതു ചക്രം കഴിഞ്ഞ്
  നെരിപ്പോടിലെന്നപോല്‍
  നീറ്റാന്‍ നീ വരുന്നതും കാത്ത്
  വേനലായിത്തന്നെ വരുക
  ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .....

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം നല്ല കവിത ......................

  മറുപടിഇല്ലാതാക്കൂ
 3. ഓര്‍ക്കുക.
  കാത്തിരിയ്ക്കയാണ് ഞാന്‍
  ഒരു ഋതു ചക്രം കഴിഞ്ഞ്
  നെരിപ്പോടിലെന്നപോല്‍
  നീറ്റാന്‍ നീ വരുന്നതും കാത്ത്
  വേനലായിത്തന്നെ വരുക
  ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .
  nannayittund

  മറുപടിഇല്ലാതാക്കൂ
 4. സൂര്യന്റെ സ്നേഹം പൊള്ളലായാലും സത്യസന്ധമാണ് !

  മറുപടിഇല്ലാതാക്കൂ
 5. തിരിച്ചറിവാണ് പ്രധാനം...
  കാത്തിരിക്കുന്നത് വേനലിനേയോ...അതോ അത്യുഷ്ണത്തേ ശമിപ്പിക്കാനെത്തുന്ന വേനല്‍ മഴയേയോ..? എന്തായാലും നന്നായിട്ടുണ്ട് കേട്ടോ..?

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2010, ഏപ്രിൽ 1 8:59 PM

  പ്രണയമാണ്,
  നിന്റെ ചൂടിനെ
  തീഷ്ണമാകുന്ന നിന്റെ നോട്ടങ്ങളെ
  കല്ലിലും ചരളിലും കാറ്റിലും
  അഗ്നിയാവാഹിച്ചുവച്ച്
  നീ സമ്മാനിയ്ക്കുന്ന പൊള്ളലുകള്‍
  പിന്നെ വ്രണങ്ങള്‍, വരള്‍ച്ച.....


  Nice.................

  മറുപടിഇല്ലാതാക്കൂ
 7. ചാരുതയില്‍ വാക്കുചാലിച്ചവള്‍ തീര്‍ത്തൊരുക്കിവച്ച
  ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സു ചെയ്‌വൂ...
  ...

  കടപ്പാട് - ഇടത്തല്ല വലത്തല്ല എന്ന കവിതയുടെ അവസാന വരികള്‍

  മറുപടിഇല്ലാതാക്കൂ