2010, നവംബർ 9, ചൊവ്വാഴ്ച

നീ

തല്ലിയുടഞ്ഞുപോകുന്ന വേദനകളിലേയ്ക്ക്,
ഇടയ്ക്കു നീയിങ്ങനെ ,
കയറി വന്നുപോകുന്പോള്‍,
വീണ്ടും വര്‍ത്തമാനത്തിന്റെ-
ചടുലതകളിലേയ്ക്ക് ,
ഇന്നുകള്‍ ഒന്നു പിടഞ്ഞുണരുന്നു...

ഉറഞ്ഞുപോയ പഴയ മഞ്ഞുകാലത്തില്‍,
ഇലപൊഴിഞ്ഞു തീര്‍ന്ന്,
പിന്നെ വന്ന ഗ്രീഷ്മത്തില്‍,
കാട്ടുതീയ്ക്ക് പുല്‍കാന്‍ പാകത്തില്‍,
മരിച്ചു നിന്ന മരങ്ങളില്‍,
സ്വപ്നങ്ങളുടെ ചില പച്ചപ്പൊട്ടുകള്‍......

കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
നിന്റെ ചടുലപ്രവേശം, പിന്നെ....
വേഗത്തിലൊന്നു സ്വയം കുടഞ്ഞു
നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍.......
പഠിച്ചിരിക്കുന്നു, എന്റെ പക്ഷികള്‍,
നിനക്കുകേള്‍ക്കെമാത്രം,
പാട്ടുമൂളിപ്പറക്കാന്‍.....

അവിടെ താഴ്വാരത്തില്‍ നിലച്ച,
പുഴകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
നരച്ചു നേര്‍ത്ത ഗ്രീഷ്മത്തെ മറന്ന്,
തെളി നീലിമയില്‍ അവര്‍,
അഗാധത തേടി പരക്കുന്നു,

പതുക്കെ വീണ്ടും,
ഇരുള്‍ കനക്കാന്‍ തുടങ്ങുന്നു....
നീ ഇറങ്ങാന്‍ സമയമായി,
ഞാന്‍ വീണ്ടും കണ്ണുകളടച്ച്,
പഴയ പാതിമയക്കത്തിലേയ്ക്ക്.....
ഇനി നിന്റെ കാലൊച്ച തിരികെയത്തുവോളം,
ഉണര്‍വ്വില്ല, പകലില്ല, വെളിച്ചവും......

പാതിവഴിയ്ക്ക് നീ,
പിന്‍തിരിയുമെന്നോര്‍ത്താണ്,
ഇവിടെ ഒളിഞ്ഞുനില്‍ക്കാറുള്ളത്
വെറുതെ, വെറുതേയാണാ തോന്നല്‍,
നീ പിന്‍തിരിയാറില്ല, ഒരാള്‍മാത്രം നടക്കുന്ന,
നേര്‍ത്ത നേര്‍രേഖകള്‍ മാത്രമാണു
നിന്റെ വഴികള്‍........
വെറും നേര്‍രേഖകള്‍.....

5 അഭിപ്രായങ്ങൾ:

  1. കവിത നന്നായി,അല്പം നീണ്ട് പോയില്ലേ എന്നൊരു സംശയം മാത്രം

    മറുപടിഇല്ലാതാക്കൂ
  2. എവിടൊക്കെയോ കൂട്ടിക്കെട്ടലുകള്‍ നഷ്ടാപ്പെടുന്നുണ്ട്,,,,,, തുടര്‍ച്ചകള്‍ അന്യമാകുന്നപോലെ ....കരുതുമല്ലോ .
    അഭിനന്ദനങ്ങള്‍ .....വിജയ്‌ കാര്യാടി

    മറുപടിഇല്ലാതാക്കൂ
  3. കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
    നിന്റെ ചടുലപ്രവേശം, പിന്നെ....
    വേഗത്തിലൊന്നു സ്വയം കുടഞ്ഞു
    നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍....... എനിക്കിഷ്ടപ്പെട്ട വരികൾ, ശരീരത്തിന്റെ ചൂടിനേക്കാൾ തീഷ്ണമായ ചൂട് ഒന്നിനുമില്ല. പക്ഷെ അവസാനം എല്ലാം മതിയായി പിന്തിരിയുമ്പോൾ വേണ്ടായിരുന്നു എന്ന തോന്നലെങ്കിലും വരാതിരിക്കാൻ അവൻ വിതച്ച പൂക്കാലങ്ങൾക്ക് കഴിയുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ