നീയില്ലാ നേരത്ത്,
പഴയ വേവിന്റെ കനലൂതിത്തെളിച്ച്,
ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......
പൊടുന്നനെയാണ്,
നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,
ഉപ്പുനീരിന്റെ ഗന്ധം പരത്തി,
വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...
നീയില്ലാതെ തനിയെ ഞാനതില്‍,
വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....
പഴയ കിനാക്കള്‍, കനല്‍വഴി,
വിഷം പടര്‍ന്ന് തീരം കരിച്ച
അതേ നദി......
നീ കൈവഴിയായി ചേരുന്ന
ഈയിടം വരെ ഞാന്‍
വിഷം തീണ്ടി പാതി വെന്തൊഴുകി,
ഒടുവില്‍ നിന്റെ തെളിനീര്‍, തണുപ്പ്,
എന്നെയും നെഞ്ചിലേറ്റി,
പതുക്കെ വഴിമാറിയൊഴുകുന്പോള്‍,
പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....
എന്റെ കണ്ണീരുപ്പ് വീണ്ടും
പടര്‍ന്നപ്പൊഴാണ്
നീ പറഞ്ഞത്
കാറ്റുകാണാ അഗാധതയിലാണ്
നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,
വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,
നീ നിന്നിലലിയിച്ച്.....
മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....
:)
മറുപടിഇല്ലാതാക്കൂഒാര്മ്മയിലെങ്കിലും നിലനില്‍ക്കുന്ന നദികള്‍ കുളിരും ഉന്മേഷവും തരും. പക്ഷേ ആ നദികള്‍ വീണ്ടും ഒഴുകുകയല്ല, നമ്മള് ഒഴുക്കുകയാണ്.
മറുപടിഇല്ലാതാക്കൂനല്ല കവിത
Very nice
മറുപടിഇല്ലാതാക്കൂ