2011, ജനുവരി 19, ബുധനാഴ്‌ച

നിഴല്‍

ജീവിച്ചിരിക്കുന്നുവെന്നോര്‍മ്മിപ്പിച്ച്,
മുന്നിലും പിന്നിലുമായി,
ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,
ഇരുണ്ടും തെളിഞ്ഞും,
നിഴല്‍ .........

തനിച്ചു നടക്കുന്പോള്‍ ഒരിട,
കാലിനടയിലേയ്ക്ക് ചുരുങ്ങി,
തെല്ലിട കഴിഞ്ഞ്,
ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന്
ധാര്‍ഷ്ട്യം കാണിച്ച്,
ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്
കറുത്ത നിഴല്‍......

ചിലപ്പോള്‍,
കൈപിടിച്ചെന്നപോലെ നടത്തി,
പിന്നെയും മുന്നോട്ടായുന്പോള്‍,
പേടിച്ച് പിന്നോക്കം മാറി,
മറപറ്റി നടന്ന്,
വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി,
ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്,
നിഴല്‍,

നിഴല്‍ മാത്രമാണ്,
നിഴല്‍ മാത്രമേയുള്ളു,
നിഴലുപോലെ,
നിഴലായി നില്‍ക്കാന്‍....‍.
ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....

നോക്കൂ... നിന്നെ ‍ഞാനെന്നിലേയ്ക്കു
ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,
വെളിച്ചം മാറുന്നവേളയില്‍,
എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,
ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,
ഓര്‍ത്തെടുക്കാന്‍.....

6 അഭിപ്രായങ്ങൾ:

 1. നിഴല്‍ മാത്രമാണ്,
  നിഴല്‍ മാത്രമേയുള്ളു,
  നിഴലുപോലെ,
  നിഴലായി നില്‍ക്കാന്‍....‍.
  ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍...

  ഹൃദയഹാരിയായ കവിത

  മറുപടിഇല്ലാതാക്കൂ
 2. സുഖത്തിലും ദുഖത്തിലും പൂക്കള്‍ സാക്ഷിയാകുന്നത് പോലെ നിഴല്‍ മാത്രം സ്വന്തമാകുന്ന നിമിഷങ്ങളെ പറ്റിയുള്ള ഈ തിരിച്ചറിവ് കൊള്ളാം ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നിഴലില്‍ തിരയുന്ന സത്യം......നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 4. വെളിച്ചം മാറുന്ന വേളയിൽ
  എന്നിലേക്കലിഞ്ഞുചേരുന്ന
  ഇരുളിനെ ഭയമായ നിനക്ക്
  ഞാനും എനിക്ക് നീയും മാത്രം

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2011, ജനുവരി 21 6:53 AM

  വളരെ വളരെ നന്നായിരിക്കുന്നു. ഇടക്ക് വിരുന്നെത്തുന്ന ഇത്തരം നല്ല സൃഷ്ടികള്‍ കാണുമ്പോള്‍ ഒരു പാട് സന്തോഷം. ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 6. “I don't need a friend who changes when I change and who nods when I nod; my shadow does that much better.”

  മറുപടിഇല്ലാതാക്കൂ