2009 ഫെബ്രുവരി 26, വ്യാഴാഴ്‌ച

എന്റെ കൂട്ടുകാരി ഇരട്ടപ്രസവിച്ചു!!!!!





ഇരട്ടകള്‍ ജനിക്കണേയെന്ന്‌ പ്രാര്‍ത്ഥിച്ച്‌ സ്വന്തം വീട്ടിലും അടുത്തവീട്ടിലും ഉണ്ടാകുന്ന ഇരട്ടപ്പഴങ്ങള്‍ മുഴുവന്‍ തട്ടിയെടുത്ത്‌ കഴിച്ച എന്റെ കൂട്ടുകാരി ഒടുവില്‍ ഇരട്ടപ്രസവിച്ചു.  ഫെബ്രുവരി ഒന്‍പതിന്‌ നൂലുപോലെ മെലിഞ്ഞ അവള്‍ ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചുവെന്ന അവന്റെ എസ്‌എംഎസ്‌ വായിച്ച്‌ ഞാന്‍ ആകെ പരവേശപ്പെട്ടുപോയി.

രണ്ടുപേരേം കൂടി എങ്ങനെ മാനേജ്‌ ചെയ്യുമെന്നതായിരുന്നു ഞാനാലോചിച്ചത്‌. കുട്ടികള്‍ക്ക്‌ കുപ്പായങ്ങളും വാങ്ങി ഞാന്‍ അവളെ കാണാന്‍ പോയി. അമ്മയായതിന്റെ നിര്‍വൃതി അവളുടെ മുഖത്ത്‌ അച്ഛനായതിന്റെ അഭിമാനത്തില്‍ അവനും. അവര്‍ രണ്ടുപേരും ചേരന്ന്‌ മക്കളെ കൊച്ചുണ്ടാപ്രിയെന്നും കിച്ചുണ്ടാപ്രിയെന്നും വിളിച്ചു.......ജനനസര്‍ട്ടിഫിക്കറ്റിലെ പേര്‌ സഫ്‌ദര്‍ ലാല്‍, ഷാവേസ്‌ ലാല്‍ എങ്ങനെ അടിപൊളിയല്ലേ???????

14 അഭിപ്രായങ്ങൾ:

  1. കുട്ട്യോളെ കാണാന്‍ ഭംഗീണ്ട്‌! ആശംസകള്‍ അറിയിയ്ക്കു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല എഴുത്ത് ഇഷ്ടമായി
    എന്നാലും ചില സംശയങ്ങള്
    പ്രസവിക്കുന്നതിനും പ്രത്യേക വല്ല മാനദണ്ഡങ്ങള് ഉണ്ടോ ?
    "നൂലുപോലെ മെലിഞ്ഞ അവള് ഇരട്ട ആണ്കുട്ടികളെ പ്രസവിച്ചുവെന്ന"
    അതുകൊണ്ട് ചോതിച്ചന്നെ ഉള്ളു
    അഭിന്തനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. അടുത്ത കുഞ്ഞ് ആണാണെങ്കില്‍ ചെഗുലാല്‍ എന്നും പെണ്ണാനെങ്കില്‍ വൃന്ദലാലി എന്നും ആക്കാന്‍ അവരോടു പറയണം നാടകക്കാരന്റെ ഒരപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  4. അടുത്തത് ആണാണേങ്കില്‍ ചെഗുലാല്‍ എന്നും പെണ്ണാനെങ്കില്‍ വൃന്ദലാലി എന്നും ആക്കാന്‍ അവരോടു പറയണം...നാടകക്കാര്‍ന്റെ ഒരപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  5. പേരുകള്‍ കലക്കി എന്നു പറയാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  6. അച്ചോടാ..കുഞ്ഞാവകള്‍ സുഖമായി സന്തോഷമായി ആയുരാരോഗ്യത്തോടെയിരിക്കാന്‍ പ്രര്‍ത്ഥനകള്‍

    മറുപടിഇല്ലാതാക്കൂ
  7. നല്ല കുട്ടികള്‍, നല്ല പേരു, നല്ല എഴുത്ത്..

    മറുപടിഇല്ലാതാക്കൂ
  8. താങ്കളുടെ പഴയ ഒരു താളില്‍ താങ്കള്‍ ഫെമിനിസ്റ്റാണെന്നു
    ഒരു സൂചനയുണ്ട്
    എങ്കില്‍
    ഹവ്വയിക്കൊരു കത്ത് എന്ന എന്റെ കവിത വായിക്കണം എന്നൊരു അഭ്യര്‍ത്ഥന .

    മറുപടിഇല്ലാതാക്കൂ
  9. നാടകക്കാരന്‍റെ പേര് നിര്‍ദ്ദേശങ്ങള്‍ ഞാനവരെ അറിയിക്കാം, പിന്നെ പാവപ്പെട്ടവന്‍റെ സംശയം...പ്രസവിക്കാന്‍ മാനദണ്ഡങ്ങളുണ്ടോയെന്ന് എനിക്കും ശരിയ്ക്ക് അറിയില്ല. അതിനെക്കുറിച്ച് ഒരു പഠനം നടത്തി കാര്യം കണ്ടെത്തി അറിയിക്കാം, എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി പറയുന്നു

    മറുപടിഇല്ലാതാക്കൂ