2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

അവരെന്നെ ഫെമിനിസ്റ്റാക്കിപലരും പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയാറുണ്ട് കളിയാക്കാറുണ്ട് ഞാനൊരു ഫെമിനിസ്റ്റാണെന്നേ. ഹ്യൂമനിസ്റ്റ് മാത്രമാണെന്ന് തിരുത്തിയാലും അവര്‍ വീണ്ടും വീണ്ടും ഫെമിനിസ്റ്റ് എന്ന് എന്‍റെ മേല്‍ മുദ്രകുത്തി.

സത്യം പറഞ്ഞാല്‍ അന്നൊന്നും ഈ പെണ്ണിസത്തെക്കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. സ്ലീവ് ലസ് ബ്ലൗസിട്ട് ചുണ്ടില്‍ ചായവും തേച്ച് നടക്കുന്ന അമ്മച്ചിമാര്‍ ഭര്‍ത്താക്കന്മാരെ ഭരിക്കാനുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഇതെന്നായിരുന്നു എന്‍റെ വിശ്വാസം.

പിന്നീട് പിജിയ്ക്ക് പഠിയ്ക്കുന്പോഴാണ് സ്ത്രീസമത്വതാ വാദമെന്ന ഈ ഫെമിനിസത്തിന് ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. വെര്‍ജിനിയ വൂള്‍ഫിനെക്കുറിച്ച് കേട്ടിട്ടില്ലേ, ഫെമിനിസത്തിന്‍റെ ആധികാരിക ഗ്രന്ഥമെന്ന് വിളിയ്ക്കാവുന്ന എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന പുസ്തകം എഴുതിയ ഇംഗ്ലീഷ് എഴുത്തുകാരി.

പുസ്തകത്തിന്‍റെ ചുരുക്കം ഇതാണ് "പെണ്ണിന് സ്വന്തമായി ഒരു മുറിയും സ്വന്തമായി പണവും വേണം എങ്കിലേ സ്ത്രീസമത്വം സാധ്യമാകൂ". പുസ്തകം വായിച്ച് വായിച്ച് ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലായി.

വീട്ടില്‍ സ്വന്തം മുറിയുണ്ടായിട്ടും അത് എന്‍റെ സ്വന്തമായിരിക്കണമന്ന് ഞാന്‍ വാശിപിടിച്ചു. അനിയന്‍റെ സാധനങ്ങളൊക്കെ കൊണ്ടുപോയി അവന്‍റെ മുറിയില്‍ വച്ചു. വാതിലിന് പുറത്ത് മൈ ഓണ്‍ റൂം എന്നെഴുതിവച്ചു. അതിഥികല്‍ വരുന്പോള്‍ പോലും മുറി പങ്കുവയ്ക്കന്‍ സമ്മതിക്കാതായതോടെ അമ്മയും അച്ഛനും പകച്ചുപോയി.

കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ വെര്‍ജിനീയ വൂള്‍ഫിനെക്കുറിച്ചും ഒരു പെണ്ണിന് സ്വന്തമായി മുറിയും പണവും ഉണ്ടാവേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചും ചെറിയൊരു പ്രസംഗം നടത്തി.

അല്പസ്വല്പം ഫെമിനിസ്റ്റായ അമ്മപോലും അന്തിച്ചുപോയി. ഇടക്കിടെവന്ന കല്യാണാലോചനകള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അമ്മ ഉറപ്പിച്ചു വായിച്ച് വായിച്ച് ഇവളൊരു റാഡിക്കല്‍ ഫെമിനിസ്റ്റായെന്ന്, പുരുഷന്മാരെ അമ്പേ തള്ളിക്കളയുന്ന ഒരു ഹാര്ഡ് കോഡ് ഫെമിനിസ്റ്റായിപ്പോയെന്ന്..

പക്ഷേ സ്വന്തമായി റൂം മാത്രമല്ല സന്പത്തിനെ പെണ്ണുങ്ങളില്‍ നിന്നും മാറ്റിവച്ച് കീശയുള്ള കുപ്പായങ്ങള്‍ സ്വന്തമാക്കിയ പുരുഷ മേധാവിത്ത സമൂഹത്തിനെതിരെ ഞാന്‍ സമരം പ്രഖ്യാപിച്ചു. പാവാടയ്ക്കും ചുരിദാറിനും ഒക്കെ ഞാന്‍ കീശകള്‍ തുന്നിച്ചു. പക്ഷേ കീശയിലിടാന്‍ പണം അച്ഛനോടോ അമ്മയോടോ വാങ്ങിയ്ക്കണം.

അതോര്‍ത്തപ്പോഴാണ് ശരിയ്ക്കും പറഞ്ഞാല്‍ എന്‍റെയുള്ളിലെ ഫെമിനിസ്റ്റിന് ചിന്തിയ്ക്കാന്‍ ശേഷിയുണ്ടായത്. അതുപറഞ്ഞ് അച്ഛനും അമ്മയും കളിയാക്കിയതില്‍പ്പിന്നെ ‍ സ്വന്തമായി കാശുണ്ടാക്കുന്നതുവരെ കീശയ്ക്കുവേണ്ടി വഴക്കുണ്ടാക്കിയില്ല. ഒരു ദിവസം ആരും കാണാതെ വാതിലിന് മുകളില്‍ പതിച്ചുവച്ച എന്‍റെ മുറിയെന്ന നോട്ടീസ് ഞാന്‍ കീറിക്കളഞ്ഞു.

അമ്മ പറഞ്ഞു ഇസങ്ങളെല്ലാം മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന്. അത് ആരോടും യുദ്ധം പ്രഖ്യാപിക്കാനുള്ളതല്ലെന്ന്. അച്ഛനൊരു ഫെമിനിസ്റ്റാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. വീട്ടില്‍ നടത്തിയ നീരീക്ഷണത്തില്‍ എനിയ്ക്കത് മനസ്സിലാവുകയും ചെയ്തു.

അമ്മയ്ക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഒരു മേശയുണ്ട്, അത് അമ്മയോട് പറയാതെ അച്ഛന്‍ തുറക്കുന്നത് ഞാന്‍ കണ്ടിട്ടില്, സാന്പ്ത്തിക കാര്യങ്ങളിലും തീരുമാനങ്ങളിലും അമ്മയ്ക്കും തുല്യ പങ്കാളിത്തം. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ഗുട്ടന്‍സും അപ്പോഴാണെനിയ്ക്ക് മനസ്സിലായത്. പതിയെ അമ്മയും അച്ഛനും ചേര്‍ന്ന് എന്നെയൊരു ഹ്യുമനിസ്റ്റാക്കി

പക്ഷേ വെര്‍ജിനിയ വൂള്‍ഫിനെ ഞാന്‍ മറന്നുകളഞ്ഞില്ല. സ്വന്തമായി പണമുണ്ടെങ്കിലേ സ്ത്രീയ്ക്ക് പുരുഷനൊപ്പം നില്‍ക്കാന്‍ കഴിയൂയെന്ന് അവര്‍ പറഞ്ഞത് എത്ര ശരിയാണ്. സ്വന്തമായി അവള്‍ക്കൊരു മുറി വേണമെന്ന് അവര്‍ പറഞ്ഞതും ശരിയല്ലേ. സത്യം പറഞ്ഞാല്‍ അവരെന്നെ ഒരു ഫെമിനിസ്റ്റാക്കി, പിന്നീട് ഞാനൊരു ഹ്യുമനിസ്റ്റായി.

28 അഭിപ്രായങ്ങൾ:

 1. സത്യം. ഇത്രയ്ക്ക് വിചാരിച്ചിരുന്നില്ല കേട്ടാ.........

  മറുപടിഇല്ലാതാക്കൂ
 2. അമ്മ പറഞ്ഞു ഇസങ്ങളെല്ലാം മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന്. അത് ആരോടും യുദ്ധം പ്രഖ്യാപിക്കാനുള്ളതല്ലെന്ന്. അച്ഛനൊരു ഫെമിനിസ്റ്റാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. വീട്ടില്‍ നടത്തിയ നീരീക്ഷണത്തില്‍ എനിയ്ക്കത് മനസ്സിലാവുകയും ചെയ്തു.

  :)

  മറുപടിഇല്ലാതാക്കൂ
 3. ചിന്തകള്‍ക്ക് മാത്രമല്ല........
  വാക്കുകള്‍ക്കും മൂര്‍ച്ചയുണ്ടല്ലോ......

  ആദ്യമായിട്ടാ‍ണ് ഇവിടെ വരുന്നത്.....

  ശ്രദ്ധിക്കാം.....ഒറ്റയ്ക്കല്ല......ഞങ്ങളുടെ ഒരു പറ്റം കൂട്ടുകാരുമായി

  മറുപടിഇല്ലാതാക്കൂ
 4. എഴുത്തിന്റെ ഫ്ലോ നന്നായിട്ടുണ്ട്.
  പെണ്ണെഴുത്തിന്റെ പുതിയ സാധ്യതകളാണു ബ്ലൊഗ് തുറന്നിടുന്നത്.

  മറുപടിഇല്ലാതാക്കൂ
 5. ഹ്യുമനിസ്റ്റായെങ്കില്‍ വളരെ നല്ലത്. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 6. സ്വന്തമായ ഒരു മുറിയോ,കീശയോ,പണമോ അല്ല ;
  സ്വന്തമായ ആത്മബോധവും,ഒന്നിനും(എതെങ്കിലും വ്യക്തിക്കോ,വിശ്വാസത്തിനോ) പണയം വക്കാത്ത
  പ്രായോഗിക ബുദ്ധിയും ഉണ്ടാകുക എന്നതാണ് പ്രധാന കാര്യം.
  ആണായാലും,പെണ്ണായാലും ഇപ്പോള്‍ ഇല്ലാത്ത സാധനവും
  ഇതുതന്നെയാണ്- ആത്മാഭിമാനം !
  ഈ സാധനങ്ങളൊന്നുമില്ലാത്തവര്‍ എത്ര സംഘടിതരായാലും ശരി,ബുദ്ധിയുള്ളവന്‍ അവരുടെ തലയില്‍ വിളവിറക്കും;വിളവു കൊയ്യുകയും ചെയ്യും.അതിനായി അവന്‍ ആരുടെയും അനുവാദം ചോദിക്കില്ല. ആണാണെന്നും സഘടതരാണെന്നും പറഞ്ഞതുകൊണ്ട് ഫലമില്ല; പെണ്‍ ശക്തിയാണെന്ന് നാമം ജപിച്ചിട്ടും കാര്യമില്ല.
  സ്വന്തം കുടുംബം കലക്കാമെന്നാല്ലാതെ !
  തിരിച്ചറിവു നേടിയതു നന്നായി.
  ആശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 7. ഒന്നൊഴികെ എല്ലാം സമ്മതിക്കാം,എല്ലാ ഇസങ്ങളും മനുഷ്യന്റെ നന്മക്കാണെന്നതൊഴികെ.

  മറുപടിഇല്ലാതാക്കൂ
 8. നന്നായി... :)
  ശ്രീബാല.കെ മേനോന്‍ പണ്ട് ഒരു വാരികയില്‍ എഴുതിയിരുന്നു. സ്വന്തമായി ഒരു മുറി എന്ന നടക്കാതെ പോയ മോഹത്തെക്കുറിച്ചു.
  സ്വന്തമായി ഒരിടം എന്നത് എല്ലാ ഹ്യൂമന്‍സിന്റെയും ഒരു ആവശ്യം തന്നെ. ലിംഗഭേദമില്ലാതെ

  മറുപടിഇല്ലാതാക്കൂ
 9. Very good... nice and different style of writing...you are blessed with lot of abilities and a nice family.All the best. Love chechi.

  മറുപടിഇല്ലാതാക്കൂ
 10. ഈ ലോകത്തേ എനിക്കൊരു മുറിയില്ല.

  മറുപടിഇല്ലാതാക്കൂ
 11. ഇത്തരം തിരിച്ചറിവുകളാണ് നമുക്ക് പലപ്പോഴും ഇല്ലാതെ പോകുന്നത്.

  മറുപടിഇല്ലാതാക്കൂ
 12. സ്വന്തമായൊരു മുറിയുണ്ടായാല്‍ അത്‌ സ്വന്തം ഇടമാവുമോ? സംശയം. സ്വന്തമായ ഇടം പോലും നമുക്ക്‌ കല്‍പ്പിച്ചുകിട്ടുന്നതാണെങ്കിലോ? കല്‍പ്പിച്ചുകിട്ടുന്ന ഇടം മാറിയാലോ?
  ഞാന്‍ മുമ്പെഴുതിയ ഒരു കവിത 'ഇടം മാറുമ്പോള്‍' ഈ വിഷയതില്‍ ചില ആലോചനകളില്‍ നിന്നുണ്ടായതാണ്‌. കവിത പോസ്റ്റ്‌ ചെയ്യാന്‍ ഇപ്പോള്‍ തോന്നുന്നു.
  പഴമ്പാട്ടുകാരന്‍.

  മറുപടിഇല്ലാതാക്കൂ
 13. ഒരു യഥാര്‍ത്ഥ ഫെമിനിസ്റ്റ് ഹ്യൂമനിസ്റ്റ് കൂടിയായിരിക്കും. ഫെമിനിസം എന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീയെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല മറിച്ച് സമൂഹം പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നവയെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ചരിത്രപരമായി ഏറ്റെടുത്തിട്ടുള്ള ഒരു പ്രസ്ഥാനമാണത്. യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യപരമായ ഒരവബോധം ചിന്തകളില്‍ ഉണ്ടാക്കിത്തരികയാണ് ചെയ്യുന്നത്.

  നല്ല ബ്ലോഗ്... എല്ലാ ആശംസകളും....
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 14. എണ്റ്റെ പോസ്റ്റ്‌ 'ഇടം മാറുമ്പോള്‍' കാണുക. ബ്ളോഗ്‌, 'പഴമ്പാട്ട്‌'(pazhampaatt)

  മറുപടിഇല്ലാതാക്കൂ
 15. vaayikkan rasamulla varikal
  എന്റെ സ്മൃതി എന്ന ബ്ലോഗ് ഇതേ ടെമ്പ്ലേറ്റ് ആണ്
  പക്ഷെ ഇത്ര ഭംഗിയില്ല lines..
  can you tell me how to make space like this..
  plesase visit my blog and tell me how to correct it...

  മറുപടിഇല്ലാതാക്കൂ
 16. nalla bhaasha....nalla varikal, chinthakal...
  ellaa isangalum deivananmaykkaayirikkatte allE??

  മറുപടിഇല്ലാതാക്കൂ
 17. കൊള്ളാം..എന്ന് ലോകം മുഴുവന്‍ സ്വന്തം റൂമാക്കി മാറ്റി കറങ്ങി നടക്കുന്ന, സ്വന്തമായി വരുമാനമുള്ള ഒരുവള്‍...

  മറുപടിഇല്ലാതാക്കൂ
 18. സത്യം പറഞ്ഞാല്‍ അവരെന്നെ ഒരു ഫെമിനിസ്റ്റാക്കി, പിന്നീട് ഞാനൊരു ഹ്യുമനിസ്റ്റായി. Athu nannayi. Ashamsakal.

  മറുപടിഇല്ലാതാക്കൂ
 19. നല്ല എഴുത്ത് ...സ്വന്തമായിട്ട് ഒരു മുറി!!
  ഒരു ഫലിതബിന്ദുക്കളില്‍ വായിച്ചത്:-
  സ്കൂളില്‍ എത്തിയ നന്ദിനി കൂട്ടുകാരിയോട് പറഞ്ഞു ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറി എനിക്കും ചേച്ചിക്കും അനിയനും പണിക്കാരി ജാനുവിനും എല്ലാവര്‍ക്കും വേറേ വേറെ മുറി ..പക്ഷെ അമ്മക്ക് മാത്രം ഇപ്പൊഴും വേറെ മുറീയില്ല അമ്മ അച്ഛന്റെ മുറീലാണ്.
  അത്രേയുള്ളു ഫെമിനിസം......

  ഭര്‍ത്താവ് മക്കള്‍ സഹോദരങ്ങള്‍ മാതാപിതാക്കള്‍ സുഹൃത്തുക്കള്‍ ഇവരെ ഒക്കെ വിട്ട് എന്തു ഫെമിനിസം?

  മറുപടിഇല്ലാതാക്കൂ
 20. :) സാമ്പത്തികമായി സ്വന്തം നിലനില്പ് പ്രധാനം തന്നെ.

  സിജി :) :)

  മറുപടിഇല്ലാതാക്കൂ
 21. ഒരു ഫെമിനിസ്റ്റിനെ കൊണ്ട് ഞമ്മളും പിടിച്ചു ഒരു പുലിവാല്..

  മറുപടിഇല്ലാതാക്കൂ