2009, മാർച്ച് 10, ചൊവ്വാഴ്ച

ഇനി നീയില്ല ഞാന്‍ മാത്രം


ഇനിയില്ല ഞാന്‍ തിരികെ
നിന്റെ നിഴലിന്റെ നിഴലാകാന്‍
വെന്തുനീറുന്ന നെഞ്ചില്‍ ഞാന്‍ നിന്റെ
ചിത തീര്‍ത്ത്‌ അഗ്നിപകര്‍ന്നിരിക്കുന്നു

നീയറിയുക, നീ പറഞ്ഞ പാഴ്‌ വാക്കുകള്‍
നന്റെ മുഖം മൂടികള്‍
നീ പറഞ്ഞ കള്ളങ്ങളത്രയും
ഞാനീ ചിതയിലെറിഞ്ഞിരിക്കുന്നു
നീയുരുകുന്ന ചിതയില്‍ സതിയനുഷ്‌ഠിച്ച്‌
ഞാന്‍ പുനര്‍ജന്മം തേടി

ഇനി ഞാന്‍ തനിച്ചാണ്‌
വരും ജന്മത്തില്‍ നീ വിഷം
തേച്ചൊരുക്കുന്ന അസ്‌ത്രമുനകള്‍
ഞാനെന്റെ ഇമയനക്കംകൊണ്ട്‌ ഒടിച്ചുകളയും
സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍ വരുമ്പോള്‍
നിന്റെ അരിവാളിനെ
ഞാനെന്റെ വാക്കുകള്‍ കൊണ്ട്‌ ഖണ്ഡിച്ചിടും

നീ കാത്തിരിക്കുക, നിന്നെക്കാത്തിരിക്കുന്ന വിധിക്കായ്‌
കാറ്റുകള്‍ ഇടക്കിടെ ഗതിമാറി വീശാറുണ്ട്‌
നദികള്‍ ഇടക്കെപ്പോഴെങ്കിലും ഗതി മാറിയൊഴുകാറുണ്ട്‌
ചെറിയ ചെറിയ ചലനങ്ങള്‍ ഭൂമിയെ പിളര്‍ത്താറുണ്ട്‌
ഇവിടെ തീമഴപെയ്യുമ്പോള്‍
അവിടെയൊരു കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല

ഞാനോര്‍ക്കുന്നു
പ്രണയം കൊണ്ട്‌ പ്രളയം തീര്‍ത്ത്‌
നീയെന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്‌
ചുംബനത്തില്‍ വിഷം കലര്‍ത്തിയും
ഉള്‍ക്കയ്യില്‍ ഉമിത്തീ വച്ചുതന്നും നീയെന്നെ സ്‌നേഹിച്ചത്‌

പകരമായിത്തരാന്‍ എനിക്കിതെയുള്ളു
നിന്റെ മരണം
കൊതി തീരും വരെ ഞാന്‍ നിന്നെ ചുട്ടെരിച്ചിരിക്കുന്നു
കൊതിതീരുവോളം
മതിവരുന്നത്രയും

ആ ചിതയ്‌ക്കപ്പുറത്ത്‌ എനിക്കുവേണ്ടി കരഞ്ഞവര്‍
എന്നെപ്പിടിച്ചുയര്‍ത്തിയവര്‍
എന്റെ മനസ്സിലെ കറുപ്പുനുള്ളിക്കളഞ്ഞവര്‍
ഞാന്‍ പോവുകയാണ്‌ എന്റെസ്വന്തങ്ങള്‍ക്കൊപ്പം
നിന്റെ ചിത മറികടന്ന്‌ ചുവടുകളിടറാതെ

19 അഭിപ്രായങ്ങൾ:

  1. ഈ ഉയര്‍ത്ത്തെഴുനെല്‍പ്പ് ഒരുപാടിഷ്ടപെട്ടു. നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ തീമഴ പെയ്യുമ്പോള്‍ അവിടെയൊരു ക്കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല...................
    ഉള്‍ക്കൈയില്‍ ഉമിത്തീ വെച്ചു തന്നു നീ എന്നെ സ്നേഹിച്ചത്.......
    നിന്റെ ചിത മറികടന്ന് ചുവടുകളില്ലാതെ.....
    ഇഷ്ടപ്പെട്ടു..

    സതി വേണമായിരുന്നോ ?

    മറുപടിഇല്ലാതാക്കൂ
  3. "നീ കാത്തിരിക്കുക, നിന്നെക്കാത്തിരിക്കുന്ന വിധിക്കായ്‌
    കാറ്റുകള്‍ ഇടക്കിടെ ഗതിമാറി വീശാറുണ്ട്‌
    നദികള്‍ ഇടക്കെപ്പോഴെങ്കിലും ഗതി മാറിയൊഴുകാറുണ്ട്‌
    ചെറിയ ചെറിയ ചലനങ്ങള്‍ ഭൂമിയെ പിളര്‍ത്താറുണ്ട്‌
    ഇവിടെ തീമഴപെയ്യുമ്പോള്‍
    അവിടെയൊരു കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല "

    :) ivide theemazha peythu pinnedallam santhamakum. ellam thanuppikkanayoru kulirmazha pinnale varikayum jeevitham thalirkkukayum cheyyum.
    pakshe avidathe aa kodumkattorikkalum theerilla. athu sathyam.

    :) :) siji varikal nannayirikunu. chinthayum.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2009, മാർച്ച് 10 5:32 AM

    സിജി കൊച്ചേ.... തന്റെ ബ്ലോഗ്‌ മൊത്തം വായിച്ചു...
    same pinch :D

    Tin2

    മറുപടിഇല്ലാതാക്കൂ
  5. ആ മനസ്സ് നിറഞ്ഞ കറുപ്പ് ഉള്ളത് കൊണ്ടാണ് അവന്‍റെ സ്നേഹം തനിക്കു മനസ്സിലാകാതെ പോയത്.ക്രുരത ഒരു അഭ്യാസം ആക്കരുത് .
    നിന്‍റെ വെറികള്‍ ഈ ചിതയില്‍ ഒടുങ്ങുന്നു
    വളരെ മനോഹരമായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. എത്ര മറികടന്നു പോയാലും,ചിതയിലെ കനലുകൾ ജീവിതാന്ത്യം വരെ മനസ്സിൽ പുകഞ്ഞുകൊണ്ടിരിക്കില്ലേ?
    നന്നായിരിയ്ക്കുന്നു,സിജി.

    മറുപടിഇല്ലാതാക്കൂ
  7. "...........................
    നിന്റെ ചിത മറികടന്ന്‌ ചുവടുകളിടറാതെ"

    ചുവടുകളിടരാതെ പതറാതെ
    ഇനിയുള്ള ഓരോ ചുവടും കാഴ്ചയും
    നിന്‍റെതു മാത്രം... നിനക്കായ് മാത്രം
    കാണുക കേള്‍ക്കുക ശ്വസിക്കുക... സ്വസ്ഥം മുന്നേറുക.

    മറുപടിഇല്ലാതാക്കൂ
  8. അരാണിത്ര ധാരുണമായി ചതിച്ചത്‌ ..

    മറുപടിഇല്ലാതാക്കൂ
  9. ഇനി ഞാന്‍ തനിച്ചാണ്‌
    വരും ജന്മത്തില്‍ നീ വിഷം
    തേച്ചൊരുക്കുന്ന അസ്‌ത്രമുനകള്‍
    ഞാനെന്റെ ഇമയനക്കംകൊണ്ട്‌ ഒടിച്ചുകളയും
    സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍ വരുമ്പോള്‍
    നിന്റെ അരിവാളിനെ
    ഞാനെന്റെ വാക്കുകള്‍ കൊണ്ട്‌ ഖണ്ഡിച്ചിടും...

    മറുപടിഇല്ലാതാക്കൂ
  10. ഇതു കലക്കി!! കൂടുതല്‍ പറഞ്ഞ് നാശമാക്കുന്നില്ല .. വളരെ ഇഷ്ടമായി ഈ സംഭവം!

    മറുപടിഇല്ലാതാക്കൂ
  11. ഇവിടെ തീമഴപെയ്യുമ്പോള്‍
    അവിടെയൊരു കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല


    ishtamaayi....

    മറുപടിഇല്ലാതാക്കൂ
  12. "വരും ജന്മത്തില്‍ നീ വിഷം
    തേച്ചൊരുക്കുന്ന അസ്‌ത്രമുനകള്‍
    ഞാനെന്റെ ഇമയനക്കംകൊണ്ട്‌ ഒടിച്ചുകളയും
    സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍ വരുമ്പോള്‍
    നിന്റെ അരിവാളിനെ
    ഞാനെന്റെ വാക്കുകള്‍ കൊണ്ട്‌ ഖണ്ഡിച്ചിടും"
    ...
    ഒരു ജന്മത്തിനിപ്പുറം നിന്ന്
    ആരോ എന്നോട് ചീറുന്നു, ഇതേ ശാപവാക്കുകള്‍...
    ആരോ മായ്ച്ചു കളഞ്ഞിരിക്കുന്നു,
    എന്‍റെ പ്രണയലേഖനത്തിലെ അക്ഷരങ്ങള്‍.
    എന്‍റെ ഹൃദയത്തിന്
    ഏകാന്തതയുടെ തടവറ തീര്‍ക്കുന്നു, ആരോ...

    Nice one.

    മറുപടിഇല്ലാതാക്കൂ
  13. നന്ദി..............

    ഇനിയെന്‍റെ ആകാശത്ത് ക്ഷുദ്രനക്ഷത്രമില്ല
    എന്‍റെ സൂര്യനും നക്ഷത്രങ്ങളും മാത്രം.....

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2009, മാർച്ച് 12 9:32 AM

    very powerful words!!!
    eshtayi .....:)

    (അങ്ങനെ ഒക്കെ ആയിരുന്നെങ്കില്‍...
    വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല ...പ്രേതങ്ങള്‍ സത്യമാണ് ....)

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2009, മാർച്ച് 12 11:24 AM

    സ്‌നേഹം, കൂടുതല്‍ ക്രുരതയക്കുമ്പോള്‍
    സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍
    "ഉയര്‍ത്ത്തെഴുനെല്‍പ്പ്", ഏകാന്തതമാത്രമായ് .
    ഒരു ഉയര്‍ത്ത്തെഴുനെല്‍പ്പ് ഉണ്ടോ

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2009, മാർച്ച് 13 12:35 AM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ