2009, മാർച്ച് 21, ശനിയാഴ്‌ച

സ്വപ്നം


അവിടെ എന്താണ് വിശേഷം?
ഇവിടെ ഇരുട്ടുന്നു വെളുക്കുന്നു
വീണ്ടും ഇരുട്ടും വെളുപ്പും
ഇതിനിടെ എന്‍റെ സൂര്യനെയാരോ തട്ടിയെടുത്തോ?

തരികയെനിയ്ക്കെന്‍റെ സൂര്യനെത്തിരികെ
എന്‍റെ താരകളെ
എന്‍റെ ആകാശക്കീറിനെ
എന്‍റെ ചക്രവാളത്തെ

സൂര്യനില്ലാതെയെന്‍റെ പകല്‍ ഇരുളുന്നു
എനിക്ക് വിടരാന്‍ കഴിയാതെ പോകുന്നു
ആരോ പറഞ്ഞു സൂര്യനെ അവകാശപ്പെടാന്‍
നീയൊരു സൂര്യകാന്തിയല്ല
നീയൊരു ചെന്താമരയല്ല

എങ്കിലും അനാദികാതം അകലെനിന്ന്
എന്‍റെ സൂര്യന്‍ എന്‍റെ നേര്‍ക്ക് ജ്വലിക്കുന്നു
ലോകം മുഴുവന്‍ ഇരുട്ടിലാഴുന്പോള്‍
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ജ്വലിച്ചുണരുന്നു
കനല്‍ക്കിരണങ്ങള്‍ തന്നെന്നെ കുളിര്‍പ്പിക്കുന്നു
ഇരുള്‍ വഴികളിലെനിക്കു കൂട്ടായി നിഴലിനെത്തരുന്നു

സൂര്യാ നീ ജ്വലിക്കുക
ഇനിയും ചക്രവാളത്തില്‍ ജ്വലിച്ചുണരുക
എനിക്കെന്‍റെ നിഴലിനെ
നിഴലിന്‍റെ നിഴലിനെ തിരികെത്തരിക

ഇല്ല സ്വപ്നം മാത്രമായി എനിക്കിനിയും വയ്യ
കട്ടെടുത്തവരേ എനിക്കെന്‍റെ സൂര്യനെത്തരിക
ഞാനൊന്നുണരട്ടെ ഞാനൊന്നു വിടരട്ടെ
ഞാനൊന്നുറങ്ങട്ടെ ഇനിയെന്നുമുണരാതെ

7 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മാർച്ച് 22 10:23 AM

    ഞാനൊന്നുറങ്ങട്ടെ ഇനിയെന്നുമുണരാതെ
    ഇതു ഒന്നിനും ഒരു പരിഹാരമല്ല

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, മാർച്ച് 23 9:26 AM

    u have started with lot of hope and finally.. why ??
    can u explain please :-)

    മറുപടിഇല്ലാതാക്കൂ
  3. ശ്ശെടാ നന്നാവൂ കൂട്ടീ എന്നും പറഞ്ഞുകൊണ്ടിരുന്നവര്‍, നന്നാവാന്‍ തുടങ്ങിയപ്പോള്‍ അതിനും കാരണം ചോദിക്കുന്നു.. this is too much :(

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2009, മാർച്ച് 24 8:41 AM

    ...if ur comment is against my comment...
    u r totally wrong 'kutty' .. :P

    ... i was mentioning ur poem ...
    avasanathee randu varikal quite contrasting ayi thonni .. athu chodhichathanu ... :-)

    മറുപടിഇല്ലാതാക്കൂ
  5. അയ്യോ എതിര്‍ത്തതല്ല ഒരു തമാശ പറഞ്ഞതല്ലേ കവിത എന്നൊക്കെ ഇതിനെ പറയാമോ, എനിക്ക് ഓരോന്ന് തോന്നും അതെഴുതി വയ്ക്കും, എഡിറ്റിങും റിറൈറ്റിങുമൊന്നുമില്ല. പിന്നെ അവസാനത്തെ വരി അതെനിക്കറിയില്ല എന്താ അങ്ങനെ എഴുതിയതെന്ന്....:)

    മറുപടിഇല്ലാതാക്കൂ
  6. തരികയെനിയ്ക്കെന്‍റെ സൂര്യനെത്തിരികെ
    എന്‍റെ താരകളെ
    എന്‍റെ ആകാശക്കീറിനെ
    എന്‍റെ ചക്രവാളത്തെ

    ഒന്നും മിച്ചം വെക്കതെ എല്ലാം ചോദിച്ചു വാങ്ങുവാണല്ലെ... നടക്കട്ടെ... എഴുതൂ..

    മറുപടിഇല്ലാതാക്കൂ