2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ചതുരംഗംഉള്ളിലിരുന്നൊരു ചോദ്യം
മൂളിക്കൊണ്ടിരിക്കുന്നു
നീ ആരാണ്?
ഞാന്‍ ആരാണ്?

നീ ഞാന്‍ തന്നെയെന്നും
ഞാന്‍ നീതന്നെയെന്നും പറയുന്പോള്‍
എന്താണ് അങ്ങനെയല്ലാതാവുന്നത്?
ഞാന്‍ നീയല്ലാതാവുന്ന കാലത്ത്
സൂര്യന്‍ രാത്രിയില്‍ ഉദിച്ചുതുടങ്ങും!
നീ ഞാനല്ലാതാവുന്ന കാലത്ത്
ചന്ദ്രന്‍ കത്തിജ്വലിക്കുമെന്നുമുറപ്പ് !

ചിലവെറുക്കപ്പെട്ട വാക്കുകള്‍
അറപ്പുളവാക്കുന്ന ചില ശബ്ദങ്ങള്‍
നീയും! ഞാനും!
വെറുക്കപ്പെട്ട വാക്കുകള്‍ കൊണ്ട്
ചതുരംഗക്കളങ്ങളില്‍ ചെക്ക് പറഞ്ഞ്
കാലാള്‍പ്പടയെ മുഴുവന്‍ കുരുതികൊടുത്ത്
തേരേറ്റിയ ആനകളെ കുത്തിമലര്‍ത്തി
നീ വിജയിച്ചു മുന്നേറിയപ്പോള്‍

ചില ചീഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച്
ഞാന്‍ പ്രതിഷേധമറിയിച്ചു
എന്‍റെ സാമ്രാജ്യത്തില്‍ മുഴുവന്‍
അഗ്നിവിത്തുകള്‍ വാരിയെറിഞ്ഞു
വെള്ളമൊഴിച്ച് നീയത് മുളപ്പിച്ചെടുത്തു

മരുഭൂമിയാക്കപ്പെട്ട
സാമ്രാജ്യത്തില്‍ മോഹിക്കാന്‍
നീ വച്ചുപോയ മരുപ്പച്ചകള്‍!
അതു കണ്ടു ഞാന്‍ വിസ്മയിക്കുകയാണ്
ദൂരെ ചക്രവാളത്തില്‍
നെറ്റിയില്‍ എന്‍റെ വാള്‍മുനയേറ്റ
മുറിവില്‍
നിന്നും
നീ വടിച്ചുകളഞ്ഞ രക്തത്തുള്ളികള്‍ ‍
ശോണിമ തീര്‍ക്കുന്നു!

ഇവിടെ ചതുരംഗക്കളങ്ങള്‍ എപ്പോഴും തയ്യാറാണ്
സ്വന്തമാക്കാനുള്ള സാമ്രാജ്യങ്ങളും
ഒരു തവണയെങ്കിലും
സിംഹാസനത്തില്‍ നിന്നും താഴെവരിക
കാലാളും കുതിരയുംമില്ലാതെ
യുദ്ധത്തിനൊരുങ്ങുക

ഒരിക്കലെങ്കിലും ഞാനൊന്നു
ചെക് പറയട്ടെ!
അന്നെങ്കിലും പുറത്തുവരാതിരിക്കില്ല
നീയാരെന്നും ഞാനാരെന്നുമുള്ള സത്യങ്ങള്‍!

5 അഭിപ്രായങ്ങൾ:

 1. മരുഭൂമിയാക്കപ്പെട്ട
  സാമ്രാജ്യത്തില്‍ മോഹിക്കാന്‍
  നീ വച്ചുപോയ മരുപ്പച്ചകള്‍!
  അതു കണ്ടു ഞാന്‍ വിസ്മയിക്കുകയാണ്
  ദൂരെ ചക്രവാളത്തില്‍
  നെറ്റിയില്‍ എന്‍റെ വാള്‍മുനയേറ്റ
  മുറിവില്‍ നിന്നും
  നീ വടിച്ചുകളഞ്ഞ രക്തത്തുള്ളികള്‍ ‍
  ശോണിമ തീര്‍ക്കുന്നു!

  Marvelous..!!

  മറുപടിഇല്ലാതാക്കൂ
 2. നീ ഞാനും , ഞാന്‍ നീയും !
  ഒരിക്കലും അങ്ങനൊരവസ്ഥ ഇല്ല..നമ്മുടെ ഇല്ലൂഷന്‍ മാത്രം..
  അന്നിലെ നിന്നെയും, നിന്നിലെ എന്നെയും മനസിലാക്കാന്‍ ശ്രമിക്കാം എന്നു മാത്രം!

  മറുപടിഇല്ലാതാക്കൂ