2009, ജനുവരി 8, വ്യാഴാഴ്‌ച

അത് സ്നേഹമായിരുന്നോ?


നിന്‍റെ സ്നേഹത്തിന് തീഷ്ണമായ ചൂടായിരുന്നു
പലപ്പോഴും ആ ചൂടില്‍ ഞാന്‍ വാടിത്തളര്‍ന്നു
ഇത്തിരി തണുത്തവെള്ളത്തിനായി ദാഹിച്ചു
പക്ഷേ എങ്ങും വരള്‍ച്ചയായിരുന്നു.....

നിന്‍റെ തത്വശാസ്ത്രങ്ങളെ ഞാന്‍ ഭയപ്പെട്ടിരുന്നു
എങ്കിലും നീ കൈനീട്ടിയപ്പോള്‍ ഞാനതില്‍ അമര്‍ത്തിപ്പിടിച്ചു
കൈകള്‍ നീ പിന്‍വിക്കുമെന്നറിഞ്ഞിട്ടും ഞാനമര്‍ത്തിപ്പിടിച്ചു
നീ കൈപറിച്ചുമാറ്റിയപ്പോള്‍‍ എന്‍റെയുള്ളം കയ്യില്‍ ‍ ചോര വാര്‍ന്നു

നിന്നെപ്പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഡതയുടെ
വിടവില്‍നിന്നും വിഷകിരണങ്ങളാണ് വമിച്ചുകൊണ്ടിരുന്നത്
അതില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ ഞാനെത്ര പാടുപെട്ടു!
വിഷകിരണങ്ങളോടാണ് നിനക്ക് പ്രിയമെങ്കില്‍
പിന്നെ ഞാനെന്തുചെയ്യാന്‍ ?

എങ്കിലും എന്‍റെ കണ്ണുനീരുപ്പെടുത്ത്
ഞാനാ വിടവുകള്‍ അടച്ചുവെയ്ക്കുകയാണ്
ഇനി വരാനിരിക്കുന്ന ഒരു മഴവരെയെങ്കിലും
നിനക്ക് വിഷദംശമേല്‍ക്കാതിരിക്കാന്‍
ഒരിക്കലെങ്കിലും....

4 അഭിപ്രായങ്ങൾ:

  1. “കൈകള്‍ നീ പിന്‍വിക്കുമെന്നറിഞ്ഞിട്ടും ഞാനമര്‍ത്തിപ്പിടിച്ചു
    നീ കൈപറിച്ചുമാറ്റിയപ്പോള്‍‍ എന്‍റെയുള്ളം കയ്യില്‍ ‍ ചോര വാര്‍ന്നു”

    അതു യഥാര്‍ത്ഥ സ്നേഹം തന്നെ ആയിരിയ്ക്കണം...

    മറുപടിഇല്ലാതാക്കൂ
  2. യഥാര്‍ത്ഥ സ്നേഹം പലപ്പോഴും നോവുകളായിരിക്കും നല്‍കുന്നത്...

    മറുപടിഇല്ലാതാക്കൂ