2009, ജനുവരി 7, ബുധനാഴ്‌ച

Please interpret My Dream.........


ഈ സ്വപ്നം കാണലെന്നാല്‍ ചിലപ്പോഴൊക്കെ നല്ല രസമുള്ള ഏര്‍പ്പാടാണ് ചിലപ്പോഴാകട്ടെ ചില ഉത്തരമില്ലാത്ത ചോദ്യങ്ങളും അതിലും വലിയ ആകുലതകളുമായി സ്വപ്നം ദിവസത്തെത്തന്നെ നഷ്ടപ്പെടുത്തിക്കളയും.

ഇന്നലെ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് വൈകീട്ടോളം ഞാന്‍ ചിന്തിച്ചു. ജോലി ചെയ്യുന്നതിനിടെ വീണ്ടും വീണ്ടും ആ സ്വപ്നമിങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്നു. ആര്‍ക്കെങ്കിലും എന്‍റെ സ്വപ്നത്തെയൊന്ന് വ്യാഖ്യാനിക്കാമോ?

സ്വയം വ്യാഖ്യാനിക്കാന്‍ ഞാനൊരുപാട് ശ്രമിച്ചു, ഫ്രോയ്ഡിന്‍റെയും യുങിന്‍റെയും പിന്നാലെ കുറേദൂരം സഞ്ചരിച്ചു. നോ രക്ഷ. ഇനി സ്വപ്നത്തെക്കുറിച്ച് പറയാം. കുറച്ചുനാളായി ഉറക്കം കിട്ടാത്തതിനാല്‍ ഡോക്ടര്‍ തന്നെ ഉറക്കഗുളിക വിഴുങ്ങിയാണ് ഞാന്‍ രാത്രിയെ വരവേല്‍ക്കുന്നത്.....

സ്വപ്നം തുടങ്ങിയത് ഒരു തീവണ്ടിയാത്രയിലാണ്. പാളത്തില്‍ നിന്നും തീവണ്ടി ചെങ്കല്ല് വെട്ടിയുണ്ടാക്കിയ നേരിയ പാതിയിലേയ്ക്ക് മാറി യാത്രതുടരുന്നു. ഇരുവശത്തും ചെങ്കുത്തായി വെട്ടിയിറക്കിയിരിക്കുന്നു, താഴെ സമതലം, ആദ്യമൊന്നും സമതലത്തിലെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല.

പിന്നീട് ഇതിന്‍റെ ഒരു ഭാഗത്ത് വെള്ള തുണി തലവഴി ഇട്ട് മൂടി ആള്‍ രൂപങ്ങല്‍ നിന്ന് പതിയെ ഒരേ താളത്തില്‍ ഇളകുന്നു. മറുവശത്ത് നിറയെയുണ്ടായിരുന്ന മുളങ്കാടുകള്‍ വെട്ടിമാറ്റിയതിന്‍റെ കുറ്റികള്‍ മാത്രം, അവിടവിടെ ചില തീക്കുണ്ഡങ്ങളും...

വണ്ടി നീങ്ങിക്കൊണ്ടിരിക്കെ നല്ല കരിക്കറുപ്പു നറത്തിലുള്ള ചുവന്ന മുണ്ടുമാത്രം ധരിച്ച ഒരു മെലിഞ്ഞ പുരുഷന്‍ ഓടിക്കൊണ്ടിരിക്കുന്നു. അയാള്‍ക്കു പിന്നാലെ വടിയുമായി ഒരു ദൃഢഗാത്രനും. ഇയാളെ പേടിച്ചാണ് മുന്നിലുള്ളയാള്‍ ഓടുന്നത്. മുളങ്കുറ്റികള്‍ക്ക് മുകളിലൂടെ ഓടി ആ മെലിഞ്ഞയാളുടെ കാലുകളില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

നോക്കി നോക്കി നില്‍ക്കേ ആ ദൃശ്യം കാണാന്‍ കഴിയാതായി. മുളങ്കുറ്റികള്‍ക്ക് മുകളിലുള്ള ചോരപ്പാടുകള്‍ മാത്രം വളരെ വ്യക്തതയോടെ കാണായിരുന്നു. പൊടുന്നനെ കംപാര്‍ട്മെന്‍റിനുള്ളില്‍ പുകനിറയുന്നു..... ഞാന്‍ തനിച്ചാവുന്നു... ശ്വാസം മുട്ടി കണ്ണുകള്‍ തുറിക്കുന്നു... കഴുത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നുപോയത്.

സമയം രണ്ടര ഒരു വല്ലാത്ത ശ്വാസം മുട്ടല്‍, വെള്ളം കുടിച്ചു രക്ഷയില്ല. ആകാശം കാണണമെന്ന് വല്ലാത്ത ഒരു തോന്നല്‍, കൂടെ മുറിയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്താതെ ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി കണ്ണു നിറയെ ആകാശം കണ്ടു.

മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങള്‍ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും മുറിയില്‍ക്കയറി തലവഴി മൂടിപ്പുതച്ച് ഉറങ്ങാന്‍ ശ്രമം തുടങ്ങി.... എന്താണീ സ്വപ്നത്തിന്‍റെ അര്‍ത്ഥം????????

4 അഭിപ്രായങ്ങൾ:

 1. ഇന്നാണ് ഇവിടെ എത്തുന്നത്. എല്ലാ പോസ്റ്റും വായിച്ചു. തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉണ്ടോ എന്നൊരു സംശയം. സിജിയുടെ പഴയ പോസ്റ്റ് ആണോ എന്നും അറിയില്ല.

  ഓഫ്: ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടില്‍ വിഷാദരോഗം ഇല്ലാത്തവര്‍ കുറവാണ്.
  ============================
  മറ്റ് പോസ്റ്റുകളില്‍ കമെന്റ് ഇടാന്‍ പറ്റുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സിജി, സ്വപ്നമൊന്നും വ്യാഖ്യാനിക്കാന്‍ എനിക്കറിയില്ല... എന്ഗിലും മോളെ സ്വയം വിചാരിച്ചാല്‍ ഈ വിഷാദത്തെ മാറ്റിയെടുക്കാന്‍ കഴിയും... അച്ഛന്‍, അമ്മ...ഒക്കെ അതിനായി കാത്തിരിക്കുകയല്ലേ. വളര്‍ത്തി വലുതാക്കി തന്‍റെനല്ല ജീവിതവും പ്രതീക്ഷിച്ചിരുന്ന അവരെ ഒക്കെ സങ്ങടകടലിന്റെ കയങ്ങളില്‍ തള്ളിയിട്ടിട്ടു വേണോ നിനക്കി വിഷാദ പിശാചിനോപ്പം ചുറ്റിത്തിരിയാന്‍ ? ചുറ്റുമുള്ള നന്മകളെയും സന്തോഷങ്ങേളും കാണാന്‍ കൂട്ടക്കാഞ്ഞിട്ടല്ലേ ഇതൊക്കെ? ശ്രമിച്ചാല്‍ സ്വയം നിനക്കിതില്‍ നിന്നും മോചനം ഉണ്ട്... മനസ്സുവൈക്കുക...

  മോളെ അച്ഛന്റെയും അമ്മയുടയൂം സ്നേഹം അത് പോരെ നിനക്കി ജന്മംമുഴുവന്‍ സന്തോഷ പറവയായി ഉല്ലസ്സിച്ച്പറക്കാന്‍? മകളെ പ്രതി കരയുന്നഅച്ഛന്റെ ദുഃഖം എന്‍റെഎത്ര രാത്രികളുടെ ഉറക്കം കളഞ്ഞുവെന്നോ? കാരണം മുപ്പതുകളുടെ പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒരച്ഛന്റെ സ്നേഹം കൊതിച്ചു കഴിയുന്ന ഒരു മകള്‍ക്കെ അതിന്റെ വില... ആഴം അറി‌യു ... ചെറുതിലെ അച്ഛന്‍ നഷ്ടമായതിന്‍ടെ വേദന അറിയിക്കാതിരിക്കാന്‍ ആരെല്ലാം ശ്രമിച്ചാലും അതൊന്നും പകരമാവില്ല എന്നും മറ്റാരേക്കാളും എനിക്കറിയാം.. അതുകൊണ്ടാവരെ വേദനിപ്പിക്കരുത് എന്നെ പറയാനുള്ളൂ. നല്ല കുട്ടിയായി ഈ വിഷാദമൊക്കെ കളഞ്ഞു അച്ഛന്റെ പൊന്നു മോളായി മിടുക്കി ആയി ജീവിക്കുക... ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി ഒത്തിരി പ്രാര്‍ത്ഥനകളോടെ ഒരു ചേച്ചി.

  മറുപടിഇല്ലാതാക്കൂ
 3. സിജി, മോളെ എന്നാണോ അതോ ചേച്ചി എന്നാണോ അതോ വേറെ എന്താണ് വിളിക്കേണ്ടത് എന്നറിഞ്ഞുകൂടാ.. സൊ സിജി എന്ന് വിളിക്കാം ..

  നല്ല ബ്ലോഗ് ആണുട്ടോ, ബട്ട്, അതിലെ ആ വിഷാദം .. അത് ജന്മനാ ഉള്ളതാണോ? കുച്ച് ലേതേ ക്യോം നഹിം?

  സ്വപ്നത്തിന്റെ അര്‍ത്ഥം .. അത്രീം ഒക്കെ ബുദ്ധി ഉണ്ടായിരുന്നേല്‍ ഞാന്‍ ഒക്കെ എവിടെ എത്തിയേനെ!! ഹൊ .. ! ആലോചിക്കാന്‍ പോലും ആവണില്ല എനിച്ചു. !! ;) എന്നാലും എനിച്ചു തോന്നണത് ഞാന്‍ ഇവിടെ പറഞ്ഞ ഈ ഓപ്പണ്‍ എയറില്‍ വച്ചു എന്നെ താന്‍ തല്ലും ..!! ..

  മറുപടിഇല്ലാതാക്കൂ