2009, ജനുവരി 23, വെള്ളിയാഴ്‌ച

ഓര്മ്മകളെ ഡിലീറ്റ് ചെയ്യാന്


ഓര്മ്മകളെ ഒരു മുറിയ്ക്കകത്തിട്ട് പൂട്ടാന് കഴിയുന്നുവരുണ്ടോ
എങ്കില് ആ പൂട്ടും താക്കോലും എനിയ്ക്കും തരിക
സ്വപ്നങ്ങളെയും ഓര്മ്മകളെയും ഞാനൊരു മുറിയിലാക്കി പൂട്ടിവയ്ക്കട്ടെ
ആ താക്കോല് സ്വന്തമാക്കി വയ്ക്കുന്നത് സ്വാര്ത്ഥതയാണ്

ഓര്മ്മളിലൊഴുകി നടന്ന് ഉന്മാദികളാവുന്നവര്ക്ക്
നമുക്കാ താക്കോല് സമ്മാനിയ്ക്കാം
അവര് ഓര്മ്മകളില് നിന്നും വിടുതല് നേടട്ടെ
ഉപ്പുരുചി നല്കുന്ന ഓര്മ്മകള് ഇല്ലാതാവട്ടെ

ആ താക്കോല് കിട്ടിയില്ലെങ്കില് തലയറുത്ത് കയ്യിലെടുത്ത്
മസ്തിഷകത്തിലെ ഓര്മ്മയുടെ ഭാഗം ഞാന് തുറുന്നു നോക്കും
അവിടെയുള്ള ഓര്മ്മയുടെ ചിപ്പ് ഞാന് ഡിലീറ്റ് ചെയ്യും
എവിടെയെങ്കിലും അല്ഷിമേഴ്സിന്റെ വിത്തു കിട്ടാനുണ്ടെങ്കില്
അതവിടെ പാകി മുളപ്പിയ്ക്കും
ഉറപ്പാണ് അല്ലെങ്കില് ആ താക്കോല് എനിക്ക് തരിക
ഞാനൊന്ന് ഞാനാവട്ടെ

ഇനി ആ താക്കോല് വില്ക്കാനാണ് തീരുമാനമെങ്കില്
നിങ്ങളാഗ്രഹിക്കുന്ന വില പറയുക
എന്ത് വിറ്റും ഞാനാ താക്കോല് വാങ്ങിയിരിക്കും
എനിയ്ക്കൊന്ന് ഞാനാവണം

9 അഭിപ്രായങ്ങൾ:

  1. ആ പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം എനിക്കറിയാം .. ബാഗ്ലൂരില്‍ തന്നെയുണ്ട് .. നിംഹാന്‍സ് ഹോസ്പിറ്റല്‍ ഹൊസൂര്‍ റോഡ്.. ഒന്നു പോയിനോക്കൂ..

    മറുപടിഇല്ലാതാക്കൂ
  2. ജിം കാരി - യുടെ "Eternal Sunshine of the Spotless Mind" എന്ന ഒരു സിനിമയുണ്ടായിരുന്നു ..ഓര്‍മ മായിച്ചു കളയുന്നതിനെക്കുറിച്ച്...ഒന്നുമില്ല തലക്കെട്ട്‌ കണ്ടപ്പോള്‍ ഓര്‍ത്തുപോയി..

    മറുപടിഇല്ലാതാക്കൂ
  3. എന്തിനാണു അവയെ പൂട്ടി വയ്ക്കുന്നത്? മധുരിക്കും ഓര്‍മകളെ.... എന്നല്ലെ? ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നും ചിലര്‍ പറഞ്ഞു കേള്‍ക്കുന്നു.അതുകൊണ്ട് അവ ഒരു ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടന്നുകൊള്ളട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മകളെ എന്തിനാണു പൂട്ടി വയ്ക്കുന്നത്...മധുരമില്ലാത്തവഅനേലുംഅവ പറന്നുനടക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  5. മറവിയില്‍ സ്മൃതി-
    കള്‍ ജനിക്കുന്നു
    പ്രണയത്തില്‍
    ജനിമൃതികളൊടുങ്ങുന്നു
    എന്നെഴുതിയത് ഓര്‍ത്തുപോകുന്നു..

    ചിന്തിപ്പിച്ച വരികള്‍ ട്ടോ...

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മയാണ് നമ്മളെ നമ്മളാക്കുന്നത്. അല്ലെ? ഓര്‍മയില്ലെങ്കില്‍ നമ്മള്‍ നമ്മുടെ മുന്‍ഗാമികളെ മറക്കില്ലെ? അതിനാല്‍ ഓര്‍മയെ ഒരിക്കലും നമ്മള്‍ കൊല്ലരുത്. ഓര്‍മയാണ് ചരിത്രം. നമ്മുടെ ചരിത്രം നാം അറിഞ്ഞേ പറ്റൂ. എന്നാലും ഇതിവൃത്തം കൊള്ളാം.

    രാജന്‍ വെങ്കിടങ്ങ്,
    www.naattuvattam.blogspot.com
    www.shabthangal.blogspot.com

    മറുപടിഇല്ലാതാക്കൂ
  7. ഓര്‍മ്മകളെ മുഴുവനും ഒരിയ്ക്കലും മുറിയിലിട്ട് പുട്ടി വയ്ക്കരുത്. അതില്‍ നല്ല ഓര്‍മ്മകളെ എങ്കിലുംമം ഒരു ചില്ലൂകൂട്ടിലാക്കി സൂക്ഷിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ