2009, ജനുവരി 30, വെള്ളിയാഴ്‌ച

മരണംകാലം വറ്റിവരണ്ടുപോയിരിക്കുന്നു
വരണ്ടുവിണ്ട മനസ്ഥലികളില്‍
കണ്ണീരുപോലും വറ്റിപ്പോയിരിക്കുന്നു
ഇനിയിവിടെ കാട്ടുതീ പടര്‍ന്ന് പതിയെ മരുഭൂമിയുണ്ടാകും

മൗനമായുരുണ്ടുകൂടി പെയ്യാനൊരുങ്ങുന്പോഴും
പതിവായ ആ കാറ്റ് എന്‍റെ വര്‍ഷമേഘങ്ങളെ
അകലങ്ങളിലേയ്ക്ക് പറത്തിക്കൊണ്ടുപോകുന്നു
അറിയാദിക്കിലെവിടെയോ അവ പെയ്തൊഴിയുന്നു

പകുത്തുകൊടുക്കാനെനിക്കിനി സ്വപ്നങ്ങളില്ല, നഷ്ടങ്ങളും
ഇല്ല എനിക്കിനി സ്വപ്നവും മരണവും
മരണത്തേക്കാള്‍ വിറങ്ങലിച്ച് കാലം ഇനിയും വന്നെത്തുമെന്ന്
ഇല്ല ഞാന്‍ കാത്തിരിക്കില്ല


മരണം മണക്കുന്ന കയങ്ങളില്‍
ഞാനെന്നെ കല്ലുകെട്ടി താഴ്ത്തിയരിക്കയാണ്
നേര്‍ത്ത ചന്ദനത്തിരി ഗന്ധത്തില്‍
വെറും പായിലെന്നരികത്തിനിരുന്ന്
എന്‍റെ സ്വപ്നങ്ങള്‍ തേങ്ങുന്നു
എന്‍റെ സ്വന്തങ്ങള്‍ വിതുന്പുന്നു


കത്തുന്ന കരിന്തിരിയെ ഈതിക്കെടുത്തി
ആ കാറ്റ് വീണ്ടും കടന്നുപോകുന്നു

6 അഭിപ്രായങ്ങൾ:

 1. മരണഗന്ധിയാമാഴങ്ങളില്‍ നീരവം
  വന്ധ്യമേഖങ്ങള്‍ മിന്നലെറിയുന്നുവോ
  നിരാര്‍ദ്ര ജീവിത വനസ്തലികളില്‍
  കരിഞ്ഞ സ്വപ്നങ്ങള്‍ കനത്ത് നില്‍ക്കയോ

  മറുപടിഇല്ലാതാക്കൂ
 2. കത്തുന്ന കരിന്തിരിയെ ഈതിക്കെടുത്തി
  ആ കാറ്റ് വീണ്ടും കടന്നുപോകുന്നു

  മരണം ഇറങ്ങി നടക്കുകയാ... ഈ ഇരുട്ടില്‍ ഒറ്റയ്ക്ക്...
  Good

  മറുപടിഇല്ലാതാക്കൂ
 3. മരണം അനിവാര്യമായ ഒരു തുടക്കമാണ്, ഒടുക്കമല്ല
  മറ്റൊരു ജീവിതത്തിന്റെ...
  മറ്റെന്തൊക്കെയോ അനുഭവങ്ങളുടെ

  മറുപടിഇല്ലാതാക്കൂ
 4. മരണം മണക്കുന്ന കയങ്ങളില്‍
  ഞാനെന്നെ കല്ലുകെട്ടി താഴ്ത്തിയരിക്കയാണ്....

  മറുപടിഇല്ലാതാക്കൂ
 5. Good Poem. A lovely and innovative approach to the reality of death. And who is dead? Dreams or the subject of those dreams?

  മറുപടിഇല്ലാതാക്കൂ