2009, മേയ് 28, വ്യാഴാഴ്‌ച

വഴുക്കുന്ന മഴപ്പച്ച

അന്ന് പെയ്ത മഴ നീ ഓര്‍ക്കുന്നുവോ?
മുറ്റത്തെ വഴുക്കില്‍ ഞാനിന്ന് വഴുതി വീണു
മഴയുടെ പച്ചപിടിച്ച വഴുക്ക്
അന്ന് നീ വിടപറഞ്ഞപ്പോള്‍ പെയ്ത മഴ....

പിന്നെ ഞാന്‍ മഴ കണ്ടില്ല
മഴ കേട്ടുമില്ല.....
പക്ഷേ മുറ്റത്തിപ്പോഴും ആ മഴപ്പച്ച
അതില്‍ അന്നത്തെ മഴപ്പെരുക്കം

നിന്‍റെ വിടപറച്ചില്‍
വണ്ടിയെടുക്കും വരെ ഒരു കുടയില്‍
പപ്പാതി നനഞ്ഞ് നമ്മള്‍ നിന്നത്
ആരൊക്കെയോ അത് നോക്കി നിന്നത്
അവര്‍ കണ്ണുകള്‍ കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചത്

വേര്‍പാടിന്‍റെ വേദനയില്‍
നെഞ്ചു പിടഞ്ഞുകൊണ്ട് കയ്യില്‍ അമര്‍ത്തിപ്പിടിച്ച്
ഇനിയും വരുമെന്ന് നീയെന്നോട് പറഞ്ഞത്
നിനക്കോര്‍മ്മയില്ലേ?
ഞാനിവിടെ കാത്തിരിക്കുകയാണ്...

മഴയ്ക്കിടയില്‍ നിന്‍റെ ചിരിയുടെ
താളപ്പെരുക്കം കേള്‍ക്കാന്‍
പഴങ്കഥകള്‍കേട്ട് അതിശയിക്കാന്‍
കാത്തുകാത്തെന്‍റെ കണ്ണു കഴയ്ക്കുന്നു

ഞാന്‍ നരച്ചുപോയിരിക്കുന്നു
പ്രായം ചെന്നനക്ഷത്രങ്ങള്‍
ജന്മം വെടിഞ്ഞ് ഉരുകിയൊലിച്ച് പെയ്യുന്നു
നിറമില്ലാത്ത മഴയായി
നിന്‍റെ പ്രണയം പോലെ, നിറമില്ലാതെ.....

ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
തെന്നിവീണുകൊണ്ടേയിരിക്കും
എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........

16 അഭിപ്രായങ്ങൾ:

  1. മഴയ്ക്ക് പ്രണയിക്കുന്ന മനസ്സിന്റെ താളമാണ് ..............

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
    അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
    തെന്നിവീണുകൊണ്ടേയിരിക്കും
    എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........

    നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  3. pranayathinu palappozhum mazhayude swabhaavamaanu.................pranayathinte ee mazha orikkalum nilakkaathirikkatte..............

    മറുപടിഇല്ലാതാക്കൂ
  4. എന്നാലും ആ ഫോട്ടോ ഇത്തിരി കടുത്തുപോയി

    മറുപടിഇല്ലാതാക്കൂ
  5. മനോഹരം...
    പ്രായം ചെന്ന നക്ഷത്രങ്ങള്‍ ഉരുകിയൊലിക്കുമെന്ന്
    എന്നാണ്... ആരാണ് പറഞ്ഞു തന്നത്..?
    അസൂയപ്പെടുത്തുന്നു.... ആ വരികള്‍..

    മറുപടിഇല്ലാതാക്കൂ
  6. നിറമില്ലാത്ത പ്രണയവും കാത്തു നിണമണിഞ്ഞ മനസുമായ് നീ നില്‍ക്കുന്നത്‌ ഒരിക്കലും ഒരു മയില്പീലിതുണ്ടാവില്ല.....നീ ശരിക്കും ഒരു അബദ്ധ പഞ്ചാംഗം ആണ് ..കവിതയില്‍


    ഞാന്‍ നരച്ചുപോയിരിക്കുന്നു
    പ്രായം ചെന്നനക്ഷത്രങ്ങള്‍
    ജന്മം വെടിഞ്ഞ് ഉരുകിയൊലിച്ച് പെയ്യുന്നു
    നിറമില്ലാത്ത മഴയായി
    നിന്‍റെ പ്രണയം പോലെ, നിറമില്ലാതെ.....
    ഇവിടെ നിന്‍റെ പ്രണയം പോലെ ഇത്ര പോരെ .......

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ho kollam.....last randu kavithakalum nannayittundu.....kure nalla varikal unudu...serikkum ishtapettu.....pinne photo pazhayathanu nallathu.....

    മറുപടിഇല്ലാതാക്കൂ
  9. പഴയ ഫോട്ടോ ഒരു നാലഞ്ചു കൊല്ലം പഴക്കം ഉള്ളതാ. ഇപ്പോഞാന്‍ ഒരു പാട് വളര്‍ന്നു, അതായത് പ്രായമായി. അതും ആളുകള്‍ അറിയേണ്ടേ. അല്ലെങ്കില്‍ ഒരു കുട്ടിയാണെന്ന് തെറ്റിദ്ധരിക്കില്ലേ അതുകൊണ്ടാ ഫോട്ടോ മാറ്റി പരീക്ഷിച്ചത്.

    മറുപടിഇല്ലാതാക്കൂ
  10. ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
    അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
    തെന്നിവീണുകൊണ്ടേയിരിക്കും
    എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........
    മനോഹരം...

    നന്നായിട്ടുണ്ട്‌ ഇഷ്ടപ്പെട്ടു,

    മറുപടിഇല്ലാതാക്കൂ
  11. സിജി,
    പ്രണയത്തെയാണോ, കഴിഞ്ഞ് പോയ കാലത്തെയാണോ മഴപ്പച്ചയില്‍ കൂടി ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്? ഒരു പക്ഷെ ഈ ചോദ്യം അപ്രസക്തമായിരിക്കും. അല്ലെ? കാരണം വിശ്വകവി പാബ്ലോ നെരൂദ അദ്ദേഹത്തിന്റെ ആത്മക്കഥയില്‍ പറയുന്നുണ്ട് യുക്തിയുക്തമായിരിക്കുകയില്ല കവിതയെന്ന്. കവികള്‍ സമാഹിത യുക്തിയില്‍ നിന്ന് അതിവിദൂരമായിരിക്കും എന്നും പറയുന്നു. യാഥാര്‍ത്ഥ്യത്തെ പച്ചയായി ആവിഷ്കരിക്കുന്നവര്‍ കവികളല്ല. കവികള്‍ക്ക് സ്വന്തമായി ചരിത്രമില്ലത്രെ. സമൂഹത്തിന്റെ നൊമ്പരങ്ങളും ആകുലതകളും കവിയുടെ തൂലികയില്‍ കൂടി വിതുമ്പുന്നു. കവി തൊണ്ടയിടറി പാടുന്നു.....സമൂഹത്തെ നേര്‍വഴിക്ക് തിരിച്ചു വിടാന്‍....യാഥാസ്ഥിതികത്വത്തിനെതിരെ....പ്രണയത്തിനു വേണ്ടി....മാതൃത്വത്തിന് വേണ്ടി....ഭൂമിമുത്തശ്ശിക്കു വേണ്ടി. എല്ലാറ്റിനുമുപരി മനുഷ്യത്വത്തിനു വേണ്ടി. അങ്ങനെയെങ്കില്‍, സിജി, ആരാണ് ഈ മഴപ്പച്ചയില്‍ തെന്നി വീണുക്കൊണ്ടിരിക്കുന്നത്? നാം ഓരോരുത്തരും അല്ലെ?
    പിന്നെ ‘വണ്ടിയെടുക്കും വരെ ഒരു കുടയില്‍ എന്നോ അതോ വണ്ടിയടുക്കും വരെ ഒരു കുടയില്‍‘ എന്നാണോ?
    അയുക്തിയുടെ ലോകത്ത് വീണ്ടും ഒഴുകി നടക്കുക.
    Rajan Venkitangu.






    `

    മറുപടിഇല്ലാതാക്കൂ
  12. എനിക്കറിയില്ല ഒന്നും....... മുകളിലാരോ എഴുതിവച്ചതുപോലെ ഞാന്‍ തീര്‍ത്തും ഒരു അബദ്ധ പഞ്ചാംഗം ആണ്......

    മറുപടിഇല്ലാതാക്കൂ
  13. kavithayil eanne paranjuloo....athum ee kavithail mathram.eanikkariyamayirunnu aa vakkukal chechaiye vishamippikkumennu..sasneham porukkuka...

    മറുപടിഇല്ലാതാക്കൂ
  14. അനിയന്‍ പറഞ്ഞത് ഒരിക്കലും അസത്യമല്ല.......യാഥാര്‍ത്ഥ്യങ്ങള്‍ കേള്‍ക്കുന്പോള്‍ ഞാന്‍ അവ തിരിച്ചറിയാനേ ശ്രമിക്കാറുള്ളു

    മറുപടിഇല്ലാതാക്കൂ